‘താന്‍ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇത് തന്നെയാണല്ലോ അവസ്ഥ‘; സുരേന്ദ്രനെ പൊങ്കാലയിട്ട് വീണ്ടും സോഷ്യല്‍ മീഡിയ

‘വിഡ്ഢി സുര, ആഹ്വാന സുര, കോഴ സുര, കോഴി സുര, ദാ ഇപ്പോ പരോള്‍ സുര; സുരേന്ദ്രനെ പൊങ്കാലയിട്ട് വീണ്ടും സോഷ്യല്‍ മീഡിയ

Webdunia
വെള്ളി, 11 ഓഗസ്റ്റ് 2017 (08:45 IST)
ഫേസ്ബുക്ക് പോസ്റ്റുകളില്‍ അബദ്ധങ്ങള്‍ എഴുതി ട്രോളന്‍മാര്‍ക്ക് പലവട്ടം ഇരയായ നേതാവാണ് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. തന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റിലും സുരേന്ദ്രന്‍ ആ പതിവ് തെറ്റിച്ചില്ല.
 
അബ്ദുള്‍ നാസര്‍ മദനി കേരളത്തിലെത്തിയത് സംബന്ധിച്ച് സുരേന്ദ്രനിട്ട പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ആഘോഷമാക്കിയിരിക്കുന്നത്. മദനി പരോളില്‍ ഇറങ്ങി എന്നാണ് സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ഇതോടെ പരോളും ജാമ്യവും തമ്മിലുള്ള വ്യത്യാസം അറിയില്ലേ എന്ന ചോദ്യവുമായി ട്രോളന്‍മാര്‍ എത്തി.
 
അബദ്ധം തിരിച്ചറിഞ്ഞ സുരേന്ദ്രന്‍ എല്ലാ തവണത്തേയും പോലെ പോസ്റ്റ് തിരുത്തി രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ സോഷ്യല്‍ മീഡിയയിലെ ട്രോളന്‍മാര്‍ സുരേന്ദ്രനെ വെറുതെ വിടുമോ? എവിടെ പരിപാടി അവതരിപ്പിച്ചാലും ഇത് തന്നെയാണല്ലോ അവസ്ഥ, ഈ പോസ്റ്റും അബദ്ധമാണല്ലോ സുരേന്ദ്രാ എന്നിങ്ങനെയുള്ള കമന്റുകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ് സുരേന്ദ്രന്റെ കമന്റ് ബോക്സ്.

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ വീണ്ടും അറസ്റ്റ്; പിടിയിലായത് മുന്‍ തിരുവാഭരണം കമ്മീഷണര്‍ കെഎസ് ബൈജു

ന്യൂഡല്‍ഹിയില്‍ വായു ഗുണനിലവാരം കൂടുതല്‍ മോശമാകും; സഹായിക്കാമെന്ന് ചൈന

മോദി മഹാനായ വ്യക്തിയും സുഹൃത്തും; ഇന്ത്യാ സന്ദര്‍ശനം പരിഗണിക്കുമെന്ന് ട്രംപ്

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവം; മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഇന്ന് റിപ്പോര്‍ട്ട് നല്‍കിയേക്കും

വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത കേസ്; ഒളിവില്‍ പോയ പ്രതിയെ 25 വര്‍ഷങ്ങള്‍ക്ക് ശേഷം പിടികൂടി

അടുത്ത ലേഖനം
Show comments