Webdunia - Bharat's app for daily news and videos

Install App

സ്വാമിക്ക് ഇനിയൊരിക്കലും നിന്നുകൊണ്ട് മൂത്രമൊഴിക്കാനോ ലൈംഗികബന്ധത്തിലേര്‍പ്പെടാനോ കഴിയില്ല, അണുബാധയുണ്ടായാല്‍ ലിംഗം പൂര്‍ണമായും നീക്കം ചെയ്യും

Webdunia
ശനി, 27 മെയ് 2017 (17:28 IST)
പെണ്‍കുട്ടിയാല്‍ ലിംഗം ഛേദിക്കപ്പെട്ട സ്വാമി ഗംഗേശാനന്ദ തീര്‍ത്ഥപാദര്‍ക്ക് ഇനിയൊരിക്കലും നിന്നുകൊണ്ട് മൂത്രമൊഴിക്കാനോ ലൈംഗികബന്ധത്തിലേര്‍പ്പെടാനോ കഴിയില്ലെന്ന് ഡോക്‍ടര്‍മാര്‍. ഇക്കഴിഞ്ഞ ഇരുപതാംതീയതി മുതല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഏഴാം നമ്പര്‍ വാര്‍ഡില്‍ കഴിയുകയാണ് ഗംഗേശാനന്ദ. 
 
ലിംഗം ഏതാണ്ട് പൂര്‍ണമായും അറ്റനിലയിലാണ് ഗംഗേശാനന്ദയെ ആശുപത്രിയില്‍ കൊണ്ടുവന്നതെന്നും രക്തം നഷ്ടപ്പെടുന്നത് തടയുക എന്നതായിരുന്നു തങ്ങള്‍ക്ക് മുന്നിലുള്ള ആദ്യ വെല്ലുവിളിയെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ലിംഗത്തിലേക്കുള്ള രക്തയോട്ടത്തിനുള്ള ഞരമ്പുകള്‍ക്കെല്ലാം തകരാറ് സംഭവിച്ചിരുന്നു. 
 
ആ അവയവത്തിലേക്കുള്ള രക്തയോട്ടം പൂര്‍ണമായും നിലച്ച നിലയാണ് ഇപ്പോഴുള്ളതെന്നും ആ ഭാഗത്ത് നീര് വച്ചിട്ടുണ്ടെന്നും ഡോക്ടര്‍മാര്‍ വെളിപ്പെടുത്തുന്നു. വരുംദിവസങ്ങളില്‍ അണുബാധയുണ്ടാകാനുള്ള സാധ്യതയുണ്ടെന്നും അത് കൂടുതല്‍ കുഴപ്പത്തിലേക്ക് എത്തിക്കാനിടയുണ്ടെന്നും ഡോക്ടര്‍മാര്‍ വിലയിരുത്തുന്നു. അങ്ങനെയുണ്ടായാല്‍ ലിംഗം പൂര്‍ണമായും നീക്കം ചെയ്ത് ശരീരത്തിന്‍റെ മറ്റ് ഭാഗങ്ങളിലേക്ക് അണുബാധ പടരുന്നത് തടയുക എന്നതുമാത്രമേ പോം‌വഴിയുള്ളൂ എന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം.
 
ഗംഗേശാനന്ദയ്ക്ക് നിന്നുകൊണ്ട് മൂത്രമൊഴിക്കാന്‍ ഇനി കഴിയില്ല. എന്നാല്‍ ഇരുന്നുകൊണ്ട് അദ്ദേഹത്തിന് മൂത്രമൊഴിക്കാനാവും. മൂത്രം നിയന്ത്രിക്കാനുള്ള കഴിവ് നഷ്ടപ്പെട്ടിട്ടില്ല. ഇപ്പോള്‍ ട്യൂബ് ഉപയോഗിച്ചാണ് മൂത്രം പോകുന്നത്. ഇനിയൊരിക്കലും ലൈംഗികബന്ധത്തിലേര്‍പ്പെടാനും അദ്ദേഹത്തിന് കഴിയില്ലെന്നും ഡോക്ടര്‍മാര്‍ വെളിപ്പെടുത്തുന്നു. 
 
ആഭ്യന്തരവകുപ്പോ പൊലീസ് അധികാരികളോ ആവശ്യപ്പെട്ടാല്‍ പ്ലാസ്റ്റിക് സര്‍ജറി നടത്താന്‍ തയ്യാറാണെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ശസ്ത്രക്ര്രിയ നടത്തിയില്ലെങ്കിലും ഗംഗേശാനന്ദയ്ക്ക് സാധാരണനിലയില്‍ ജീവിതം മുന്നോട്ടുനയിക്കാന്‍ ബുദ്ധിമുട്ടില്ല. ലിംഗം പുനഃസ്ഥാപിക്കാനുള്ള ശസ്ത്രക്രിയയ്ക്ക് സ്വകാര്യ ആശുപത്രികളില്‍ 10 ലക്ഷം രൂപ വരെ ചെലവുവരും. 

വായിക്കുക

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

ക്രിക്കറ്റിലേക്ക് രാഷ്ട്രീയം കൊണ്ടുവരരുത്, ലെജൻഡ്സ് ലീഗിലെ ഇന്ത്യ- പാക് പോരാട്ടം ഉപേക്ഷിച്ചതിൽ പ്രതികരണവുമായി അഫ്രീദി

Pak vs Ban: ബംഗ്ലാദേശിനെതിരെ മുട്ടിനിൽക്കാൻ പോലും കെൽപ്പില്ല, നാണം കെട്ട് പാകിസ്ഥാൻ, ചരിത്രത്തിൽ ഇങ്ങനൊരു തോൽവി ഇതാദ്യം

എല്ലാം കാണുക

ഏറ്റവും പുതിയത്

വിസ നിയമം ലംഘിച്ചു, യുഎഇയിൽ 32,000 പ്രവാസികൾ പിടിയിൽ

ഇനി സ്ക്രോൾ ചെയ്യാൻ പോലും ബുദ്ധിമുട്ടേണ്ട, ഓട്ടോമാറ്റിക് സ്കോളിങ് ഓപ്ഷൻ അവതരിപ്പിച്ച് ഇൻസ്റ്റഗ്രാം

Karkadaka Vavubali: കർക്കിടക വാവുബലി, ഒരുക്കങ്ങൾ വിലയിരുത്തി കളക്ടർ

Kerala Rain: മുന്നറിയിപ്പിൽ മാറ്റം, ഞായറാഴ്ച വരെ സംസ്ഥാനത്ത് അതിശക്തമായ മഴ

18നും 31നും ഇടയിൽ പ്രായമായ സ്ത്രീകളെ ജോലി വാഗ്ദാനം ചെയ്ത് ബിഹാറിലേക്ക് കടത്താൻ ശ്രമം, രക്ഷപ്പെടുത്തിയത് റെയിൽവേ ജീവനക്കാർ

അടുത്ത ലേഖനം