Webdunia - Bharat's app for daily news and videos

Install App

വിവാഹച്ചടങ്ങ് നടക്കുന്നതിനിടെ യുവതിയെ അറസ്റ്റ് ചെയ്തു; സംഭവമറിഞ്ഞാല്‍ ആരുമൊന്ന് അമ്പരക്കും !

യുവതി വിവാഹമണ്ഡപത്തിൽ അറസ്റ്റിലായി

Webdunia
തിങ്കള്‍, 19 ജൂണ്‍ 2017 (16:44 IST)
വിവാഹത്തട്ടിപ്പ് നടത്തി വിലസുന്ന യുവതി പിടിയില്‍. പത്തോളം വിവാഹം കഴിച്ച് തട്ടിപ്പു നടത്തിവരികയായിരുന്ന കൊട്ടാരക്കര ആക്കൽ ഇളമാട് ഷാബു വിലാസത്തിൽ ശാലിനി (32) ആണ് ഏറ്റവും ഒടുവിലത്തെ വിവാഹച്ചടങ്ങിനിടെ കഴിഞ്ഞ ദിവസം അറസ്റ്റിലായത്. ഇന്നലെ വരനായെത്തിയ ഉള്ളന്നൂർ സ്വദേശിയാണ് യുവതിയുടെ അവസാനത്തെ ഇരയെന്ന് പൊലീസ് പറഞ്ഞു.  
 
പത്രപ്പരസ്യം കണ്ടായിരുന്നു ഇദ്ദേഹം വിവാഹാലോചന നടത്തിയത്. രണ്ടു മൊബൈൽ ഫോണുകള്‍ ഉപയോഗിക്കുന്ന ശാലിനി ഒരു ഫോണിലൂടെ നാത്തൂനാണെന്നു പറഞ്ഞായിരുന്നു വരന്മാരെ വലവീശിപ്പിടിച്ചിരുന്നത്. ഇപ്പോൾ ബംഗളൂരുവിലാണ് താന്‍ താമസിക്കുന്നതെന്നും ഉടൻതന്നെ ഹൈക്കോടതിയിൽ ജോലി ലഭിക്കുമെന്നും ഇത് തന്റെ രണ്ടാം വിവാഹമാണെന്നും യുവതി ഇയാളോട് പറഞ്ഞിരുന്നു.
 
യുവതിയെ നേരിൽ കാണണമെന്ന് ഇദ്ദേഹം ആവശ്യപ്പെട്ടു. തുടര്‍ന്നാണ് മണ്ണാറശാല ക്ഷേത്രത്തിൽ തൊഴാൻ താന്‍ വരുന്നുണ്ടെന്നും അവിടെവെച്ചു കാണാമെന്നും യുവതി ഇയാളോട് പറഞ്ഞത്. അവിടെവെച്ച് പരസ്പരം കണ്ട ശേഷമായിരുന്നു വിവാഹം ഉറപ്പിച്ചത്. ബന്ധുക്കൾ അധികം ഇല്ലാത്തതിനാൽ കൂടുതലാളുകള്‍  കല്യാണത്തിനെത്തില്ലെന്നും ശാലിനി യുവാവിനെ ധരിപ്പിച്ചു. 
 
എന്നാല്‍ ഉള്ളന്നൂർ വിളയാടിശേരിൽ ദേവീ ക്ഷേത്രത്തിലെ വിവാഹച്ചടങ്ങിനിടെ ശാലിനിയെ പരിചയമുള്ള ഒരാൾ എത്തിയതോടെയാണ് യുവതിയുടെ തട്ടിപ്പു മനസ്സിലായത്. നേരത്തേ തട്ടിപ്പിനിരയായ വ്യക്തിയെ വരുത്തി ബോധ്യം വരുത്തിയ ശേഷമാണ് ഇക്കാര്യം പൊലീസിൽ അറിയിച്ചത്. പന്തളം സിഐ ആർ. സുരേഷിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. വിവാഹ സംബന്ധമായി ചെങ്ങന്നൂർ, ആറന്മുള എന്നീ സ്റ്റേഷനുകളിൽ ഒട്ടേറെ കേസുകളും ഇവര്‍ക്കെതിരെ നിലവിലുണ്ടെന്നും പൊലീസ് അറിയിച്ചു.  

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

Shafi Parambil and Rahul Mamkootathil: 'ഷോ കുറയ്ക്കണം, മോശമായി'; രാഹുലിനെയും ഷാഫിയെയും ഒറ്റപ്പെടുത്തി കോണ്‍ഗ്രസ്, സതീശനു അതൃപ്തി

ഇസ്രായേലിനെ സഹായിക്കരുത്, അമേരിക്കയ്ക്ക് ഇറാന്റെ മുന്നറിയിപ്പ്, ആക്രമണം തുടര്‍ന്നാല്‍ ടെഹ്‌റാന്‍ കത്തിക്കുമെന്ന് ഇസ്രായേല്‍

Wan Hai 503: ശ്രദ്ധിക്കുക: വാന്‍ ഹായ് 503 കപ്പലില്‍ നിന്നു വീണ കണ്ടെയ്‌നറുകള്‍ തീരത്തേക്ക്, ജാഗ്രത

ഇസ്രയേലിനെ സഹായിച്ചാല്‍ തിരിച്ചടി നേരിടേണ്ടി വരും: അമേരിക്കയ്ക്കും ഫ്രാന്‍സിനും മുന്നറിയിപ്പ് നല്‍കി ഇറാന്‍

പഹല്‍ഗാം ആക്രമണത്തെ അപലപിച്ചില്ലെന്ന് എംവി ഗോവിന്ദന്റെ ആരോപണം; നിയമനടപടിക്കൊരുങ്ങി ജമാ അത്തെ ഇസ്ലാമി

അടുത്ത ലേഖനം
Show comments