Webdunia - Bharat's app for daily news and videos

Install App

സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച യുവതിയുടെ കാമുകന് മറ്റൊരു സ്ത്രീയുമായി ബന്ധമോ? പുതിയ വെളിപ്പെടുത്തലുകളുമായി സുഹൃത്ത്

സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവം; പുതിയ വെളിപ്പെടുത്തലുകളുമായി സുഹൃത്ത്

Webdunia
ചൊവ്വ, 30 മെയ് 2017 (17:04 IST)
സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തിൽ നിർണ്ണായക വെളിപ്പെടുത്തലുകളുമായി സ്വാമിയുടെ സുഹൃത്ത് രംഗത്ത്. സ്വാമി ഗംഗേശാനന്ദയുടെ അടുത്ത സുഹൃത്തും സഹായിയുമായ ഗരുഡ ഭജാനന്ദയാണ് ലിംഗം മുറിച്ചത് പെൺകുട്ടിയുടെ കാമുകനായ അയ്യപ്പദാസാണെണ് വെളിപ്പെടുത്തിയത്.  
 
മൂന്നര വര്‍ഷം മുന്‍പാണ് സ്വാമിയുടെ കൂടെ അയ്യപ്പദാസിനെ ആദ്യമായി കാണുന്നത്. അയ്യപ്പദാസിനെയും കൊണ്ട് ആശ്രമത്തില്‍ എത്തിയ സ്വാമി പറഞ്ഞത് സുഹൃത്ത് പരിചയപ്പെടുത്തിയാളാണെന്നും മനോനില തെറ്റിയിരിക്കുകയാണെന്നുമാണ്.
 
തുടര്‍ന്ന് സ്വാമിയുടെ നിര്‍ദ്ദേശ പ്രകാരം അയ്യപ്പദാസിനെ ചികിത്സിച്ച് അസുഖം ഭേദമാക്കി.  ഡോക്ടർമാർ നിർദേശിച്ച ചികിത്സയിലൂടെയും ധ്യാനത്തിലൂടെയും അയ്യപ്പദാസ് മനോനില വീണ്ടെടുത്തു. തുടന്ന് തന്റെ ജീവിതത്തില്‍ ഉണ്ടായ കാര്യങ്ങളെക്കുറിച്ച് അയ്യപ്പദാസ് സ്വാമിയോടു പറഞ്ഞു. ആലുവ മണപ്പുറത്ത് വെച്ച് പരിയചയപ്പെട്ട 45കാരിയുമായി തനിക്ക് ബന്ധമുണ്ടായിരുന്നുവെന്നും,പിന്നീട് ആ സ്ത്രീ തന്റെ സമ്പാദ്യമെല്ലാം തട്ടിയെടുത്തുവെന്നുമാണ് അയ്യപ്പദാസ് പറഞ്ഞത്. 
 
ഒരിക്കല്‍ സ്വാമി പെണ്‍കുട്ടിയുടെ വീട്ടില്‍ പോകുമ്പോള്‍  അയ്യപ്പദാസിനെയും കൂടെക്കൂട്ടിയിരുന്നു. ഇതോടെയാണ് അയ്യപ്പദാസും പെൺകുട്ടിയും തമ്മിൽ പരിചയത്തിലാകുന്നത്. ഈ പരിചയം പിന്നീട് പ്രണയമായി മാറുകയായിരുന്നു. ഇരുവരുടെയും ബന്ധത്തെക്കുറിച്ചറിഞ്ഞ സ്വാമി അയ്യപ്പദാസിനെയും പെൺകുട്ടിയെയും താക്കീത് ചെയ്തിരുന്നു. ഒന്നരവർഷം മുൻപായിരുന്നു ഈ സംഭവം നടന്നത്. 
 
ഇതിന് ശേഷം പെണ്‍കുട്ടി സ്വാമിയോട് സംസാരിച്ചിരുന്നില്ലെന്ന് ഗരുഡ ഭജാനന്ദ വെളിപ്പെടുത്തി. തുടര്‍ന്ന് സ്വാമിയോട് ക്ഷമ ചോദിക്കാനാണെന്ന് പറഞ്ഞ് സ്വാമിയെ വിളിച്ച് വരുത്തി യുവതിയും കാമുകനും കൂടി കൃത്യം നടത്തിയതെന്നാണ് ഗരുഡ ഭജാനന്ദയും വിശ്വസിക്കുന്നത്. രാഷ്ട്രദീപിക ദിനപ്പത്രമാണ് ഗരുഡ ഭജാനന്ദയുടെ വെളിപ്പെടുത്തൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

മുഖ്യമന്ത്രിയുടെ തൃശൂര്‍ ജില്ലാതല യോഗം നാളെ; 'എന്റെ കേരളം' മേയ് 18 മുതല്‍ 24 വരെ, പരിപാടികള്‍ ഇങ്ങനെ

അടിമാലിയില്‍ വീടിന് തീപിടിച്ച് സ്ത്രീയും കുട്ടികളും മരിച്ച സംഭവം; കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടല്ലെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം വഞ്ചിയൂരില്‍ ജൂനിയര്‍ അഭിഭാഷകയെ ക്രൂരമായി മര്‍ദ്ദിച്ച് സീനിയര്‍ അഭിഭാഷകന്‍

കാശ്മീര്‍ വിഷയത്തില്‍ മൂന്നാം കക്ഷിയുടെ ഇടപെടല്‍ അനുവദിക്കില്ല; ട്രംപിന് മുന്നറിയിപ്പുമായി ഇന്ത്യ

Narendra Modi: എസ്-400 തകര്‍ത്തെന്ന പാക്കിസ്ഥാന്റെ അവകാശവാദത്തിനു മോദിയുടെ മറുപടി ഫോട്ടോയിലൂടെ !

അടുത്ത ലേഖനം