‘മാഡം’ സിനിമാമേഖലയിലെ പ്രശസ്ത; ആഗസ്റ്റ് 16ന് ആ പേര് വെളിപ്പെടുത്തും - പള്‍സര്‍ സുനി

‘മാഡം’ സിനിമാമേഖലയില്‍ സജീവമാണെന്ന് പള്‍സര്‍ സുനി

Webdunia
തിങ്കള്‍, 14 ഓഗസ്റ്റ് 2017 (12:14 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ ‘മാഡം’ സിനിമാരംഗത്ത് പല മേഖലകളിലും സജീവമായി നില്‍ക്കുന്നയാളാണെന്ന് കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനി. ആഗസ്റ്റ് പതിനാറാം തിയതി ആരാണ് ആ മാഡമെന്ന് താന്‍ വെളിപ്പെടുത്തുമെന്നും സുനി വ്യക്തമാക്കി. 
 
‘മാഡം’ എന്നത് വെറുമൊരു കെട്ടുകഥയല്ലെന്ന് നേരത്തെതന്നെ സുനി പറഞ്ഞിരുന്നു. ഈ കേസില്‍ ഉള്‍പ്പെട്ട് ജയിലില്‍ കഴിയുന്ന വിഐപി ഈ മാസം 16നകം എല്ലാ കാര്യങ്ങളും പറഞ്ഞില്ലെങ്കില്‍ താന്‍ തന്നെ എല്ലാം തുറന്നുപറയുമെന്നും സുനി പറഞ്ഞു.
 
അതേസമയം , ഈ കേസുമായി ബന്ധപ്പെട്ട് നിലവിലുള്ള സാഹചര്യങ്ങളെല്ലാം മഞ്ജുവിന് എതിരാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന പുതിയ ജാമ്യ ഹര്‍ജിയില്‍ മഞ്ജുവിനെതിരെ ഗുരുതര ആരോപണങ്ങളാണ് ദിലീപ് ഉന്നയിച്ചിരിക്കുന്നത്. 
 
മഞ്ജുവും എഡിജിപി ബി സന്ധ്യയും തമ്മിലുള്ള അടുപ്പമാണ് തന്നെ ഈ കേസില്‍ കുടുക്കിയതെന്ന് ദിലീപ് വ്യക്തമായി പറയുന്നുണ്ട്. ഈ ആരോപണങ്ങള്‍ മഞ്ജുവിനെ മാത്രമല്ല സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യൂസിയേയും വെട്ടിലാക്കിയിരിക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്. 

വായിക്കുക

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

പുടിൻ ഹമാസിനേക്കാൾ ഭീകരൻ, ഉടൻ തളയ്ക്കണമെന്ന് സെലൻസ്കി, യുക്രെയ്ൻ നശിക്കാതിരിക്കാൻ പുടിൻ പറഞ്ഞത് കേൾക്കണമെന്ന് ട്രംപ്

ആദില-നൂറയെ വീട്ടിൽ കയറ്റില്ല, പറഞ്ഞതിൽ പിന്നോട്ടില്ല: എവിക്ട് ആയതിന് പിന്നാലെ ലക്ഷ്മി

ട്രംപിന്റെ വാദങ്ങള്‍ തള്ളി റഷ്യയുമായി കൂടുതല്‍ അടുക്കാന്‍ ഇന്ത്യ; റഷ്യന്‍ എണ്ണ വാങ്ങുന്നത് വന്‍തോതില്‍ കൂട്ടി

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഉണ്ണികൃഷ്ണന്‍ പോറ്റി സ്വര്‍ണം തനിക്ക് വിറ്റു; നിര്‍ണായക മൊഴിയുമായി സ്വര്‍ണ വ്യാപാരി

ആശങ്ക സർക്കാറിനെ അറിയിച്ചു, സംഘപരിവാർ വൽക്കരണം നടത്തിയാൽ സമരമെന്ന് എസ്എഫ്ഐ

നിങ്ങളുടെ ഈ മോശം ശീലങ്ങള്‍ നിങ്ങളുടെ ലാപ്ടോപ്പിനെ നശിപ്പിക്കും, അറിയാം

ഇന്ത്യക്ക് പിന്നാലെ പാക്കിസ്ഥാനിലേക്കുള്ള ജലപ്രവാഹം നിയന്ത്രിക്കാനൊരുങ്ങി അഫ്ഗാനിസ്ഥാന്‍; ഉത്തരവ് പ്രഖ്യാപിച്ചു

മഴ മുന്നറിയിപ്പിൽ മാറ്റം, ഞായറാഴ്ചയോടെ അതിതീവ്ര ന്യൂനമർദ്ദം ചുഴലിക്കാറ്റാകാൻ സാധ്യത, ഇന്ന് 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്

അടുത്ത ലേഖനം
Show comments