Webdunia - Bharat's app for daily news and videos

Install App

‘ദിലീപ് അനുഭവിക്കുന്ന പീഡനത്തിന് ചരിത്രം മാപ്പു തരില്ല‘ - ജനപ്രിയന് പിന്തുണയുമായി സിനിമയിലെ മറ്റൊരു പ്രമുഖനും

‘ദിലീപ് ഗോവിന്ദച്ചാമിയോ അമീറുള്‍ ഇസ്ലാമോ അല്ല, മലയാളികളുടെ ഹൃദയത്തില്‍ ഇടം‌പിടിച്ച് മകനും സഹോദരനുമാണ്’ - തിരക്കഥാകൃത്തിന്റെ വാക്കുകള്‍ വൈറലാകുന്നു

Webdunia
ബുധന്‍, 9 ഓഗസ്റ്റ് 2017 (10:20 IST)
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ആലുവ സബ്‌ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെ പിന്തുണച്ച് സിനിമ മേഖലയില്‍ നിന്നുള്ള നിരവധി പേരാണ് ഇതിനോടകം രംഗത്തെത്തിയിരിക്കുന്നത്. കേസില്‍ ഒരു തീര്‍പ്പുണ്ടാക്കാതെ പൊലീസ് തെളിവിനായി ഓടുന്നതും ദിലീപിന് ജാമ്യം പോലും നല്‍കാതെ ജയിലിനുള്ളില്‍ പൂട്ടിയിടുന്നതും സിനിമാ പ്രവര്‍ത്തകര്‍ക്കിടയില്‍ സംസാര വിഷയമായി കഴിഞ്ഞു. 
 
ഇപ്പോഴിതാ, തിരക്കഥാകൃത്ത് ഇക്ബാല്‍ കുറ്റിപ്പുറവും താരത്തിന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ്. ആരോപിക്കപ്പെടുന്നത് പോലെ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അദ്ദേഹം ശിക്ഷിക്കപ്പെടണമെന്ന് ഇക്ബാല്‍ പറയുന്നു. അതേസമയം, കേസില്‍ ദിലീപ് കുറ്റക്കാരന്‍ അല്ലെങ്കില്‍ ഇപ്പോള്‍ അയാള്‍ അനുഭവിക്കുന്ന പീഡനത്തിന് ചരിത്രം നമുക്ക് ഒരിക്കലും മാപ്പു തരില്ലെന്നും ഇക്ബാല്‍ പറയുന്നു.
 
‘ദിലീപ് പള്‍സര്‍ സുനിയോ, നിഷാമോ ,ഗോവിന്ദച്ചാമിയോ ,അമീറുല്‍ ഇസ്ലാമോ അല്ല. അദ്ദേഹം മലയാളികളുടെ ഹൃദയത്തില്‍ ഇടം പിടിച്ച സഹോദരനോ, മകനോ, സുഹൃത്തോ ആയ കലാകാരനാണ്. ആ സ്വീകാര്യതയെയാണ് ചാനലുകള്‍ വിറ്റുതിന്നത്. ദിലീപ് അറസ്‌റിലായപ്പോള്‍ എല്ലാവരെയും പോലെ ഞാനും പകച്ചു നിന്നു. ജാമ്യം നല്‍കാതെ ഇങ്ങനെ ജയിലിലിട്ടു പീഡിപ്പിക്കുന്നത് അത്യന്തം വേദനയുണ്ടാക്കുന്നുവെന്നും ഇക്ബാല്‍ കുറ്റിപ്പുറം പറഞ്ഞു.

വായിക്കുക

ഖുര്‍ആന്‍ കത്തിച്ച് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണക്കാരിയായ വാലന്റീന ഗോമസ്

അഞ്ചല്ല ശത്രു രാജ്യത്തിന്റെ ഏഴ് യുദ്ധവിമാനങ്ങളാണ് ഒരു രാജ്യം വീഴ്ത്തിയത്; ഇന്ത്യ -പാക് സംഘര്‍ഷത്തില്‍ പ്രസ്താവനയുമായി വീണ്ടും ട്രംപ്

നായകളുടെ കടി കിട്ടിയില്ലെങ്കിലും പേവിഷബാധ വരാം; അമേരിക്കയില്‍ പേവിഷ ബാധ പടര്‍ത്തുന്നത് നായകളല്ല!

തൊഴിലുറപ്പ് തൊഴിലാളികൾക്ക് 1200 രൂപ ഓണസമ്മാനം

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

വിസ കാലാവധി കഴിഞ്ഞും യുകെയിൽ തുടരുന്നു, വിദേശ വിദ്യാർഥികൾക്ക് മുന്നറിയിപ്പ് നൽകി ബ്രിട്ടൺ

മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ ക്ഷേത്ര ജീവനക്കാര്‍ക്ക് 7000 രൂപ ഉത്സവബത്ത

അമീബിക് മസ്തിഷ്‌ക ജ്വരവും ആസ്പര്‍ജില്ലസ് ഫ്‌ളാവസ് ഫംഗസും ഒരുമിച്ച് ബാധിച്ച 17കാരന് ജീവന്‍ തിരിച്ചു നൽകി മെഡിക്കല്‍ കോളേജ്

ട്രംപ് ചെയ്യുന്നത് മണ്ടത്തരം, ഇന്ത്യൻ പിന്തുണയില്ലാതെ ചൈനീസ് സ്വാധീനം നേരിടാൻ യുഎസിനാകില്ല

സപ്ലൈകോയില്‍ ഉത്രാടദിന വിലക്കുറവ്

അടുത്ത ലേഖനം
Show comments