സ്വാശ്രയകേസില്‍ ഹൈക്കോടതി നടത്തിയ പരമാര്‍ശം സര്‍ക്കാരിനേറ്റ കനത്ത പ്രഹരം; രൂക്ഷവിമര്‍ശനവുമായി ചെന്നിത്തല

സ്വാശ്രയകേസിലെ ഹൈക്കോടതി പരമാര്‍ശം കനത്ത പ്രഹരമാണ്, തുടര്‍ച്ചയായി കുറ്റപ്പെടുത്തിയിട്ടും സര്‍ക്കാരിന്റെ മൗനം അത്ഭുതപ്പെടുത്തുന്നു: രമേശ് ചെന്നിത്തല

Webdunia
ബുധന്‍, 23 ഓഗസ്റ്റ് 2017 (11:18 IST)
സ്വാശ്രയകേസിലെ ഹൈക്കോടതി പരമാര്‍ശം കനത്ത പ്രഹരമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആരോഗ്യമന്ത്രിയെ തുടര്‍ച്ചയായി കുറ്റപ്പെടുത്തിയിട്ടും സര്‍ക്കാരിന്റെ മൗനം അത്ഭുതപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.
 
ആരോഗ്യമന്ത്രി ശൈലജയെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് ദുരൂഹമാണ്. സര്‍ക്കാര്‍ പരാജയപ്പെട്ടതുകൊണ്ടാണ് കേസില്‍ കോടതിക്ക് ഇടപെടേണ്ടി വന്നതെന്നും ചെന്നിത്തല വ്യക്തമാക്കി. സര്‍ക്കാര്‍ കുറ്റവാളിയായി ജനങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കുകയാണ്. 
 
സ്വാശ്രയസമരങ്ങളെ സര്‍ക്കാര്‍ മറക്കുന്നു. സർക്കാരിന്‍റേത് ഫ്യൂഡല്‍ നിലപാടാണെന്ന കോടതി പരാമർശം മുഖ്യമന്ത്രിക്കേറ്റ അടിയാണെന്നും ചെന്നിത്തല വാർത്താ സമ്മേളനത്തില്‍ പറഞ്ഞു. ആരോഗ്യമന്ത്രി  ശൈലജയുടെ രാജിയില്ലാതെ പ്രതിപക്ഷം പിന്നോട്ടില്ല എന്ന നിലപാടാണിപ്പോള്‍.
 
സ്വാശ്രയ മെഡിക്കൽ പ്രവേശനം, ബാലാവകാശ കമ്മീഷന്‍ നിയമനം എന്നീ വിഷയങ്ങളില്‍ ശൈലജയ്ക്ക് സ്വന്തം താല്പര്യമാണ് ഉണ്ടായിരുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. തൽപ്പരകക്ഷികളുടെ താളത്തിനൊത്ത് തുള്ളിയ ഈ സർക്കാര്‍ കുറ്റവാളിയാണ് ഇപ്പോൾ ജനങ്ങളുടെ മുന്പില്‍ നിൽക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല വൃതത്തിന്റെ ഭാഗമായി കറുത്ത വസ്ത്രം ധരിച്ച് സ്‌കൂളിലെത്തി; തൃശൂരില്‍ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസില്‍ വിലക്ക്

പനിയെ തുടര്‍ന്നു ചികിത്സ തേടിയ യുവാവിന്റെ കരളില്‍ മീന്‍ മുള്ള്; ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു

ആലപ്പുഴ റെയില്‍വേ സ്റ്റേഷനിലെ ട്രാക്കില്‍ നിന്ന് ഒരാളുടെ കാല്‍ കണ്ടെത്തി

ശബരിമല ദര്‍ശനത്തിനെത്തിയ തീര്‍ത്ഥാടക കുഴഞ്ഞുവീണു മരിച്ചു

നടി ഊർമിള ഉണ്ണി ബിജെപിയിൽ, നരേന്ദ്രമോദി ഫാനാണെന്ന് പ്രതികരണം

അടുത്ത ലേഖനം
Show comments