Webdunia - Bharat's app for daily news and videos

Install App

‘മുമ്പ് പോണ്‍ താരം ആയിരുന്നതാണല്ലോ സണ്ണി ലിയോണിന്റെ താരമൂല്യം’; സണ്ണിയെ പരിഹസിച്ച് ടിവി പരിപാടി

‘പോണ്‍ താരം ആയിരുന്നതാണല്ലോ സണ്ണി ലിയോണിന്റെ താരമൂല്യം‘; സണ്ണിയെ പരിഹസിച്ച് ടിവി പരിപാടി

Webdunia
വെള്ളി, 18 ഓഗസ്റ്റ് 2017 (14:55 IST)
കൊച്ചിയില്‍ ഫോണ്‍ 4 ഷോറും ഉദ്ഘാടനം ചെയ്യാന്‍ സണ്ണി ലിയോണ്‍ എത്തിയപ്പോള്‍ താരത്തെ കാണാനായി ആരാധകരുടെ പ്രവാഹമായിരുന്നു. പറഞ്ഞതിനെക്കാളും ഒരു മണിക്കൂര്‍ വൈകിയാണ് സണ്ണി ലിയോണ്‍ എത്തിയത്. 
 
എന്നാല്‍ സദസ്സിനെ ബോറടിപ്പിക്കാതെ അത്രയും നേരം ആരാധകരെ പിടിച്ച് നിര്‍ത്തിയത് രഞ്ജിനിയാണ്. പതിവ് രീതിയില്‍ ഇംഗ്ലീഷും മലയാളവും കൂട്ടി കലര്‍ത്തിയായിരുന്നു രഞ്ജിനിയുടെ പ്രകടനം. ആരാധകര്‍ ഇത്രയും ആഘോഷമാക്കിയ സണ്ണിയുടെ കൊച്ചി സന്ദര്‍ശനത്തെ ഒരു പ്രമുഖ ചാനല്‍ പരിപാടിയില്‍ നല്‍കിയ രീതി സ്ത്രീവിരുദ്ധവും അപമാനിക്കലുമായിരുന്നുവെന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരിക്കുകയാണ്.  
 
‘മുമ്പ് പോണ്‍ താരം ആയിരുന്നതാണല്ലോ ബോളിവുഡിനെ കീഴടക്കിയ സണ്ണി ലിയോണിന്റെ താരമൂല്യം’. എന്നായിരുന്നു ആ പ്രമുഖ ചാനല്‍ പരിപാടിയില്‍ സണ്ണി ലിയോണിനെ കുറിച്ച് പറയുന്നത്. ഛോട്ടാമുംബൈയിലെ ഷക്കീല വന്നോ മക്കളെ എന്ന രംഗവുമായാണ് ആ പരിപാടിയില്‍ സണ്ണി ലിയോണിന്റെ വരവിനെ താരതമ്യം ചെയ്തിരിക്കുന്നത്. ഇതിനെതിരെ വന്‍ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്.
 
‘നമ്മുടെ നാട്ടില്‍ ഒരു കാര്യത്തിന് ഇത്രയും ദാരിദ്ര്യവും ആക്രാന്തവും ഉണ്ടെന്ന് ഇന്ന് കൊച്ചി തെളിയിച്ചു. ബോളിവുഡ് താരം സണ്ണി ലിയോണിനെ കാണാന്‍ പതിനായിരങ്ങള്‍ തടിച്ചു കൂടിയതോടെ കൊച്ചി എംജിറോഡില്‍ ട്രാഫിക് സ്തംഭനമുണ്ടായി. ഭൂചലനമുണ്ടാകാത്തത് ഭാഗ്യം. 
 
‘ഷീ ന്യൂസ്’ എന്ന പരിപാടി ആരംഭിച്ച, വനിത ജീവനക്കാര്‍ക്ക് ആര്‍ത്തവത്തിന്റെ ആദ്യ ദിനം അവധി അനുവദിച്ച ആ ചാനല്‍ തന്നെയാണ് ഇതും കാണിക്കുന്നത് എന്നത് വിരോധാഭാസമാണെന്നാണ് വിമര്‍ശകര്‍ പറയുന്നത്.

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററിയെ നശിപ്പിക്കുന്ന 5 ശീലങ്ങള്‍, അബദ്ധത്തില്‍ പോലും ഈ തെറ്റുകള്‍ ചെയ്യരുത്

ആധാർ സൗജന്യമായി ഓൺലൈൻ വഴി പുതുക്കാൻ കഴിയുന്നത് ഡിസംബർ 14 വരെ മാത്രം

കൊടുവള്ളി സ്വർണ്ണ കവർച്ച : മുഖ്യ സൂത്രധാരൻ പിടിയിൽ

ഇനി ഹാജര്‍ വേണ്ട! സെക്രട്ടേറിയറ്റില്‍ ഹാജര്‍ പുസ്തകം ഒഴിവാക്കി

ഭക്ഷ്യവസ്തുക്കള്‍ പൊതിയാന്‍ പത്രക്കടലാസുകള്‍ ഉപയോഗിക്കരുത്; മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍

അടുത്ത ലേഖനം