‘സ്വന്തം കാരവനുള്ളപ്പോള്‍ ആള്‍ക്കൂട്ടത്തിനിടയില്‍ വെച്ച് ഗൂഢാലോചന നടത്തിയെന്ന് പറഞ്ഞാല്‍ എങ്ങനെ വിശ്വസിക്കും‘ - ദിലീപിന്റെ വാദം ഇന്നും തുടരും

ദിലീപ് ഇന്ന് പുറത്തിറങ്ങുമോ?

Webdunia
ബുധന്‍, 23 ഓഗസ്റ്റ് 2017 (09:13 IST)
നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപ് ഹൈക്കോടതിയില്‍ നല്‍കിയ ജാമ്യഹര്‍ജിയിലെ വാദം ഇന്നും തുടരും. ഇന്നലെ നാലു മണിക്കൂറുകളോളം വാദം നീണ്ടിരുന്നു. തന്റെ പേരിലെ കേസില്‍ സത്യമില്ലെന്നും ഇത് പള്‍സര്‍ സുനിയും പൊലീസും കെട്ടിച്ചമച്ചതാണെന്നുമാണ് ദിലീപ് പറയുന്നത്. അതേസമയം, കേസില്‍ ദിലീപിനെതിരെ കൂടുതല്‍ തെളിവുകള്‍ പ്രോസിക്യൂഷന്‍ ഇന്ന് ഹാജരാക്കുമെന്നാണ് സൂചനകള്‍. 
 
പള്‍സര്‍ സുനിയും ഒരേ ടവര്‍ ലൊക്കേഷനില്‍ ഒരുമിച്ചു വന്നു എന്ന് കരുതി അത് ഗൂഢാലോചനയുടെ ഭാഗമാണെന്ന് പറയുന്നത് ശരിയല്ല. ഷൂട്ടിങ്ങിനിടെ സുനിയും ദിലീപും ഗൂഢാലോചനയെ സംബന്ധിച്ച കാര്യങ്ങള്‍ സംസാരിച്ചുവെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍, സ്വന്തം കാരവന്‍ ഉള്ളപ്പോള്‍ എല്ലാവരും കാണുന്ന രീതിയില്‍ ആള്‍ക്കൂട്ടത്തിനു നടുവില്‍ നിന്ന് ഗൂഢാലോചന നടത്തിയെന്നു പറയുന്നതു യുക്തിക്കു നിരക്കുന്നതല്ലെന്നും അഭിഭാഷകന്‍ രാമന്‍പിള്ള വാദിച്ചു.
 
ജയിലില്‍ നിന്ന് പള്‍സര്‍ സുനി എഴുതിയെന്നു പറയുന്ന കത്ത് മുന്‍‌കൂട്ടി തയാറാക്കിയ തിരക്കഥയാണെന്നും ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ കണ്ടെടുക്കാനാണെന്നു പറഞ്ഞ് ദിലീപിനെ ഇനിയും കസ്റ്റഡിയില്‍ വയ്ക്കുന്നതു ന്യായമല്ലെന്നും രാമന്‍പിള്ള വാദിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ലോകകപ്പാണ് വരുന്നത്, ഗില്ലിന്റെയും സൂര്യയുടെയും ഫോം ഇന്ത്യയ്ക്ക് ആശങ്ക നല്‍കുന്നതെന്ന് ദീപ് ദാസ് ഗുപ്ത

എന്തേ ഇടപെടാൻ വൈകി ?, ഇൻഡിഗോ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ ചോദ്യങ്ങളുമായി ഡൽഹി ഹൈക്കോടതി

ബ്രിട്ടീഷ് സീരീസ് പീക്കി ബ്ലൈന്‍ഡേഴ്‌സിലെ കഥാപാത്രങ്ങളെ പോലെ വസ്ത്രം ധരിച്ചതിന് നാലുയുവാക്കളെ താലിബാന്‍ അറസ്റ്റുചെയ്തു

എല്‍ഡിഎഫ് വന്‍ വിജയം നേടുമെന്ന് പിണറായി വിജയന്‍

അമേരിക്ക സുരക്ഷ ഉറപ്പുനല്‍കിയാല്‍ യുക്രെയിനില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറാണെന്ന് സെലന്‍സ്‌കി

എല്ലാം കാണുക

ഏറ്റവും പുതിയത്

നാല് പ്രശസ്ത സംവിധായകര്‍ക്ക് കേന്ദ്രം വിസ അനുവദിച്ചില്ല, അവരുടെ സിനിമകള്‍ ഐഎഫ്എഫ്‌കെയില്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിഞ്ഞില്ല

കൂടത്തായി കേസിന് സമാനമായി 'അണലി' എന്ന വെബ് സീരീസ് സംപ്രേഷണം ചെയ്യുന്നതിനെതിരെ ജോളി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി

എല്‍കെജി വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബസ് ക്ലീനര്‍ അറസ്റ്റില്‍

സ്ത്രീകൾക്ക് ആത്മാഭിമാനത്തോടെ ജോലി ചെയ്യാൻ സുരക്ഷിത അന്തരീക്ഷം ഉറപ്പാക്കണം: വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി

പാരഡിഗാനത്തിൽ യൂടേൺ, തുടർ നടപടികളില്ല, കേസുകൾ പിൻവലിച്ചേക്കും

അടുത്ത ലേഖനം
Show comments