Webdunia - Bharat's app for daily news and videos

Install App

ശല്യം ചെയ്ത സഹോദരന് സഹോദരിയും ഭര്‍ത്താവും വിധിച്ചത് മരണശിക്ഷ!

മദ്യം കുടിപ്പിച്ച് കഴുത്തുഞെരിച്ച് യുവാവിനെ കൊലപ്പെടുത്തി: സഹോദരിയും ഭർത്താവും സുഹൃത്തും പിടിയിൽ

Webdunia
വെള്ളി, 28 ജൂലൈ 2017 (15:17 IST)
റോഡരുകിൽ കൊല്ലപ്പെട്ട നിലയിൽ കാണപ്പെട്ട ഇരുപത്തഞ്ചുകാരന്റെ മരണവുമായി ബന്ധപ്പെട്ട് ഇയാളുടെ സഹോദരി, സഹോദരീ ഭർത്താവ്, സുഹൃത്ത് എന്നിവരെ പോലീസ് അറസ്റ് ചെയ്തു. ഓച്ചിറ കരുനാഗപ്പള്ളി സ്വദേശി ഷൈൻ മോനാണ് കഴിഞ്ഞ തിങ്കളാഴ്ച  ഇത്തിക്കര കൊച്ചുപാലത്തിനടുത്ത് കൊല്ലപ്പെട്ട നിലയിൽ കാണപ്പെട്ടത്.
 
യുവാവിന്റെ മരണം കൊലപാതകമാണെന്ന് കണ്ടെത്തിയ പോലീസ് ഇയാളുടെ സഹോദരി ദേവു (28), ഭർത്താവ് രഞജിത് (29), ഇയാളുടെ സുഹൃത്ത് ഓച്ചിറ കൊറ്റമ്പള്ളി കണ്ണൻ എന്ന ഗോപകുമാർ (43) എന്നിവരെ അറസ്റ് ചെയ്തു, മദ്യം കുടിപ്പിച്ച് കഴുത്തുഞെരിച്ച് ഷൈൻമോനെ കൊലപ്പെടുത്തിയ ശേഷം കാറിൽ കൊണ്ടുവന്ന ഇത്തിക്കരയിൽ റോഡിൽ തള്ളുകയായിരുന്നു. 
 
വവ്വാക്കാവ് കുലശേഖരപുരം കരുനാഗപ്പള്ളി സുൽഫി മൻസിലിൽ വാടകയ്ക്ക് താമസിക്കുന്ന സുരേന്ദ്രന്റെ മകനാണ് മരിച്ച ഷൈൻമോൻ. മദ്യപിച്ച് സഹോദരിയെ ശല്യം ചെയ്തതിനാണ് ഷൈൻമോനെ കൊലപ്പെടുത്തിയതെന്ന് പ്രതികൾ സമ്മതിച്ചു. അറ ലക്ഷം  രൂപ നൽകിയാൽ താൻ ഷൈൻമോനെ കൊല്ലാമെന്ന് ഗോപകുമാർ പറഞ്ഞതനുസരിച്ച് പദ്ധതി തയ്യാറാക്കിയത്.
 
കർക്കിടകവാവ്‌ ദിവസം ഗോപകുമാറിന്റെ വീടിനടുത്തെ പുരയിടത്തിൽ വച്ചാണ് ഷൈൻമോനെ കഴുത്തുഞെരിച്ചു കൊന്നത്. ഷൈൻമോന്റെ പോസ്റ്റ് മാർട്ടം റിപ്പോർട്ടിൽ ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് കണ്ടെത്തിയ പോലീസ് നടത്തിയ അന്വേഷണത്തിൽ മൃതദേഹം കണ്ടെത്തിയ സ്ഥലത്തിനടുത്തുള്ള സി.സി.ടി.വി ക്യാമറയിൽ ഒരു കാർ കണ്ടെത്തുകയും തുടർന്ന് പ്രതികളെ പിടികൂടുകയുമായിരുന്നു. 

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗുരുതരാവസ്ഥയിലുള്ളവരെ മാത്രം ഇനി മെഡിക്കല്‍ കോളജുകളിലേക്ക് റഫര്‍ ചെയ്താല്‍ മതി; നിര്‍ദേശവുമായി ആരോഗ്യവകുപ്പ് മന്ത്രി

ബിപിന്‍ റാവത്തിന്റെയും ഭാര്യയുടെയും മരണത്തിനിടയാക്കിയ ഹെലികോപ്റ്റര്‍ അപകടത്തിന് കാരണം മനുഷ്യപ്പിശകാണെന്ന് റിപ്പോര്‍ട്ട്

ഡൊണാള്‍ഡ് ട്രംപുമായി ഏതുസമയത്തും ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന് പുടിന്‍

കളമശ്ശേരിയില്‍ മഞ്ഞപ്പിത്ത വ്യാപനത്തിന് കാരണമായത് കിണറ്റില്‍ നിന്നുള്ള വെള്ളമാണെന്ന് മന്ത്രി പി രാജീവ്

കട്ടപ്പന ബാങ്കിന് മുന്നില്‍ നിക്ഷേപകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു

അടുത്ത ലേഖനം
Show comments