Webdunia - Bharat's app for daily news and videos

Install App

മയ്യഴിപ്പുഴയുടെ തീരങ്ങളില്‍....

Webdunia
വെള്ളി, 15 ഒക്‌ടോബര്‍ 2010 (14:57 IST)
PRO
“സമുദ്രത്തില്‍ അങ്ങകലെ വെള്ളിയാങ്കല്ലു പ്രകാശിച്ചു കൊണ്ടിരുന്നു. ഉറക്കച്ചടവിനാല്‍ ദാസന്റെ തല തിരിയുന്നുണ്ടായിരുന്നു. മൂന്നു ദിവസമായി അയാളുടെ കണ്ണൊന്ന്‌ അടഞ്ഞിട്ട്‌. ഉറക്കത്തെ കത്തി ദഹിപ്പിക്കാന്‍ പോന്നതായിരുന്നു അയാളുടെ മനോവേദന. ചന്ദ്രികയെ നഷ്ടപ്പെടുന്ന ഈ നിമിഷത്തില്‍ ഭൂമി പിളരുന്നതും സൂര്യന്‍ പൊട്ടിത്തെറിക്കുന്നതും കാണുവാന്‍ അയാള്‍ ആഗ്രഹിച്ചു.”

എം മുകുന്ദന്‍റെ മയ്യഴി ഇന്ന് ലോകമെങ്ങുമുള്ള മലയാള സാഹിത്യാസ്വാദകര്‍ക്ക് ഏറ്റവും കാല്‍പ്പനികമായ ഇടമാണ്. അതുകൊണ്ടുതന്നെയാണ്, ജീവിതത്തില്‍ ഒരിക്കലെങ്കിലും മയ്യഴി സന്ദര്‍ശിക്കണമെന്ന് മലയാളികള്‍ ആഗ്രഹിക്കുന്നതും. മുകുന്ദന്‍റെ തൂലികയിലൂടെ മലയാളിയുടെ മനസില്‍ ഗൃഹാതുരത്വം വിതറിയ മാഹി (മയ്യഴി) എന്ന പഴയ ഫ്രഞ്ച് കോളനി രാജ്യത്തെ ഏറെ ശ്രദ്ധേയമായ ടൂറിസം കേന്ദ്രമായി വളരുകയാണ്. പുതുച്ചേരി സംസ്ഥാനത്തിന്‍റെ ഭാഗമായ മാഹി ഭൂമിശാസ്ത്രപരമായി കേരളത്തിന്‍റെ ഉള്ളിലാണ്.

മയ്യഴിപ്പുഴയുടെ കനിവില്‍ ലഭിച്ച പ്രകൃതി സൌന്ദര്യത്തിന് പുറമേ ഫ്രഞ്ച് ഭരണത്തിന്‍റെ സാംസ്കാരിക, ഭൌതിക ശേഷിപ്പുകളും ചരിത്രപരമായ പ്രത്യേകതകളും മയ്യഴിയിലേക്ക് നിരവധി വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നു.

ഏകദേശം ഒമ്പത് ചതുരശ്ര കിലോമീറ്റര്‍ മാത്രം വിസ്തൃതിയുള്ള മാഹി എന്ന കൊച്ചു പട്ടണം കോഴിക്കോട് ജില്ലയിലെ വടകരയ്ക്കും കണ്ണൂര്‍ ജില്ലയിലെ തലശേരിക്കുമിടയിലാണ് സ്ഥിതി ചെയ്യുന്നത്. കോഴിക്കോട് നിന്ന് 58 കിലോമീറ്റര്‍ അകലെയാണ് മാഹി. അതേ സമയം, മാഹി ഉള്‍പ്പെടുന്ന പോണ്ടിച്ചേരി സംസ്ഥാനത്തേയ്ക്ക് ഇവിടെ നിന്ന് 630 കിലോമീറ്റര്‍ ദൂരമുണ്ട്.

