Webdunia - Bharat's app for daily news and videos

Install App

“ഇവിടെ ഇപ്പോള്‍ തന്നെ എല്ലാം ശരിയാണ്, ഇനി എല്‍ഡിഎഫ് വന്നിട്ട് ഇവിടെയൊന്നും ശരിയാക്കാനില്ല” - ഇടതുമുന്നണിയെ പരിഹസിച്ച് സലിംകുമാര്‍!

തിരുവഞ്ചൂരിന് വോട്ടഭ്യര്‍ത്ഥിച്ച് സലിം കുമാര്‍

Webdunia
ശനി, 7 മെയ് 2016 (11:58 IST)
നല്ല ഒന്നാന്തരം കോണ്‍‌ഗ്രസുകാരനാണ് നടന്‍ സലിംകുമാര്‍. അത് എല്ലാവര്‍ക്കും അറിയാം. ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ത്ഥികള്‍ക്കായി സജീവ പ്രചരണത്തിന് ഇറങ്ങിയിരിക്കുകയാണ് സലിംകുമാര്‍. ഒരു വ്യത്യാസമേയുള്ളൂ - നല്ല സ്ഥാനാര്‍ത്ഥിയാണെന്ന് സലിമിന് ബോധ്യപ്പെട്ടാല്‍ മാത്രമേ പ്രചരണത്തിനെത്തി നല്ല വാക്കുകള്‍ പറയുകയുള്ളൂ.
 
കോട്ടയത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍റെ പ്രചരണത്തിനാണ് സലിംകുമാര്‍ കഴിഞ്ഞ ദിവസം എത്തിയത്. തിരുവഞ്ചൂരിന് വേണ്ടി വോട്ടുചോദിക്കുന്നതിനിടെ ഇടതുമുന്നണിക്കും ബി ജെ പിക്കും സലിംകുമാറിന്‍റെ വക പരിഹാസ ശരങ്ങള്‍ ഏറെ ലഭിച്ചു.
 
“എല്‍ ഡി എഫ് വരും എല്ലാം ശരിയാകും എന്നാണ് പറയുന്നത്. കേരളത്തിൽ ഇതുവരെ അഞ്ച് ഇടതു മുഖ്യമന്ത്രിമാർ ഉണ്ടായിട്ടും അവർ ഒന്നും ശരിയാക്കിയിട്ടില്ല. പിന്നെ ഇപ്പോള്‍ എങ്ങനെ ശരിയാക്കും. ഇവിടെ എല്‍ ഡി എഫ് വന്നിട്ട് എന്ത് ശരിയാക്കാനാണ്? ഇപ്പോള്‍ തന്നെ ഇവിടെ എല്ലാം ശരിയാണ്” - സലിംകുമാര്‍ പറയുന്നു.

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വന്ദേഭാരതിലെ സാമ്പാറില്‍ ചെറുപ്രാണികള്‍; ഏജന്‍സിക്കു അരലക്ഷം രൂപ പിഴ

മോഷണം എതിര്‍ത്താല്‍ ആക്രമണം, വ്യായാമം കുണ്ടന്നൂര്‍ പാലത്തിനടിയില്‍; കുറുവ സംഘത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

കഴിഞ്ഞ തവണത്തേക്കാള്‍ ഇരട്ടി വോട്ടുകള്‍, കോണ്‍ഗ്രസ് വോട്ടുകളും പിടിക്കും; പാലക്കാട് എല്‍ഡിഎഫ് സ്ഥാനാര്‍ഥി

സന്ദീപ് തികഞ്ഞ വര്‍ഗീയവാദി; പ്രചരണത്തില്‍ നിന്ന് വിട്ടുനിന്ന് പാലക്കാട്ടെ ഒരു വിഭാഗം നേതാക്കളും പ്രവര്‍ത്തകരും

എസ്.ഡി.പി.ഐയുടെ വോട്ട് വേണോ? കൃത്യമായ മറുപടി നല്‍കാതെ രാഹുല്‍

അടുത്ത ലേഖനം
Show comments