Webdunia - Bharat's app for daily news and videos

Install App

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്; സരിത ഉമ്മന്‍ചാണ്ടിയുടെ ഓഫീസ് ദുരുപയോഗം ചെയ്തു, പിണറായിയുടെ മൌനം ഉമ്മന്‍ചാണ്ടിക്ക് വിനയാകുമോ?

പിണറായിയുടെ മൌനം ഉമ്മന്‍ചാണ്ടിക്ക് വിനയാകുമോ?

Webdunia
ബുധന്‍, 27 സെപ്‌റ്റംബര്‍ 2017 (07:32 IST)
സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ അന്നത്തെ മുഖ്യമന്ത്രിയായ ഉമ്മന്‍ചാണ്ടിയുടെ ഓഫീസിനു വീഴ്ച പറ്റിയതായി വിമര്‍ശനം. കേസിലെ പ്രധാന പ്രതികളായ സരിത എസ് നായരും ബിജു രാധാകൃഷ്ണനും മുഖ്യമന്ത്രിയുടെ ഓഫീസ് ദുരുപയോഗപ്പെടുത്തിയെന്നാണ് ഉയരുന്ന വിമര്‍ശനം. അതേസമയം, സംസ്ഥാനത്തെ പിടിച്ചു കുലുക്കിയ സോളാര്‍ ഇടപാടുകള്‍ ഖജനാവിനെ ബാധിച്ചിട്ടില്ലെന്നും കമ്മീഷന്‍ കണ്ടെത്തിയതായി സൂചനകള്‍ ഉണ്ട്.
 
കേരളത്തെ പിടിച്ചു കുലുക്കിയ സോളാര്‍ കേസിലെ അന്വേഷണ റിപ്പോര്‍ട്ട് സോളാര്‍ കമ്മീഷന്‍ ഇന്നലെയാണ് മുഖ്യമന്ത്രി പിണറായി വിജയനു കൈമാറിയത്. മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് ജസ്റ്റിസ് ശിവരാജനാണ് റിപ്പോര്‍ട്ട് കൈമാറിയത്. അതേസമയം, റിപ്പോര്‍ട്ടിന്‍‌മേല്‍ മുഖ്യമന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല.
 
നാലു വര്‍ഷത്തെ അന്വേഷണമാണ് പൂര്‍ത്തിയായത്. ഈ മാസം 27നു കമ്മീഷന്‍ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കാലാവധി നീട്ടികിട്ടണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടെങ്കിലും ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സര്‍ക്കാര്‍ അറിയിക്കുകയായിരുന്നു. 
 
2013 ആഗ്‌സ്ത് 16നാണു സോളാര്‍ കേസില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടത്. സോളാര്‍ കേസുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായി 15 മണിക്കൂര്‍ അന്വേഷണ കമ്മീഷനു മുന്‍പാകെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മൊഴി നല്‍കിയിരുന്നു.
 
ഉമ്മന്‍ചാണ്ടിയടക്കം പ്രതിസ്ഥാനത്ത് നില്‍ക്കുന്ന കേസിലെ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത് വരുന്നതേ ഉള്ളൂ. ഉമ്മൻചാണ്ടിയെക്കൂടാതെ നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ സരിത എസ് നായര്‍ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഏതെങ്കിലും തരത്തിൽ ഉമ്മൻ ചാണ്ടി സർക്കാർ സരിതയ്ക്ക് വേണ്ടി അധികാര ദുർവിനിയോഗം നടത്തിയിട്ടുണ്ട് എന്ന് റിപ്പോർട്ടിൽ കണ്ടെത്തൽ ഉണ്ടെങ്കിൽ അത് ഉമ്മൻചാണ്ടിക്ക് വിനയാകും.

വായിക്കുക

ഖുര്‍ആന്‍ കത്തിച്ച് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണക്കാരിയായ വാലന്റീന ഗോമസ്

അഞ്ചല്ല ശത്രു രാജ്യത്തിന്റെ ഏഴ് യുദ്ധവിമാനങ്ങളാണ് ഒരു രാജ്യം വീഴ്ത്തിയത്; ഇന്ത്യ -പാക് സംഘര്‍ഷത്തില്‍ പ്രസ്താവനയുമായി വീണ്ടും ട്രംപ്

നായകളുടെ കടി കിട്ടിയില്ലെങ്കിലും പേവിഷബാധ വരാം; അമേരിക്കയില്‍ പേവിഷ ബാധ പടര്‍ത്തുന്നത് നായകളല്ല!

തൊഴിലുറപ്പ് തൊഴിലാളികൾക്ക് 1200 രൂപ ഓണസമ്മാനം

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

Donald Trump and Narendra Modi: 'സൗഹൃദമുണ്ട്, പക്ഷേ മോദി ഇപ്പോള്‍ ചെയ്യുന്ന കാര്യങ്ങള്‍ ശരിയല്ല'; ഡൊണാള്‍ഡ് ട്രംപ്

World Samosa Day 2025: ഇന്ന് ലോക സമോസ ദിനം

തിരുവോണദിനത്തിൽ അമ്മത്തൊട്ടിലിൽ കുഞ്ഞതിഥി; 'തുമ്പ' എന്ന് പേര് നൽകി

ഏറ്റവും കൂടുതല്‍ മദ്യം കുടിച്ചു തീര്‍ത്തത് കൊല്ലം ജില്ല, ആറ് ഔട്ട്‌ലെറ്റുകള്‍ ഒരുകോടി രൂപയ്ക്ക് മുകളില്‍ മദ്യം വിറ്റു

സംസ്ഥാനത്ത് റെക്കോർഡ് മദ്യവില്‍പ്പന; 10 ദിവസം കൊണ്ട് വിറ്റത് 826 കോടിയുടെ മദ്യം

അടുത്ത ലേഖനം
Show comments