സഹപ്രവർത്തകയ്ക്ക് പീഡനം:ടെക്കി പിടിയിൽ

സഹപ്രവർത്തകയ്ക്ക് പീഡനം

Webdunia
വ്യാഴം, 18 മെയ് 2017 (17:17 IST)
ടെക്‌നോപാർക്ക് ഐടി കമ്പനിയിലെ സോഫ്റ്റ് വെയർ എഞ്ചിനീയറായ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ അതെ കമ്പനിയിലെ ടെക്കിയായ യുവാവിനെ പോലീസ് അറസ്റ് ചെയ്തു. തെലുങ്കാന ഖമ്മം ജില്ലയിൽ പാൽവഞ്ച സ്വദേശി രാജ്‌മോഹൻ സിംഗ് താക്കൂറാണ് (28) പോലീസ് പിടിയിലായത്.
 
ആന്ധ്രാ പ്രദേശ്  വിജയവാഡ സ്വദേശിനിയാണ് പീഡനത്തിനിരയായത്. ടെക്‌നോപാർക്കിലെ യു.എസ.ടി ഗ്ലോബൽ കമ്പനിയിൽ ജോലി ചെയ്യുന്ന യുവതിയെ പ്രണയം നടിച്ച് പാട്ടിലാക്കുകയും പ്രതിയുടെ ഫ്‌ളാറ്റിൽ താമസിപ്പിച്ച് പീഡിപ്പിക്കുകയും ചെയ്തു. ഗർഭിണിയായ യുവതിയെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ഗർഭം അലസിപ്പിക്കുകയും ചെയ്തു.
 
എന്നാൽ  പിന്നീട് ഇയാൾ മറ്റൊരു യുവതിയെ വിവാഹം കഴിക്കാനുള്ള തയ്യാറെടുപ്പ് നടത്തി. ഇതറിഞ്ഞ യുവതി പോലീസിൽ പരാതി നൽകുകയായിരുന്നു. തെലുങ്കാനയിൽ നിന്നാണ് കഴക്കൂട്ടം സൈബർ സിറ്റി പോലീസ് പ്രതിയെ പിടികൂടിയത്.

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല സ്വര്‍ണക്കൊള്ള: പത്മകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യാന്‍ എസ്‌ഐടി

തെക്ക് കിഴക്കന്‍ അറബിക്കടലിന് മുകളില്‍ ചക്രവാതചുഴി; സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

ബഹിരാകാശത്ത് നിന്ന് ഭൂമിയിലെത്താൻ ഇത്ര നേരം വേണ്ട, ബെംഗളുരു ട്രാഫിക്കിനെ പരിഹസിച്ച് ശുഭാംശു ശുക്ല

ദുബായ് എയര്‍ ഷോയ്ക്കിടെ ഇന്ത്യയുടെ യുദ്ധവിമാനമായ തേജസ് തകര്‍ന്നുവീണു

രണ്ട് വയസ്സുള്ള കുട്ടിയുടെ മുറിവില്‍ ഡോക്ടര്‍ ഫെവിക്വിക്ക് പുരട്ടി, പരാതി നല്‍കി കുടുംബം

അടുത്ത ലേഖനം
Show comments