ശാന്തശീലനയായ ശ്രീധരനെ ഭാര്യ കഴുത്തില്‍ കുരുക്കിട്ട് കൊലപ്പെടുത്തി, ഉറക്കത്തിനിടയില്‍ അയാള്‍ ഒന്നുമറിഞ്ഞില്ല - കൊലപാതകത്തിന്റെ കഥ പുറം‌ലോകമറിഞ്ഞത് ഇങ്ങനെ

ഭര്‍ത്താവ് എല്ലാം അറിഞ്ഞു, ഇനി രക്ഷയില്ല; ഒടുവില്‍ ഭാര്യ ചെയ്തത്

Webdunia
വെള്ളി, 4 ഓഗസ്റ്റ് 2017 (11:45 IST)
ഉറക്കത്തില്‍ ഹൃദയാഘാതം മൂലം മരിച്ചെന്ന് വീട്ടുകാര്‍ വിശ്വസിപ്പിച്ച ഗൃഹനാഥന്റെ മരണം ഒരു മാസം തികയുന്നതിനു മുമ്പേ കൊലപാതകമായി മാറി. കൊലപാതകക്കുറ്റത്തിന് മരിച്ച ഗൃഹനാഥന്റെ ഭാര്യയേയും ഭാര്യാമാതാവിനേയും പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് മൊകേരിയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. 
 
വട്ടക്കണ്ടി മീത്തല്‍ ശ്രീധരനാണ് കൊല ചെയ്യപ്പെട്ടത്. ഇയാളെ കൊന്നകേസില്‍ ഭാര്യ ഗിരിജ(37) അമ്മ ദേവി എന്നിവരെ കുറ്റ്യാടി പൊലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലില്‍ ശ്രീധരനെ കൊലചെയ്തതാണെന്ന് ഇവര്‍ സമ്മതിച്ചിട്ടുണ്ട്. ശാന്തശീലന്‍ എന്നാണ് ശ്രീധരനെ നാട്ടുകാര്‍ വിളിക്കുന്നത്. ഇയാളെ കൊന്നതാണെന്നും അത് ചെയ്തത് ഭാര്യയാണെന്നും ഇപ്പോഴും നാട്ടുകാര്‍ക്ക് വിശ്വസിക്കാന്‍ ബുദ്ധിമുട്ടാണ്. 
 
ഉറങ്ങിക്കിടന്ന ശ്രീധരന്റെ കഴുത്തില്‍ കുരുക്കിട്ടാണ് കൊല നടത്തിയത്. തുടര്‍ന്ന് ഹൃദയാഘാതമാണെന്ന് നാട്ടുകാരെ വിശ്വസിപ്പിക്കുകയായിരുന്നു. പോസ്റ്റ് മോര്‍ട്ടം നടത്താതെയാണ് ബോഡി സംസ്കരിച്ചത്. ഇതിന് സഹായം ചെയ്ത് കൊടുത്ത ബംഗാളി യുവാവും പൊലീസ് കസ്റ്റഡിയില്‍ ഉണ്ട്. മൃതദേഹം കുളിപ്പിക്കുമ്പോള്‍ കഴുത്തില്‍ പാടുള്ളത് നാട്ടുകാര്‍ കണ്ടിരുന്നു.
 
ഗിരിജ ഗര്‍ഭിണിയായിരുന്നു. കുഞ്ഞ് തന്റേതല്ലെന്ന് ചൊല്ലി ശ്രീധരന്‍ ഗിരിജയുമായി സ്ഥിരം വഴക്കുണ്ടാക്കുമായിരുന്നു. ഇത് സഹിക്കാന്‍ കഴിയാതെയാണ് ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ഇവര്‍ തീരുമാനിച്ചത്. ശ്രീധരന്റെ മരണശേഷം കുഞ്ഞിനെ അബോര്‍ഷന്‍ ചെയ്തതോടെയാണ് നാട്ടുകാര്‍ക്ക് സംശയം തോന്നിയത്. പിന്നീട് നടന്ന അന്വെഷണത്തിലാണ് കൊലപാതക ക്കഥ പുറം‌ലോകം അറിയുന്നത്. 

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒരു സ്ഥാനാര്‍ത്ഥിക്ക് ഗ്രാമപഞ്ചായത്തില്‍ വിനിയോഗിക്കാവുന്ന പരമാവധി തുക 25,000; വീഴ്ച വരുത്തുന്നവരെ അയോഗ്യരാക്കും

എറണാകുളത്ത് ആറാം ക്ലാസുകാരനെ വീട്ടില്‍ നിന്ന് പുറത്താക്കി; ഉറക്കം ഷെഡില്‍, ജ്യൂസ് മാത്രം കഴിച്ച് ജീവന്‍ നിലനിര്‍ത്തി

പലചരക്ക് പണപ്പെരുപ്പം കുതിച്ചുയരുന്നു; ട്രംപ് ബീഫ്, തക്കാളി തുടങ്ങിയ ഭക്ഷ്യവസ്തുക്കളുടെ തീരുവ കുറച്ചു

വാര്‍ഡിലെ വോട്ടര്‍പട്ടികയില്‍ പേരില്ല; കോണ്‍ഗ്രസിന്റെ പ്രായം കുറഞ്ഞ സ്ഥാനാര്‍ഥിക്കു മത്സരിക്കാനാവില്ല

തൃശൂര്‍ കോണ്‍ഗ്രസിലും പൊട്ടിത്തെറി; സിറ്റിങ് കൗണ്‍സിലര്‍ എല്‍ഡിഎഫില്‍ ചേര്‍ന്നു

അടുത്ത ലേഖനം
Show comments