‘അവന്‍ എന്നേയും സഹോദരിയേയും പീഡിപ്പിച്ചു, കൊല്ലാന്‍ ക്വട്ടേഷന്‍ കൊടുത്തത് മൂത്തമകന്’ - മകനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയ അമ്മ പറയുന്നു

അമ്മയേയും സഹോദരിയേയും ബലാത്സംഗം ചെയ്ത ഇളയമകനെ അമ്മ ക്വട്ടേഷന്‍ കൊടുത്തു കൊന്നു! ക്വട്ടേഷന്‍ നല്‍കിയത് മൂത്തമകന്

Webdunia
ബുധന്‍, 20 സെപ്‌റ്റംബര്‍ 2017 (10:22 IST)
അമ്മ മകനെ ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തി. തന്നേയും സഹോദരിയേയും നിരന്തരമായി ബലാത്സംഗം ചെയ്ത ഇളയമകനെയാണ് അമ്മ ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തിയത്. മുംബൈ ഭയാന്ദറിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.
 
21 കാരനാണ് കൊലചെയ്യപ്പെട്ട രാംചരണ്‍ രാംദാസ് ദ്വിവേദി. ലൈംഗിക വൈകൃതത്തിനും മയക്കുമരുന്നിനും അടിമയായിരുന്നു ഇയാള്‍. ഓഗസ്ത് ഇരുപതിനാണ് ഇയാള്‍ കൊല്ലപ്പെട്ടത്. അമിത ലൈംഗിക ആസക്തി പ്രകടിപ്പിച്ചിരുന്ന ഇയാള്‍ മാതാവ് രജനിയേയും പീഡിപ്പിച്ചിരുന്നു. രജനിയുടെ രണ്ടാമത്തെ ഭര്‍ത്താവിലുള്ള മകനാണ് രാംചരണ്‍. 
 
ആറു മാസമായി ഇളയമകന്റെ ക്രൂരത സഹിക്കുകയായിരുന്നുവെന്നും പുറത്തുപറഞ്ഞാല്‍ കൊലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയിരുന്നുവെന്നും രജനി പൊലീസിനോട് പറഞ്ഞു. രാംചരണിന്റെ ക്രൂരതകള്‍ മറ്റ് ബന്ധുക്കള്‍ക്ക് നേരേയും നീണ്ടതോടെയാണ് മകനെ കൊല്ലാന്‍ രജനി തീരുമാനിച്ചത്.
 
രാംചരണിനെ കൊല്ലാന്‍ രജനി ക്വട്ടേഷന്‍ നല്‍കിയത് 25 വയസുകാരനായ മൂത്തമകന്‍ രാജാറാമിനായിരുന്നു. രജനിയുടെ ആദ്യവിവാഹത്തിലുള്ള മകനാണ് രാജാറാം. അമ്പതിനായിരം രൂപയാണ് പ്രതിഫലമായി രജനി മൂത്തമകന് നല്‍കിയത്. തലയറുത്തായിരുന്നു രാംചരണിനെ ക്വട്ടെഷന്‍ ടീം കൊലപ്പെടുത്തിയത്. പൊലീസുനു തോന്നിയ സംശയത്തിന്റെ അടിസ്ഥാനത്തില്‍ രജനിയെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളുകള്‍ അഴിഞ്ഞത്.

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

'ഞങ്ങള്‍ കൊണ്ട അടിയും സീറ്റിന്റെ എണ്ണവും നോക്ക്'; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അതൃപ്തി പരസ്യമാക്കി യൂത്ത് കോണ്‍ഗ്രസ്

ഒരേ യാത്രയ്ക്ക് രണ്ട് നിരക്കുകള്‍: യാത്രക്കാരെ 'സൂപ്പര്‍ സ്‌കാമിംഗ്' ചെയ്യുന്ന കെഎസ്ആര്‍ടിസി

Delhi Blasts: ഡിസംബർ ആറിന് ഇന്ത്യയിൽ 6 സ്ഫോടനങ്ങൾ നടത്താൻ പദ്ധതിയിട്ടു, വെളിപ്പെടുത്തൽ

കേരളത്തിന് ലോകോത്തര അംഗീകാരം; 2026ല്‍ കണ്ടിരിക്കേണ്ട വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയില്‍ കൊച്ചിയും

Delhi Blast: ഡല്‍ഹിയില്‍ വീണ്ടും സ്‌ഫോടനം? പൊട്ടിത്തെറി ശബ്ദം കേട്ടതായി റിപ്പോര്‍ട്ട്

അടുത്ത ലേഖനം
Show comments