ഫ്രഞ്ച് ഭരണത്തിന് എതിരെ ശക്തമായ സ്വാതന്ത്ര്യ സമരം നടത്തിയതിന്‍റെ ചരിത്രവും മാഹിക്കുണ്ട്. ഇതിന്‍റെ സ്മരണാര്‍ത്ഥം തയ്യാറാക്കിയ രബീന്ദ്രനാഥ ടാഗോര്‍ പാര്‍ക്കാണ് മാഹിയിലെ ഒരു പ്രധാന ടൂറിസ്റ്റ് ആകര്‍ഷണം. മയ്യഴി പുഴയും ബോട്ട് ഹൌസും അവിടെ നിന്നുമാത്രം കാണാനാകുന്ന അപൂര്‍വസുന്ദരമായ സൂര്യാസ്തമയവുമൊക്കെ സഞ്ചാരികള്‍ക്ക് അപൂര്‍വ അനുഭവങ്ങളാകും.

മയ്യഴിപ്പുഴയിലൂടെ സഞ്ചാരികള്‍ക്ക് ബോട്ട് സവാരി നടത്താന്‍ അവസരമുണ്ട്. മയ്യഴി തീരത്തെ വിളക്ക് മരവും ഫ്രഞ്ച് കോട്ടയുടെ അവശിഷ്ടങ്ങളും സഞ്ചാരികളുടെ മനസ് കുളിര്‍പ്പിക്കും. തച്ചോളി ഒതേനന്‍റെ കോട്ട, പുഴക്കല്‍ ജുമാ മസ്ജിദ്, സെന്‍റ് തെരേസാ പള്ളി, ശ്രീകൃഷ്ണ ക്ഷേത്രം, ശ്രീനാരായണ മഠം, സെന്‍റ് ജോര്‍ജ് കോട്ട തുടങ്ങിയവയാണ് ഇവിടത്തെ മറ്റ് ആകര്‍ഷണങ്ങള്‍.

തെക്ക് നിന്ന് കണ്ണൂരിലേക്ക് പോകുന്ന എല്ലാ ട്രെയിനുകളും മാഹി വഴിയാണ് കടന്നു പോകുന്നത്. കോഴിക്കോടാണ് ഏറ്റവും അടുത്തുള്ള എയര്‍പോര്‍ട്ട്. മികച്ച താമസ സൌകര്യങ്ങളും മാഹിയിലുണ്ട്.

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓപ്പറേഷന്‍ സിന്ദൂറിന്റെ വേളയില്‍ ചൈന സാധ്യമായ എല്ലാ സഹായങ്ങളും പാക്കിസ്ഥാന് നല്‍കി: ലെഫ്. ജനറല്‍ രാഹുല്‍ ആര്‍ സിങ്

Kottayam Medical College building collapse Bindhu Died: 'ഇട്ടേച്ച് പോകല്ലമ്മാ...': നെഞ്ചുപൊട്ടി അലറിക്കരഞ്ഞ് മക്കൾ'; ബിന്ദുവിനെ യാത്രയാക്കി നാട്

മധ്യപ്രദേശില്‍ മഴക്കാലത്ത് ആന്റി വെനം, റാബിസ് വാക്‌സിന്‍ എന്നിവയുടെ ക്ഷാമം; പാമ്പുകടിയേറ്റ് കഴിഞ്ഞ വര്‍ഷം മരിച്ചത് 2500 പേര്‍

പൊളിഞ്ഞുവീണ കെട്ടിടത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഇല്ല; മെഡിക്കല്‍ കോളേജ് അധികൃതര്‍ക്കെതിരെ ആര്‍പ്പുക്കര പഞ്ചായത്ത്

കോട്ടയം മെഡിക്കല്‍ കോളേജ് അപകടം: മരണപ്പെട്ട ബിന്ദുവിന് ധനസഹായം, സംസ്‌കാര ചടങ്ങിന് 50,000 രൂപ നല്‍കും

Show comments