Webdunia - Bharat's app for daily news and videos

Install App

‘മാഡം’ സുനിയുടെ ഭാവനയാണ്! - കാവ്യാ മാധവന്റേയും അമ്മയുടേയും മൊഴി രേഖപ്പെടുത്തും

മാഡം ഭാവനയാണ്!

Webdunia
വ്യാഴം, 13 ജൂലൈ 2017 (08:16 IST)
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഢാലോചന നടത്തിയത് ദിലീപ് ഒറ്റയ്ക്കാണെന്ന് പൊലീസ്. ‘മാഡം’ എന്നത് മുഖ്യ പ്രതി പള്‍സര്‍ സുനിയുടെ സൃസ്ഷ്ടി മാത്രമായിരുന്നുവെന്നും പൊലീസ് പറയുന്നു. അതേസമയം, കേസുമായി ബന്ധപ്പെട്ട് നടി കാവ്യാ മാധവനേയും അമ്മ ശ്യാമളേയും പൊലീസ് ഇന്നു വിളിപ്പിക്കും. ഇരുവരുടെയും മൊഴി ഇന്നു രേഖപ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
സംഭവത്തെ കുറിച്ച് എന്തെങ്കിലും കാര്യം കാവ്യാ മാധവനും അമ്മയ്ക്കും നേരത്തേ അറിയാമായിരുന്നോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇരുവരുടെയും മൊഴികള്‍ കേസ് ബലപ്പെടുത്താന്‍ സഹായിക്കും. കേസുമായി ബന്ധപ്പെട്ട് ദിലീപും പള്‍സര്‍ സുനിയും ചേര്‍ന്ന് ഗൂഢാലോചനകള്‍ നടത്തിയ സ്ഥലങ്ങളില്‍ പൊലീസ് തെളിവെടുപ്പ് നടത്തി.
 
ഇന്നലെ ദിലീപിനെ ഹാജരാക്കിയ അങ്കമാലി കോടതി വളപ്പിൽ വൻ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. കോടതിയിലേക്കു പ്രവേശിക്കാനായി പൊലീസ് വാനിൽനിന്ന് ഇറങ്ങിയ ദിലീപ് ജനക്കൂട്ടത്തെ കൈവീശിക്കാട്ടിയെങ്കിലും കൂവിവിളിച്ചാണ് ജനം പ്രതികരിച്ചത്. കോടതി വളപ്പിലെത്തിയ ദിലീപ് മാധ്യമങ്ങളോടു പ്രതികരിക്കാനോ മറ്റോ ശ്രമിച്ചില്ല. 

വായിക്കുക

കപ്പല്‍ ദുരന്തം ആശങ്കയുണ്ടാക്കുന്നതെന്ന് മുഖ്യമന്ത്രി; മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ആയിരം രൂപയും റേഷനും സഹായം നല്‍കും

പിവി അന്‍വറിന്റെ മുന്നണി പ്രവേശനത്തില്‍ നാളെ വൈകിട്ടോടെ അന്തിമ തീരുമാനം ഉണ്ടാകുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി

സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ജൂൺ 18ന് ആരംഭിക്കും, ആദ്യ അലോട്ട്മെൻ്റ് തിങ്കളാഴ്ച, പ്രവേശനം ചൊവ്വാഴ്ച മുതൽ

സംസ്ഥാനം കടക്കെണിയിലെന്നത് വെറും ആക്ഷേപം മാത്രം: ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍

70 വയസുകാരന്റെ നായിക 40 വയസുകാരിയോ?, ThugLife വിവാദങ്ങളോട് പ്രതികരിച്ച് തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

എംഡിഎംഎയും കഞ്ചാവുമായി തൃശൂര്‍ സ്വദേശിനി പിടിയില്‍

P.V.Anvar: അനാഥനായി അന്‍വര്‍; മുഖവിലയ്‌ക്കെടുക്കേണ്ടന്ന് കോണ്‍ഗ്രസ് തീരുമാനം

Kerala Weather: ശക്തി കുറയാതെ ന്യൂനമര്‍ദ്ദം, കാലവര്‍ഷകാറ്റ് ശക്തം; മഴ തുടരും

പത്മനാഭസ്വാമി ക്ഷേത്രത്തിന് മുകളില്‍ ഡ്രോണ്‍ പറത്തി കൊറിയന്‍ യുവതി; ഇമിഗ്രേഷന്‍ വകുപ്പിന് കത്തയച്ച് പോലീസ്

കപ്പല്‍ ദുരന്തം ആശങ്കയുണ്ടാക്കുന്നതെന്ന് മുഖ്യമന്ത്രി; മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ആയിരം രൂപയും റേഷനും സഹായം നല്‍കും

അടുത്ത ലേഖനം
Show comments