‘ദിലീപ് മാത്രമല്ല, കാവ്യയും അതിനുത്തരവാദിയാണ്’ - മഞ്ജുവിന്റെ മൊഴി പുറത്ത്!

'ആ പൊട്ടിപ്പെണ്ണ് പറയുന്നത് വിശ്വസിക്കരുത്' - ദിലീപ് മഞ്ജുവിനോട് പറഞ്ഞു!

Webdunia
ചൊവ്വ, 25 ജൂലൈ 2017 (09:44 IST)
നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നു. കേസില്‍ നടിയും ദിലീപിന്റെ ആദ്യഭാര്യയുമാ‍യ മഞ്ജു വാര്യരുടെ മൊഴി നിര്‍ണായകമാണ്. മഞ്ജു നേരത്തേ മൊഴി നല്‍കിയിരുന്നു. മഞ്ജുവുമായുള്ള ബന്ധം തകരാന്‍ കാരണം നടിയാണെന്നും ഇതിനാലാണ് നടിക്കെതിരെ ദിലീപ് ഗൂഢാലോചന പദ്ധതി ഇട്ടതെന്നുമാണ് പൊലീസ് പറയുന്നത്.
 
പൊലീസിന്റെ ഈ വാദങ്ങളെ ശരി വെയ്ക്കുന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. മഞ്ജുവിന്റെ മൊഴിയിലെ പ്രസക്ത ഭാഗങ്ങള്‍ കൗമുദിയാണ് പുറത്തു വിട്ടിരിയ്ക്കുന്നത്. ദിലീപിന് കാവ്യ മാധവനുമായി വഴിവിട്ട ബന്ധം ഉണ്ടെന്ന കാര്യം തന്നെ അറിയിച്ചത് ആക്രമിക്കപ്പെട്ട നടിയാണെന്ന് മഞ്ജു മൊഴി നല്‍കി.
 
തന്റെ അടുത്ത സുഹൃത്താണ് ആ നടി. അതിനാലാണ് ഇക്കാര്യം തന്നെ അറിയിച്ചത്. കാവ്യയുമായി ബന്ധമുള്ള കാര്യങ്ങള്‍ ദിലീപിനോട് ചോദിച്ചപ്പോള്‍ ‘'ആ പൊട്ടിപ്പെണ്ണ് (ആക്രമിയ്ക്കപ്പെട്ട നടി) പറയുന്നത് വിശ്വസിക്കരുത്' എന്നായിരുന്നുവത്രെ ദിലീപിന്റെ പ്രതികരണമെന്ന് കൌമുദി റിപ്പോര്‍ട്ട് ചെയ്യുന്നു.
 
ദിലീപുമായുള്ള വിവാഹമോചനത്തിന് കാരണം കാവ്യ തന്നെയാണെന്നും മഞ്ജുവിന്റെ മൊഴിയില്‍ നിന്നും വ്യക്തമാകുന്നു. ദിലീപ് അറസ്റ്റിലാകുന്നതിന് മുന്‍പ് കൊച്ചിയിലെ ഒരു പഞ്ച നക്ഷത്ര ഹോട്ടലില്‍ വച്ചാണ് എഡിജിപി സന്ധ്യ മഞ്ജുവിന്റെ മൊഴി രേഖപ്പെടുത്തിയത്. നടിയോട് ദിലീപിന് പകയുണ്ടാകാനുള്ള കാരണങ്ങള്‍ മഞ്ജു വാര്യരുടെ മൊഴിയില്‍ നിന്ന് വളരെ വ്യക്തമാണ്. 

വായിക്കുക

ലോകകപ്പാണ് വരുന്നത്, ഗില്ലിന്റെയും സൂര്യയുടെയും ഫോം ഇന്ത്യയ്ക്ക് ആശങ്ക നല്‍കുന്നതെന്ന് ദീപ് ദാസ് ഗുപ്ത

എന്തേ ഇടപെടാൻ വൈകി ?, ഇൻഡിഗോ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ ചോദ്യങ്ങളുമായി ഡൽഹി ഹൈക്കോടതി

ബ്രിട്ടീഷ് സീരീസ് പീക്കി ബ്ലൈന്‍ഡേഴ്‌സിലെ കഥാപാത്രങ്ങളെ പോലെ വസ്ത്രം ധരിച്ചതിന് നാലുയുവാക്കളെ താലിബാന്‍ അറസ്റ്റുചെയ്തു

എല്‍ഡിഎഫ് വന്‍ വിജയം നേടുമെന്ന് പിണറായി വിജയന്‍

അമേരിക്ക സുരക്ഷ ഉറപ്പുനല്‍കിയാല്‍ യുക്രെയിനില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറാണെന്ന് സെലന്‍സ്‌കി

എല്ലാം കാണുക

ഏറ്റവും പുതിയത്

പുകമഞ്ഞ് ശ്വാസം മുട്ടിക്കുന്നു; ഡല്‍ഹിയിലെ ഓഫീസ് ഹാജര്‍ 50% ആയി പരിമിതപ്പെടുത്തി

പി എഫ് തുക ഇനി എടിഎം, യുപിഐ വഴി പിൻവലിക്കാം, പരിഷ്കാരം മാർച്ചിന് മുൻപ് യാഥാർഥ്യമാകുമെന്ന് കേന്ദ്രമന്ത്രി

ഡൽഹിയിലെ വായു മലിനീകരണം രൂക്ഷം, ഓഫീസുകളിൽ പകുതി ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം ഏർപ്പെടുത്തി

'സതീശന്‍.. നേരിന്റെ ഒരംശം പോലും ഇല്ലാത്ത ഒരു രാഷ്ട്രീയക്കാരനാണെന്ന് താങ്കള്‍ തെളിയിച്ചിരിക്കുന്നു'; പ്രതിപക്ഷ നേതാവിനെതിരെ കടകംപള്ളിയുടെ രൂക്ഷ വിമര്‍ശനം

വനിതാ പോലീസുകാരിക്കുനേരെ ലൈംഗിക അതിക്രമം പോലീസുകാരനെ സസ്പെന്‍ഡ് ചെയ്തു

അടുത്ത ലേഖനം
Show comments