സൂപ്പര്‍താരങ്ങള്‍ ചേര്‍ന്നൊരു ചര്‍ച്ച നടത്തി? ഒടുവില്‍ ദിലീപിനെ രക്ഷിക്കാന്‍ അയാള്‍ നേരിട്ടെത്തി!

അയാള്‍ ശത്രുവല്ല, ദിലീപിന്റെ മിത്രം തന്നെയാണ്! ദിലീപിന് വേണ്ടി സംസാരിക്കാനും സഹായിക്കാനും അദ്ദേഹം മാത്രമേ ഉള്ളു?!

Webdunia
തിങ്കള്‍, 7 ഓഗസ്റ്റ് 2017 (10:07 IST)
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപ് അറസ്റ്റിലായതോടെ ദിലീപിന് പിന്തുണ നല്‍കുന്നവരുടെ എണ്ണം കുറഞ്ഞിരിക്കുകയാണ്. നടിയോടൊപ്പം ആണെങ്കിലും ദിലീപിന് വേണ്ടിയും നിലകൊള്ളും എന്ന നിലപാടിലാണ് ചിലര്‍. ഇക്കൂട്ടത്തിലാണ് മോഹന്‍ലാലിന്റെ വിശ്വസ്തന്‍ ആന്റണി പെരുമ്പാവൂര്‍.
 
ദിലീപിനെ പൂട്ടിക്കാന്‍ ആന്റണി പെരുമ്പാവൂരും മോഹന്‍ലാലും ശ്രമിച്ചുവെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. തിയറ്റര്‍ ഉടമകളുടെ ഫിയോക്ക് എന്ന സംഘടന രൂപീകരിച്ചതും അതിന്റെ തലപ്പത്ത് ദിലീപ് എത്തിയതും ഇതിന്റെ ഭാഗമാണെന്നായിരുന്നു പ്രചരണം. ദിലീപ് അറസ്റ്റിലായതോടെ അദ്ദേഹത്തെ തത്സ്ഥാനത്ത് നിന്നും നീക്കുകയും സെക്രട്ടറിയായിരുന്ന ആന്റണി പെരുമ്പാവൂര്‍ പ്രസിഡന്റ് ആകുകയും ചെയ്തു. ഇതോടെ ഈ സംശയം ബലപ്പെടുകയായിരുന്നു. 
 
എന്നാല്‍, ദിലീപിനെ കൈവിടാതെ കൂടെ നിര്‍ത്തിയിരിക്കുകയാണ് ആന്റണി പെരുമ്പാവൂര്‍ നേതൃത്വം നല്‍കുന്ന ഫിയോക്കിന്റെ തീരുമാനം. ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടിയിലെ ഡി സിനിമാസ് പൂട്ടിയ നഗരസഭ നടപടിക്കെതിരെ കോടതിയെ സമീപിക്കാനാണ് ഫിയോക്കിന്റെ തീരുമാനം. തിയറ്ററിന്റെ വിവരങ്ങള്‍ പരിശോധിച്ചപ്പോള്‍ നഗരസഭയുടെ നടപടി തീര്‍ത്തും തെറ്റാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഈ നീക്കം.
 
ഡി സിനിമാസിന് വേണ്ടി രംഗത്തെത്തിയതോടെ ദിലീപിന്റെ ശത്രുവല്ലെന്ന് ആന്റണി പെരുമ്പാവൂരും തെളിയിച്ചിരിക്കുകയാണ്. ഏതായാലും മോഹന്‍ലാലും മമ്മൂട്ടിയും ചേര്‍ന്ന് നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലായിരിക്കാം ഇങ്ങനെയൊരു നീക്കമെന്നും സംസാരമുണ്ട്. ആന്റണി പെരുമ്പാവൂര്‍ മോഹന്‍ലാലിന്റെ വിശ്വസ്തന്‍ ആയതു കൊണ്ട് കൂടി ഈ സംശയം ബലപ്പെടുന്നു.

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ദുബായ് എയര്‍ ഷോയ്ക്കിടെ ഇന്ത്യയുടെ യുദ്ധവിമാനമായ തേജസ് തകര്‍ന്നുവീണു

രണ്ട് വയസ്സുള്ള കുട്ടിയുടെ മുറിവില്‍ ഡോക്ടര്‍ ഫെവിക്വിക്ക് പുരട്ടി, പരാതി നല്‍കി കുടുംബം

താലിബാനെ താഴെയിറക്കണം, തുർക്കിയെ സമീപിച്ച് പാകിസ്ഥാൻ, അഫ്ഗാനിൽ ഭരണമാറ്റത്തിനായി തിരക്കിട്ട ശ്രമം

എസ്ഐആറിൽ സ്റ്റേ ഇല്ല, അടിയന്തിരമായി പരിഗണിക്കും, തിര: കമ്മീഷന് നോട്ടീസയച്ച് സുപ്രീം കോടതി

രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയിട്ടില്ല: വി.കെ.ശ്രീകണ്ഠന്‍

അടുത്ത ലേഖനം
Show comments