Webdunia - Bharat's app for daily news and videos

Install App

സ്ഥലം മാറ്റത്തിനു കൈക്കൂലി: സെക്യൂരിറ്റി കമ്മീഷണര്‍ക്ക് കഠിന തടവ്

കൈക്കൂലിക്കേസില്‍ പിടിയിലായ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സിലെ ഡിവിഷണല്‍ സെക്യൂരിറ്റി കമ്മീഷണര്‍ക്ക് കഠിന തടവ്

Webdunia
ബുധന്‍, 1 ജൂണ്‍ 2016 (15:37 IST)
കൈക്കൂലിക്കേസില്‍ പിടിയിലായ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സിലെ ഡിവിഷണല്‍ സെക്യൂരിറ്റി കമ്മീഷണര്‍ക്ക് എറണാകുളത്തെ പ്രത്യേക സി ബി ഐ കോടതി മൂന്നു വര്‍ഷത്തെ കഠിനതടവും 3.75 ലക്ഷം രൂപ പിഴയും വിധിച്ചു. 2005 ഏപ്രില്‍ മുതല്‍ ജൂലായ് വരെ പാലക്കാട് റെയില്‍വേ ഡിവിഷനില്‍ സെക്യൂരിറ്റി കമ്മീഷണറായിരുന്ന ഭരത് രാജ്‍ മീണയെ 2005 ലാണു കൈക്കൂലി കേസില്‍ പിടികൂടിയത്. 
 
സ്ഥലം മാറ്റത്തിനു കൈക്കൂലി വാങ്ങിയതാണു കേസിന് ആസ്പദമായ കുറ്റം. വിവിധ തരത്തിലുള്ള അഞ്ച് കേസുകളിലായി പതിമൂന്ന് വര്‍ഷത്തെ കഠിന തടവാണ് ശിക്ഷ വിധിച്ചതെങ്കിലും ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി എന്നതിനാലാണ് കാലാവധി കുറഞ്ഞത്. സി ബി ഐ കൊച്ചി യൂണിറ്റിലെ ഇന്‍സ്പെക്റ്റര്‍ സന്തോഷ് കുമാറായിരുന്നു കേസുകള്‍ അന്വേഷിച്ചത്. 
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വായിക്കുക

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ട്രോളിങ് നിരോധനത്തിന് പുറമെ കനത്ത മഴയും, മത്സ്യലഭ്യത കുറഞ്ഞു, മീനുകളുടെ വില കുതിച്ചുയരുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

കൊടുങ്ങല്ലൂര്‍ - ഷൊര്‍ണ്ണൂര്‍ റോഡില്‍ ഗതാഗത നിയന്ത്രണം

ബാങ്കുകള്‍ നിങ്ങളെ വിളിക്കുന്നതിന് ഈ നമ്പറുകള്‍ മാത്രമേ ഉപയോഗിക്കു

PV Anvar: യുഡിഎഫിനോടു ഉപാധിയുമായി അന്‍വര്‍; മുഹമ്മദ് റിയാസിനെതിരെ മത്സരിക്കാന്‍ ബേപ്പൂര്‍ സീറ്റ്

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

അടുത്ത ലേഖനം
Show comments