Webdunia - Bharat's app for daily news and videos

Install App

സ്കൂള്‍ വിദ്യാര്‍ഥിനിയെ ശല്യം ചെയ്തു: രണ്ട് കുട്ടികളുടെ അച്ഛനായ പൂവാലനെ കുട്ടിയുടെ ബന്ധുക്കള്‍ കൈകാര്യം ചെയ്ത് പൊലീസില്‍ ഏല്‍പ്പിച്ചു

സ്കൂള്‍ വിദ്യാര്‍ഥിനിയെ അശ്ളീലം പറഞ്ഞ് ശല്യപ്പെടുത്തിയ പൂവാലനെ കുട്ടിയുടെ ബന്ധുക്കള്‍ പിടികൂടി പൊലീസില്‍ ഏല്‍പിച്ചു

Webdunia
വ്യാഴം, 23 ജൂണ്‍ 2016 (16:34 IST)
സ്കൂള്‍ വിദ്യാര്‍ഥിനിയെ അശ്ളീലം പറഞ്ഞ് ശല്യപ്പെടുത്തിയ പൂവാലനെ കുട്ടിയുടെ ബന്ധുക്കള്‍ പിടികൂടി പൊലീസില്‍ ഏല്‍പിച്ചു. ചൊവ്വാഴ്ച രാവിലെയാണ് ഈ സംഭവം നടന്നത്.
 
കോതനല്ലൂര്‍ സ്കൂളില്‍ പ്ളസ്ടുവിന് പഠിക്കുന്ന പെണ്‍കുട്ടിയെയാണ് ഇയാള്‍ സ്ഥിരമായി ശല്യപ്പെടുത്തിയിരുന്നത്. 
സ്കൂളിലേക്കുള്ള ബസ് കാത്തുനില്‍ക്കുമ്പോള്‍ ഇയാള്‍ കുട്ടിയുടെ അടുത്തത്തെി ശല്യപ്പെടുത്തുകയും അശ്ളീലം പറയുകയും ചെയ്യുന്നത് പതിവായിരുന്നു.
 
പെണ്‍കുട്ടി ഈ വിവരം വീട്ടില്‍ അറിയിച്ചതിനത്തെുടര്‍ന്ന് വീട്ടുകാര്‍ എത്തിയാണ് പൂവാലനെ പിടികൂടി സ്റ്റേഷനില്‍ എത്തിച്ചത്. പെണ്‍കുട്ടിയോട് ക്ഷമ പറഞ്ഞതിനെ തുടര്‍ന്ന് സ്വന്തം ജാമ്യത്തില്‍ കടുത്തുരുത്തി പൊലീസ് ഇയാളെ വിട്ടയച്ചു.
 
കടുത്തുരുത്തിയിലെ ഒരു പ്രമുഖ വ്യാപാര സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഇയാള്‍ക്ക് ഭാര്യയും രണ്ട് കുട്ടികളുമുണ്ടെന്ന് പൊലീസ് അറിയിച്ചു.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വായിക്കുക

സംസ്ഥാനം കടക്കെണിയിലെന്നത് വെറും ആക്ഷേപം മാത്രം: ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍

70 വയസുകാരന്റെ നായിക 40 വയസുകാരിയോ?, ThugLife വിവാദങ്ങളോട് പ്രതികരിച്ച് തൃഷ

ഇസ്രായേൽ കുട്ടികളെ കൊന്നൊടുക്കുന്നു,ഗാസയിൽ കൊല്ലപ്പെട്ട കുട്ടികളുടെ പേരെഴുതിയ ടീഷർട്ടുമായി കാൻ ഫിലിം ഫെസ്റ്റിവലിലെത്തി ജൂലിയൻ അസാഞ്ജ്

ദേശീയപാത തകര്‍ന്ന സംഭവം: കരാറുകാരായ കെഎന്‍ആര്‍ കണ്‍സ്‌ട്രേഷന്‍സിനെ ഡീബാര്‍ ചെയ്ത് കേന്ദ്ര ട്രാന്‍സ്‌പോര്‍ട്ട് മന്ത്രാലയം

ഗോള്‍ഡന്‍ ഡോം: ബഹിരാകാശത്ത് നിന്ന് വിക്ഷേപിക്കുന്ന മിസൈലുകളെ പ്രതിരോധിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ദിരാഗാന്ധിക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

ആമസോണ്‍ വഴി ലാപ്ടോപ്പ് ഓര്‍ഡര്‍ ചെയ്തയാള്‍ക്ക് ലഭിച്ചത് മാര്‍ബിള്‍, പരാതിയില്‍ കമ്പനിയുടെ മറുപടി ഇങ്ങനെ

കേരളത്തില്‍ വീണ്ടും മാസ്‌ക് നിര്‍ബന്ധമാകുമോ; ഏറ്റവുംകൂടുതല്‍ കൊവിഡ് കേസുകള്‍ കേരളത്തില്‍, ഈ മാസം റിപ്പോര്‍ട്ട് ചെയ്തത് 182 കേസുകള്‍

Kerala Weather: കേരളത്തില്‍ അതിതീവ്ര മഴയ്ക്കുള്ള മുന്നറിയിപ്പ്

മൈസൂര്‍ സാന്‍ഡല്‍ സോപ്പിന്റെ ബ്രാന്‍ഡ് അംബാസിഡറായി നടി തമന്നയെ നിയമിച്ചതില്‍ കര്‍ണാടകത്തില്‍ പ്രതിഷേധം

അടുത്ത ലേഖനം
Show comments