വിന്‍സെന്റിനെതിരായ പരാതിക്ക് പിന്നില്‍ നടന്നത് രാഷ്ട്രീയ ഗൂഢാലോചന; പരാതിക്കാരിക്ക് മാനസിക രോഗമുണ്ടെന്ന് വീട്ടമ്മയുടെ സഹോദരി

അറസ്റ്റിലായ കോണ്‍ഗ്രസ് എംഎല്‍എയെ തുണയ്ക്കാന്‍ വീട്ടമ്മയുടെ സഹോദരി

Webdunia
ഞായര്‍, 23 ജൂലൈ 2017 (11:51 IST)
എംഎല്‍എ എം വിന്‍സെന്റിനെതിരായ പീഡന കേസിലെ പരാതിക്കാരിക്ക് മാനസിക രോഗമുണ്ടെന്ന വെളിപ്പെടുത്തലുമായി സഹോദരി. കഴിഞ്ഞ പത്തുവര്‍ഷക്കാലമായി മാനസിക അസാസ്ഥ്യത്തിന് മരുന്ന് കഴിക്കുന്നതായി തനിക്ക് അറിയാവുന്നതാണ്. എംഎല്‍എയും പരാതിക്കാരിയും തമ്മില്‍ പരസ്പരം ഫോണില്‍ വിളിച്ചിരുന്ന കാര്യം തനിക്ക് അറിയാമെന്നും സഹോദരി പറഞ്ഞതായി മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.   
 
എംഎല്‍എയെ വിളിക്കുന്ന കാര്യം കാര്യം അവര്‍ തന്നോട് പറഞ്ഞിരുന്നു. എന്നാല്‍ അതൊരു ശരിയായ ക്കാര്യമല്ലെന്ന് താന്‍ അവരോട് പറഞ്ഞു. എന്നാല്‍ തന്റെ മറുപടിയില്‍ അവര്‍ക്ക് അതൃപ്തി തോന്നിയതായും ഇപ്പോളുയര്‍ന്നുവരുന്ന എല്ലാ ആരോപണങ്ങള്‍ക്ക് പിന്നിലും എല്‍ഡിഎഫ് പ്രവര്‍ത്തകനായ തന്റെ സഹോദരനാണെന്നും സഹോദരി പറയുന്നു.
 
സഹോദരന് സര്‍ക്കാര്‍ ജോലി വാങ്ങി നല്‍കാത്തതാണ് ഈ പ്രതികാരത്തിന് കാരണം. ഇതിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നാണ് താന്‍ കരുതുന്നത്. വീട്ടമ്മയ്ക്ക് മാനസിക അസാസ്ഥ്യമുളളതായി സഹോദരന്‍ തന്നെയാണ് തന്നോട് പറഞ്ഞതെന്നും വിന്‍സെന്റ് എംഎല്‍എയ്ക്ക് പരാതിക്കാരിയുടെ കുടുംബവുമായി വളരെ അടുത്ത ബന്ധമുണ്ടെന്നും സഹോദരി കൂട്ടിച്ചേര്‍ത്തു.

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

സാരി ധരിച്ചതിനെ തുടര്‍ന്ന് അപകടം; അപകടത്തില്‍ തലയ്ക്ക് പരിക്കേറ്റ് പ്രിന്റിംഗ് പ്രസ്സ് ജീവനക്കാരിക്ക് ദാരുണാന്ത്യം

തദ്ദേശ തിരഞ്ഞെടുപ്പ്: പരസ്യപ്രചാരണം നാളെ അവസാനിക്കും

തലയോലപ്പറമ്പില്‍ യുവാവ് ട്രക്കിലെ എല്‍പിജി സിലിണ്ടറിന് തീയിട്ടു, വന്‍ ദുരന്തം ഒഴിവായി

കോടതിയുടെ 'കാലുപിടിച്ച്' രാഹുല്‍ ഈശ്വര്‍; അതിജീവിതയ്‌ക്കെതിരായ പോസ്റ്റുകള്‍ നീക്കം ചെയ്യാമെന്ന് അറിയിച്ചു

ബി എൽ ഒ മാർക്കെതിരെ അതിക്രമം ഉണ്ടായാൽ കർശന നടപടി,കാസർകോട് ജില്ലാ കളക്ടർ

അടുത്ത ലേഖനം
Show comments