Webdunia - Bharat's app for daily news and videos

Install App

‘എന്റെ കാര്യം നോക്കേണ്ട, പക്ഷേ എന്നെ വിശ്വസിച്ച് കൂടെ നിന്നവരെ രക്ഷിക്കണം‘; ദിലീപിന് പള്‍സര്‍ സുനി എഴുതിയ കത്ത് പുറത്ത്

ദിലീപേട്ടാ...എന്റെ കാര്യം നോക്കേണ്ട, കൂടെ നിന്നവരെ രക്ഷിക്കണം; സുനി എഴുതിയതെന്ന് കരുതുന്ന കത്ത് പുറത്ത്

Webdunia
ശനി, 24 ജൂണ്‍ 2017 (14:14 IST)
കൊച്ചിയില്‍ നടിയെ ആക്രമിക്കപ്പെട്ട സംഭവത്തില്‍ പൾസർ സുനി നടൻ ദിലീപിന് എഴുതിയതെന്ന് കരുതുന്ന കത്തു പുറത്ത്.  ‘ദിലീപേട്ടാ’ എന്ന അഭിസംബോധനയോടെയാണ് കത്ത് തുടങ്ങുന്നത്. താന്‍ എഴുതിയ ഈ കത്ത് വളരെ ബുദ്ധിമുട്ടിയാണ് കൊടുത്തുവിടുന്നതെന്ന വിശദീകരണവും കത്തിലുണ്ട്.  
 
കേസിൽ പെട്ടതോടെ എന്റെ ജീവിതം പോയി. എന്റെ കാര്യം നോക്കേണ്ട കാര്യമില്ല. പക്ഷേ എന്നെ വിശ്വസിച്ച് കൂടെ നിന്ന അഞ്ചുപേരെ എനിക്ക് രക്ഷിച്ചേ തീരൂവെന്നും കത്തിലുണ്ട്. നടിയെ ആക്രമിക്കപ്പെട്ട സംഭവത്തില്‍ 1.5 കോടി രുപ ആവശ്യപ്പെട്ട് സുഹൃത്തും സംവിധായകനുമായ നാദിർഷായ്ക്കും മാനേജർ അപ്പുണ്ണിക്കും ബ്ലാക്ക്മെയിൽ രീതിയില്‍ സന്ദേശം ലഭിച്ചെന്ന് സൂചനകളുണ്ട്. 
 
പൾസർ സുനിയുടെ സുഹൃത്തെന്ന് പരിചയപ്പെടുത്തിയ വിഷ്ണു എന്നയാളാണ് പണം ആവശ്യപ്പെട്ടതെന്ന് നാദിർഷാ മനോരമ ന്യൂസിനോട് വെളിപ്പെടുത്തിയിരുന്നു. അതേസമയം, താൻ ഈ കത്ത് കൊടുത്തുവിടുന്നയാളുടെ പേര് വിഷ്ണുവെന്നാണെന്ന് പൾസർ സുനി കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
 
എന്നാല്‍  ഇവരുടെ ഫോണ്‍വിളികള്‍ ഉള്‍പ്പെടെ ഭീഷണിയെ കുറിച്ചുള്ള മുഴുവന്‍ വിവരങ്ങള്‍ പൊലീസിന് കൈമാറിയെന്ന് നടന്‍ ദിലീപ് പറഞ്ഞു. തന്റെ സഹായിയെയും നാദിര്‍ഷായെയുമാണ് ഇയാള്‍ വിളിച്ചത്. താന്‍ പരാതി നല്‍കിയത് രണ്ട് മാസം മുമ്പാണ്. അതിന്റെ അടിസ്ഥാനത്തിലാണ് തുടരന്വേഷണം നടക്കുന്നതെന്നും ദിലീപ് പറഞ്ഞു.

 
 

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തില്‍ അതൃപ്തി വ്യക്തമാക്കി കെ മുരളീധരന്‍

താന്‍ കോണ്‍ഗ്രസിലേക്ക് വന്നതിന്റെ ഉത്തരവാദിത്വം സുരേന്ദ്രനും സംഘത്തിനുമെന്ന് സന്ദീപ് വാര്യര്‍

സ്‌നേഹത്തിന്റെ കടയില്‍ സന്ദീപ് വാര്യര്‍ക്ക് വലിയ കസേരകള്‍ കിട്ടട്ടേയെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ ശക്തമായ മഴ; ആറുജില്ലകളില്‍ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു

നിങ്ങളുടെ ഫോണില്‍ വോയിസ് കോള്‍ ചെയ്യുമ്പോള്‍ ശരിയായി കേള്‍ക്കുന്നില്ലേ? അറിയാം കാരണങ്ങള്‍

അടുത്ത ലേഖനം
Show comments