Webdunia - Bharat's app for daily news and videos

Install App

‘പാലു കൊടുത്ത കൈക്ക് തന്നെ കൊത്തി’ ? - ഇനി ‘അമ്മയുമായി’ ഒരിടപാടുമില്ലെന്ന് ദിലീപ്

തന്നെ മറന്ന് നിലപാടുകള്‍ എടുത്ത ‘അമ്മയെ’ വേണ്ടെന്ന് ദിലീപ്?

Webdunia
ചൊവ്വ, 22 ഓഗസ്റ്റ് 2017 (09:13 IST)
നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെ അറസ്റ്റ് ചെയ്തയുടന്‍ താരസംഘടനയായ ‘അമ്മ’യില്‍ നിന്നും ദിലീപിനെ പുറത്താക്കിയിരുന്നു. ജയിലില്‍ നിന്നു ജാമ്യം ലഭിച്ച് പുറത്തുവന്നാലും ‘അമ്മയോട്’ സഹകരിക്കാനില്ലെന്ന നിലപാടിലാണ് ദിലീപെന്നാണ് റിപ്പോര്‍ട്ടുകള്‍. 
 
തന്നെ കാണാന്‍ ജയിലിലെത്തിയ സുഹൃത്തുക്കളോടും മറ്റും ദിലീപ് ഇക്കാര്യം സൂചിപ്പിച്ചുവത്രേ. ദിലീപ് തിരിച്ചുവന്നാല്‍ താരം അലങ്കരിച്ചിരുന്ന സ്ഥാനം തിരിച്ചുനല്‍കുമെന്ന് അടുത്തിടെ രുപീകരിച്ച തിയറ്റര്‍ ഉടമകളുടെ സംഘടന വ്യക്തമാക്കിയിരുന്നു. ഈ ഒരു പരിഗണന പോലും ‘അമ്മ’ ദിലീപിനോട് കാണിക്കാത്തതില്‍ താരത്തിന്റെ സുഹൃത്തുക്കള്‍ക്ക് കടുത്ത എതിര്‍പ്പാണുള്ളത്.
 
കോടതി വിധി പറയുന്നതിന് മുന്നേ കുറ്റാരോപിതനായ ഒരു വ്യക്തിയോട് ഇത്ര കടുത്ത നിലപാട് സ്വീകരിച്ചതില്‍ ദിലീപ് വിഭാഗത്തിന് ഇപ്പോഴും എതിര്‍പ്പാണുള്ളത്. പൃഥ്വിരാജ്, രമ്യ നമ്പീശന്‍, ആസിഫ് അലി എന്നിവരുടെ മാത്രം നിലപാടില്‍ നിന്നുകൊണ്ട് ദിലീപിനെ പിന്തള്ളിപ്പറഞ്ഞത് ശരിയായില്ലെന്നും ഇവര്‍ പറയുന്നുണ്ട്. 
 
അമ്മക്ക് സിനിമാലോകത്ത് ഏറെ അംഗീകാരം കിട്ടിയ ‘കൈനീട്ടം’ പദ്ധതിക്ക് ഫണ്ട് ലഭിച്ചത് ദിലീപ് മുന്‍‌കൈ എടുത്ത് നിര്‍മിച്ച ട്വന്റി ട്വന്റി എന്ന സിനിമയിലൂടെയാണ് എന്നത് ‘അമ്മയിലെ’ അംഗങ്ങള്‍ മറന്നുവെന്നും ഇത് നന്ദികേടാണെന്നും ദിലീപ് വിഭാഗം ആരോപിക്കുന്നുണ്ട്. ദിലീപ് വിഷയത്തില്‍ സത്യം പുറത്ത് വരുമ്പോള്‍ അമ്മയിലെ അംഗങ്ങളില്‍ ചിലരെങ്കിലും ‘ഞങ്ങള്‍ ദിലീപിനോട് ഒപ്പമായിരുന്നു‘ എന്ന് പറഞ്ഞ് രംഗത്തെത്തുമെന്നും അതിനുള്ള ‘ഉള്ളുപ്പില്ലായ്മ’ ചിലര്‍ കാണിക്കുമെന്നും ഈ വിഭാഗം പറയുന്നുണ്ട്.

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

Pakistan Attack : ലക്ഷ്യമിട്ടത് 4 സംസ്ഥാനങ്ങളിലെ 12 നഗരങ്ങൾ, അതിർത്തി പ്രദേശങ്ങളിൽ ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ച് ഇന്ത്യ, ശക്തമായി തിരിച്ചടിക്കും

രാജ്യത്ത് ചാവേറാക്രമണത്തിന് സാധ്യത, കശ്മീരിലും പഞ്ചാബിലും അതീവ ജാഗ്രത

Breaking News: ആഗോള കത്തോലിക്കാസഭയ്ക്ക് പുതിയ തലവന്‍; സിസ്റ്റെയ്ന്‍ ചാപ്പലിലെ ചിമ്മിനിയില്‍ വെളുത്ത പുക

തിരിച്ചടിയില്‍ പഠിക്കാതെ പാകിസ്ഥാന്‍, ജമ്മുവിലടക്കം രാജ്യത്തിന്റെ പല ഭാഗങ്ങളിലും ആക്രമണം, 50 ഡ്രോണുകളും 8 മിസൈലുകളും വെടിവെച്ചിട്ടു

SSLC 2025 Results Live Updates: എസ്.എസ്.എല്‍.സി പരീക്ഷാഫലം വേഗത്തില്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

അടുത്ത ലേഖനം
Show comments