‘സുഹൃത്തിനെ പേരല്ലേ വിളിക്കൂ, അല്ലാതെ ഇരയെന്നല്ലല്ലോ’ - വിശദീകരണവുമായി അജു വര്‍ഗീസ്

ജീവിതത്തില്‍ ആദ്യമായിട്ടാണ് പൊലീസ് കേസില്‍ പെടുന്നത്: അജു വര്‍ഗീസ്

Webdunia
വെള്ളി, 1 സെപ്‌റ്റംബര്‍ 2017 (10:45 IST)
നടി ആക്രമിക്കപ്പെട്ട കേസുമായി ഒരു ഫെസ്ബുക്ക് പോസ്റ്റിട്ടതോടെ കേസും അറസ്റ്റും ഒക്കെയായി വിവാദത്തില്‍ പെട്ട നടനാണ് അജു വര്‍ഗീസ്. താന്‍ ആദ്യമായിട്ടാണ് പൊലീസ് കേസില്‍ ഉള്‍പ്പെടുന്നതെന്ന് അജു പറയുന്നു. സ്ക്രീന്‍ പൊട്ടിയ ഫോണില്‍ ടൈപ്പ് ചെയ്തത് കൊണ്ടാണ് അങ്ങനെ സംഭവിച്ചതെന്നും അജു പറയുന്നു.
 
‘പഴയൊരു ചൊല്ലില്ലേ ‘പൊട്ടിയ കണ്ണാടി വീട്ടില്‍ വയ്ക്കുന്നത് നല്ലതല്ലെന്ന്. എന്റെ ഫോണിന്റെ സ്‌ക്രീന്‍ പൊട്ടിയതായിരുന്നു. ഇതുപയോഗിച്ച് ടൈപ് ചെയ്ത് പോസ്റ്റിയത് പുലിവാലാവുകയായിരുന്നു. കൂടാതെ, അവള്‍ ഞങ്ങളുടെ സുഹൃത്തല്ലേ? സുഹൃത്തിനെ പേരല്ലേ വിളിക്കൂ, അല്ലാതെ ഇരയെന്ന് വിളിക്കില്ലല്ലോ. അങ്ങനെ പറ്റിപ്പോയതാണ്. എന്റെ സമയം മോശമായിരിക്കും.’ - അജു പറയുന്നു.
 
വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഓണവിശേഷത്തെ കുറിച്ചും വിവാദകെസിനെ കുറിച്ചും അജു വര്‍ഗീസ് വിശദീകരിച്ചത്. ആക്രമിക്കപ്പെട്ട നടിയുടെ പേര് പറഞ്ഞ് കൊണ്ടായിരുന്നു അജു പോസ്റ്റിട്ടത്. സംഭവം വിവാദമായതോടെ അജുവിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിടുകയായിരുന്നു. 
(ഉള്ളടക്കത്തിനും ചിത്രത്തിനും കടപ്പാട്: വനിത)

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

തണുപ്പില്‍ നിന്ന് രക്ഷ നേടാന്‍ മുറിയില്‍ കല്‍ക്കരി കത്തിച്ചു; മൂന്നു യുവാക്കള്‍ക്ക് ദാരുണാന്ത്യം

സന്നിധാനത്ത് കേന്ദ്രസേനയെത്തി; ശബരിമലയില്‍ തിരക്ക് നിയന്ത്രണ വിധേയം

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസും മിനിലോറിയും കൂട്ടിയിടിച്ച് അപകടം; നാലുപേര്‍ക്ക് പരിക്ക്

'താഴെ തിരുമുറ്റത്തു നിന്നുള്ള ദൃശ്യങ്ങള്‍ കണ്ട് പേടിയായി, ജീവിതത്തില്‍ ഇത്രയും തിരക്ക് കണ്ടിട്ടില്ല': കെ ജയകുമാര്‍

ശബരിമല വൃതത്തിന്റെ ഭാഗമായി കറുത്ത വസ്ത്രം ധരിച്ച് സ്‌കൂളിലെത്തി; തൃശൂരില്‍ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസില്‍ വിലക്ക്

അടുത്ത ലേഖനം
Show comments