Webdunia - Bharat's app for daily news and videos

Install App

‘മാനവും മര്യാദയുമുള്ള കുടുംബത്തില്‍ പിറന്ന സ്ത്രീകള്‍ ശബരിമല കയറില്ല, ശബരിമലയെ തായ്‌ലന്‍ഡ് ആക്കാന്‍ ഉദ്ദേശിക്കുന്നില്ല’ - വിവാദ പരാമര്‍ശവുമായി പ്രയാര്‍

Webdunia
വെള്ളി, 13 ഒക്‌ടോബര്‍ 2017 (19:41 IST)
കോടതി വിധി വന്നാലും മാനവും മര്യാദയുമുള്ള കുടുംബത്തില്‍ പിറന്ന സ്ത്രീകള്‍ ശബരിമല കയറില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍. ശബരിമലയെ തായ്‌ലന്‍ഡ് ആക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും പ്രയാര്‍ പറഞ്ഞു.
 
സ്ത്രീകളെ പ്രായഭേദമന്യേ ശബരിമലയില്‍ പ്രവേശിപ്പിക്കണമെന്ന ആവശ്യം സുപ്രീംകോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിട്ടതിനോടു പ്രതികരിക്കുകയായിരുന്നു പ്രയാര്‍ ഗോപാലകൃഷ്ണന്‍. 
 
എന്നാല്‍ നമ്മുടെ സമൂഹത്തിലെ സ്ത്രീകള്‍ എല്ലാവരും മാനവും മര്യാദയുമുള്ളവര്‍ തന്നെയാണെന്ന് ഇതിന് മറുപടിയായി ദേവസ്വം മന്ത്രി കടകം‌പള്ളി സുരേന്ദ്രന്‍ പറഞ്ഞു. ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച് അന്തിമവിധിക്ക് ഭരണഘടനാ ബഞ്ചിന് സമര്‍പ്പിച്ചിരിക്കുകയാണ്. ആ വിധി എന്തായാലും അത് മാനിക്കാനുള്ള ബാധ്യത എല്ലാവര്‍ക്കുമുണ്ട്. ആരൊക്കെ ശബരിമലയില്‍ പോകണം, ആരൊക്കെ പോകരുത് എന്ന് തീരുമാനിക്കുകയല്ല ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റിന്‍റെ ജോലിയെന്നും കടകം‌പള്ളി പറഞ്ഞു.
 
അപക്വമായ നിരീക്ഷണമാണ് ഈ വിഷയത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റിന്‍റേത്. എന്തര്‍ത്ഥത്തിലാണ് ശബരിമലയെ തായ്‌ലന്‍ഡാക്കാന്‍ അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞതെന്ന് മനസിലാകുന്നില്ല. അദ്ദേഹത്തേപ്പോലെ ഉന്നത സ്ഥാനത്തിരിക്കുന്ന ആളുകള്‍ ഇങ്ങനെ സംസാരിക്കുന്നത് നല്ലതല്ലെന്നും കടകം‌പള്ളി സുരേന്ദ്രന്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

മെട്രോ സ്റ്റേഷനുകളിലെ മഞ്ഞ ടൈലുകള്‍ എന്താണ് സൂചിപ്പിക്കുന്നതെന്ന് നിങ്ങള്‍ക്കറിയാമോ

എന്തിനാണ് ഇന്ത്യയില്‍ ഫാക്ടറി നിര്‍മിക്കുന്നത്, ഇന്ത്യയ്ക്ക് അവരുടെ കാര്യം നോക്കാനറിയാം, ആപ്പിള്‍ ഇന്ത്യയില്‍ ഫാക്ടറി നിര്‍മിക്കുന്നത് തടയാന്‍ ട്രംപിന്റെ ശ്രമം

മെഡിക്കല്‍ കോളേജും മ്യൂസിയവും സന്ദര്‍ശിക്കുന്നവര്‍ ശ്രദ്ധിക്കുക; കൂട്ടത്തോടെ ചുറ്റിത്തിരിയുന്ന തെരുവ് നായ്ക്കള്‍ ആക്രമിക്കാന്‍ സാധ്യത

പോയി ക്ഷമ ചോദിക്കു: കേണല്‍ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച ബിജെപി മന്ത്രിയോട് സുപ്രീംകോടതി

വെറും ഊഹാപോഹങ്ങൾ മാത്രം, പ്രചാരണങ്ങൾ വ്യാജം, കിരാന ഹില്ലിൽ ആണവ വികിരണ ചോർച്ചയില്ല

അടുത്ത ലേഖനം
Show comments