Webdunia - Bharat's app for daily news and videos

Install App

‘എല്ലാവരും പിടിയിലായിട്ടില്ല, ആ വമ്പന്‍ സ്രാവ് ഇപ്പോഴും പുറത്താണ്’; പള്‍സര്‍ സുനി

നടിയെ ആക്രമിച്ച കേസില്‍ കൂടുതല്‍ പ്രതികളുണ്ടന്ന് പള്‍സര്‍ സുനി

Webdunia
ചൊവ്വ, 1 ഓഗസ്റ്റ് 2017 (11:59 IST)
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ള എല്ലാ പ്രതികളെയും കോടതിയില്‍ ഹാജരാക്കി. അങ്കമാലി കോടതിയിലാണ് സുനി ഉള്‍പ്പെടെയുള്ള കേസിലെ മൂന്ന് പ്രതികളെ ഹാജരാക്കിയത്. കേസില്‍ എല്ലാ പ്രതികളും പിടിയിലായിട്ടില്ലെന്നാണ് പള്‍സര്‍ സുനി മാധ്യമങ്ങളോട് പറഞ്ഞത്. കേസില്‍ രഹസ്യമൊഴി രേഖപെടുത്താന്‍ സുനി ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കിയേക്കും.   
 
റിമാന്‍ഡ് കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് സുനിയെയും കൂട്ടുപ്രതികളായ സുനിലിനെയും വിജീഷിനെയും കോടതിയില്‍ ഹാജരാക്കിയിയത്. പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ കോടതി നേരത്തെ തളളിയിരുന്നു. കേസില്‍ കോടതി നടപടി ക്രമങ്ങള്‍ ഇനിമുതല്‍ അടച്ചിട്ട മുറിയിലാകുമെന്നും കോടതി നേരത്തെ അറിയിച്ചിരുന്നു. പ്രോസിക്യൂഷന്‍ ആവശ്യത്തെ തുടര്‍ന്നാണ് കോടതിയുടെ ഈ നടപടി. 
 
ഇതിനിടെ നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനിയെ മുന്‍പരിചയമുണ്ടെന്ന് ദിലീപിന്റെ മാനേജരും ഡ്രൈവറുമായ അപ്പുണ്ണി മൊഴി നല്‍കി. സുനി നടന്‍ മുകേഷിന്റെ ഡ്രൈവറായിരുന്ന കാലം മുതല്‍ക്ക് തന്നെ തനിക്ക് പരിചയമുണ്ടെന്നും അപ്പുണ്ണിയുടെ മൊഴിയില്‍ പറയുന്നു. ദിലീപും പള്‍സര്‍ സുനിയും തമ്മില്‍ അടുത്ത ബന്ധമുണ്ടോയെന്നും ഇവര്‍ കൂടിക്കാഴ്ച നടത്തിയതായും അറിയില്ലെന്നും അപ്പുണ്ണി അന്വേഷണസംഘത്തിന് മുമ്പാകെ മൊഴി നല്‍കി.

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

K Sudhakaran: കെപിസിസി അധ്യക്ഷസ്ഥാനത്തു നിന്ന് സുധാകരനെ നീക്കി

പുതുമയാര്‍ന്ന സമ്മാനഘടനയുമായി സംസ്ഥാന ഭാഗ്യക്കുറി; ദിവസേന നറുക്കെടുക്കുന്ന ഭാഗ്യക്കുറികള്‍ക്കെല്ലാം ഒന്നാം സമ്മാനം ഒരു കോടി രൂപ

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അപകടം; മരണകാരണം പുകയല്ല, മൂന്ന് പേരുടെ പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

അയോധ്യയില്‍ എല്ലാ മാംസ- മദ്യശാലകളും അടച്ചുപൂട്ടാന്‍ തീരുമാനം

പാക്കിസ്ഥാന്‍ പതാകയുള്ള കപ്പലുകള്‍ക്ക് ഇന്ത്യന്‍ തുറമുഖങ്ങളില്‍ വിലക്ക്; വിജ്ഞാപനം പുറത്തിറക്കി കേന്ദ്രം

അടുത്ത ലേഖനം
Show comments