Webdunia - Bharat's app for daily news and videos

Install App

ശിഖണ്ഡിയെ കണ്ടാല്‍ പേടിക്കില്ല, ഭീഷ്മരെപ്പോലെ ആയുധം താഴെവെക്കുകയുമില്ല: ടിപി സെന്‍കുമാര്‍

പ്രോസിക്യൂഷന്‍ നടപടി നേരിടുമെന്ന് സെന്‍കുമാര്‍

Webdunia
തിങ്കള്‍, 29 മെയ് 2017 (07:56 IST)
തനിക്കെതിരായുള്ള പ്രോസിക്യൂഷന്‍ നടപടി നേരിടാന്‍ തയ്യാറാണെന്ന് സംസ്ഥാന പോലീസ് മേധാവി ടി.പി. സെന്‍കുമാര്‍. ‘ശിഖണ്ഡിയെ കണ്ടാല്‍ പേടിക്കുന്ന വ്യക്തിയല്ല ഞാന്‍. ഭീഷ്മരെപ്പോലെ ആയുധം താഴെവെക്കുകയുമില്ല’. എന്ത് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രോസിക്യൂഷന് സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തതെന്ന് തനിക്ക് അറിയില്ല. ഇതേക്കുറിച്ച് അറിയിപ്പ് കിട്ടിയാല്‍ അതിന്റെതായ നിലയില്‍ നേരിടുമെന്നും സെന്‍കുമാര്‍ വ്യക്തമാക്കി. 
 
പൊലീസ് ആസ്ഥാനത്തെ പബ്ലിക് ഗ്രീവെന്‍സസ് സെല്‍ എ ഐ ജി വി ഗോപാല്‍ കൃഷ്ണന്‍ നല്‍കിയ പരാതിയിലാണ് സെന്‍കുമാറിനെതിരെ സര്‍ക്കാര്‍ പ്രോസിക്യൂഷന്‍ അനുമതിക്ക് ഉത്തരവിട്ടത്. പോലീസ് ട്രെയിനിങ് കോളേജ് പ്രിന്‍സിപ്പലായിരിക്കെ അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്ന പരാതിയിലാണ് സെന്‍കുമാറിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്. സെന്‍കുമാറിനോടുള്ള സര്‍ക്കാരിന്റെ അതൃപ്തിയാണ് ഗോപാല്‍ കൃഷ്ണന്റെ പരാതി പരിഗണിക്കാന്‍ ഇടയായതെന്നും സൂചനയുണ്ട്. 

വായിക്കുക

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, നിസാരവത്കരിക്കരുത്, യൂട്യൂബ് അവതാരകരെ വിമർശിച്ച് ജുവൽ മേരി(വീഡിയോ)

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

എല്ലാം കാണുക

ഏറ്റവും പുതിയത്

അല്ലേലും നിങ്ങടെ എഫ് 35 ഞങ്ങള്‍ക്ക് വേണ്ട, തീരുവ ഉയര്‍ത്തിയതില്‍ അതൃപ്തി, ട്രംപിന്റെ ഓഫര്‍ നിരസിച്ച് ഇന്ത്യ

വായില്‍ തുണി തിരുകി യുവതിയെ ബലാത്സംഗം ചെയ്തു, ആന്തരികാവയവങ്ങള്‍ക്ക് കേടുപാടുകള്‍; പ്രതി തന്നെ യുവതിയെ ആശുപത്രിയിലെത്തിച്ചു

Bank Holidays: ഈ മാസം ഒന്‍പത് ദിവസങ്ങള്‍ ബാങ്ക് അവധി; ശ്രദ്ധിക്കുക

ബലാല്‍സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യത്തിനായി വേടന്‍ ഹൈക്കോടതിയില്‍

സൗദിയില്‍ പിടിച്ചാല്‍ തലപോകുന്ന കേസ്, അച്ചാറിലൊളിപ്പിച്ച് എംഡിഎംഎയും ഹാഷിഷ് ഓയിലും, മിഥിലാജിനെ രക്ഷിച്ചത് അമ്മായച്ഛന്റെ ഇടപെടല്‍

അടുത്ത ലേഖനം
Show comments