‘അയാള്‍ കഥയെഴുതുകയാണ്, മാഡത്തെപറ്റിയുള്ള കഥ’ - ഇത് സുനിയുടെ കളിയോ?

മാഡത്തെ കുറിച്ച് എഴുതിത്തുടങ്ങി, നടിയാരാണെന്ന് പിന്നെ പറയാമെന്ന് പള്‍സര്‍ സുനി; എല്ലാം സസ്പെന്‍സോ?

Webdunia
ശനി, 19 ഓഗസ്റ്റ് 2017 (11:02 IST)
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ തുടക്കം മുതല്‍ കേള്‍ക്കുന്ന കഥാപാത്രമാണ് ’മാഡം‘. ഓരോ തവണ ജയിലില്‍ നിന്നും പുറത്തേക്കിറക്കുമ്പോഴും പള്‍സര്‍ സുനി മാഡമുണ്ടെന്ന് പറയും. അപ്പോഴൊക്കെ അത് സുനിയുടെ ഭാവനയില്‍ വിരിഞ്ഞ കഥാപാത്രമാണെന്ന് പൊലീസ് തിരുത്തും. ഈ കളി കേരള ജനത കാണാന്‍ തുടങ്ങിയിട്ട് ഒരു മാസം കഴിഞ്ഞു. 
 
ഇപ്പോഴിതാ, കേരളം അന്വേഷിക്കുന്ന മാഡത്തെ കുറിച്ച് താന്‍ എഴുതിത്തുടങ്ങിയെന്ന് സുനി പറയുന്നു. ‘മാഡ’ത്തെക്കുറിച്ച് എഴുതാന്‍ തുടങ്ങിയിട്ടുണ്ട്. എഴുതും. ആളാരാണെന്ന കാര്യം പിന്നീട് പറയാം.’’ എന്ന് സുനി പറഞ്ഞതായി മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.
 
സുനിയെ പൊലീസ് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്കു മാറ്റി. ജയില്‍ ഗാര്‍ഡ് ഓഫിസിനു സമീപത്തെ എ ബ്ലോക്കിലെ നാലാം നമ്പര്‍ മുറിയിലാണ് സുനിയെ പാര്‍പ്പിക്കുന്നത്. കാക്കനാട് ജയിലില്‍ തന്നെ ഉപദ്രവിക്കുന്നതായി അങ്കമാലി കോടതിയില്‍ൽ പരാതിപ്പെട്ടതിനെത്തുടര്‍ന്നാണ്സുനിയെ വിയ്യൂര്‍ ജയിലിലേക്കു മാറ്റിയത്. അതേസമയം, ഇത് പൊലീസിന്റെ കളിയാണോ എന്നും സംശയമുണ്ട്.

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശസ്ഥാപനം തെരഞ്ഞെടുപ്പ് രാഷ്ട്രീയം: 2015 ൽ പിതാക്കന്മാരായിരുന്നു തമ്മിൽ മത്സരിച്ചതെങ്കിൽ 2025 മക്കൾ തമ്മിലായി

കണ്ണൂരിലെ ബിഎൽഒ ഓഫീസറുടെ ആത്മഹത്യ; റിപ്പോർട്ട് തേടി തിരഞ്ഞെടുപ്പ് കമ്മീഷൻ

ചെങ്കോട്ട സ്‌ഫോടന സ്ഥലത്ത് 3 വെടിയുണ്ടകൾ; അന്വേഷണം ഊർജ്ജിതമാക്കി

'ആജാനുബാഹു, തടിമാടൻ, പാടത്ത് വെക്കുന്ന പേക്കോലം': വി.എന്‍ വാസവനെതിരേ അധിക്ഷേപ പരാമര്‍ശവുമായി ബിജെപി നേതാവ്

ശബരിമല നട ഇന്ന് തുറക്കും; ഡിസംബർ രണ്ട് വരെ വെർച്യൽ ക്യൂവിൽ ഒഴിവില്ല

അടുത്ത ലേഖനം
Show comments