Webdunia - Bharat's app for daily news and videos

Install App

സിനിമയുടെ റിലീസ് ദിവസത്തെക്കാൾ ടെൻഷനില്‍ ദിലീപ് ? കേസില്‍ ഹൈക്കോടതി ഇന്ന് വിധി പറയും

സിനിമയുടെ റിലീസ് ദിവസത്തെക്കാൾ ടെൻഷനില്‍ ദിലീപ് ?

Webdunia
തിങ്കള്‍, 24 ജൂലൈ 2017 (09:00 IST)
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലിൽ കഴിയുന്ന നടൻ ദിലീപിന്റെ ജാമ്യഹർജിയിൽ ഹൈക്കോടതി തിങ്കളാഴ്ച വിധി പറയും. വ്യാഴാഴ്ച വാദം കേട്ട സിംഗിൾ ബെഞ്ച് വിധി പറയാൻ തിങ്കളാഴ്ചത്തേക്ക് മാറ്റിവെയ്ക്കുകയായിരുന്നു. അഡ്വക്കേറ്റ് രാംകുമാറാണ് ദിലീപിന് വേണ്ടി ഹൈക്കോടതിയിൽ ഹാജരായത്. 
 
നടിയുടെ കേസില്‍ ഗുഢാലോചനാക്കുറ്റം ചുമത്തി അന്യായമായാണ് തന്നെ അറസ്റ്റ് ചെയ്തതെന്നും, കൂടുതൽ തടങ്കൽ ആവശ്യമില്ലാത്തതിനാൽ ജാമ്യം അനുവദിക്കണമെന്നുമാണ് ദിലീപിന്റെ ഹർജിയിലെ ആവശ്യം.  എന്നാല്‍ ദിലീപിന് ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തിരുന്നു. കേസില്‍ ദിലീപിനെതിരെ ശക്തമായ തെളിവുകള്‍ ഉണ്ടെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു.
 
നടുയുടെ കേസില്‍ അങ്കമാലി കോടതിയിൽ നൽകിയ ജാമ്യാപേക്ഷ തള്ളിയതോടെയാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ ദിലീപാണ് സംഭവത്തിന്റെ മുഖ്യസൂത്രധാരനെന്നും ജാമ്യം അനുവദിക്കരുതെന്നുമാണ് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചത്.
 
അതേസമയം ദിലീപിന്റെ ജാമ്യഹർജിയിൽ വാദം കേൾക്കുന്നതിനിടെ, നടിയെ ആക്രമിച്ച സംഭവത്തിന്റെ കേസ് ഡയറി പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ മുദ്രവെച്ച കവറിലാക്കി സമർപ്പിച്ചിരുന്നു. ജൂലായ് 24 തിങ്കളാഴ്ച രാവിലെ 10.15ഓടെയാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് ദിലീപിന്റെ ജാമ്യഹർജിയിൽ വിധി പറയുക. 

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങള്‍ക്ക് കൃത്യമായി റേഷന്‍ ലഭിക്കുന്നില്ലേ? എവിടെ പരാതിപ്പെടണം

നിങ്ങള്‍ അറിയാതെ നിങ്ങളുടെ ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ ആരെങ്കിലും ഉപയോഗിക്കുന്നുണ്ടോ? എങ്ങനെ മനസ്സിലാക്കാം

മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് നിര്‍ദ്ദേശവുമായി ട്രായ്

പോക്സോ കേസിലെ പ്രതിയായ 56 കാരന് 17 വർഷം കഠിനതടവ്

നാളെയും മഴ ശക്തമാകും; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

അടുത്ത ലേഖനം
Show comments