Webdunia - Bharat's app for daily news and videos

Install App

കൃഷ്ണവിഗ്രഹം വീട്ടിൽ വെയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Webdunia
വ്യാഴം, 30 ഓഗസ്റ്റ് 2018 (11:08 IST)
ഹൈന്ദവ ആരാധനാ മൂര്‍ത്തികളില്‍ ഏറ്റവും അധികം ആളുകള്‍ ആരാധിക്കുന്ന ശക്തിയാണ് കൃഷ്ണന്‍. എല്ലാ വീടുകളിലും കാണുന്ന ഒന്നാണ് കൃഷ്ണവിഗ്രഹം. വാത്സല്യത്തോടെയുള്ള ഒരു തരം ഭക്തിഭാവമാണ് കണ്ണന്‍ എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന കൃഷ്ണഭഗവാനോട് പൊതുവെ എല്ലാവര്‍ക്കുമുള്ളത്. 
 
കൃഷ്ണന്റെ വിഗ്രഹം വീട്ടില്‍ വയ്ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഇക്കാര്യങ്ങളെല്ലാം കൃത്യമായി പാലിച്ചായിരിക്കണം അത് ചെയ്യേണ്ടത്. എങ്കില്‍ മാത്രമേ കൃഷ്ണപ്രീതി നേടാന്‍ സാധിക്കൂ എന്നാണ് ശാസ്ത്രം പറയുന്നത്. കൃഷ്ണന്‍ എന്ന് കേള്‍ക്കുമ്ബോള്‍ മയില്‍പ്പീലിയും ഓടക്കുഴലും എല്ലാവരും ഓര്‍മ്മിക്കും. അതുകൊണ്ടുതന്നെ കൃഷ്ണപ്രീതി നേടാന്‍ വീട്ടില്‍ വയ്ക്കുന്ന വിഗ്രഹം എങ്ങനെയാകണമെന്നു അറിയാം.
 
കൃഷ്ണപ്രതിമയുടെ കൂടെ ഓടക്കുഴല്‍ വയ്ക്കുന്നത് വീട്ടുകാരെ ഒന്നിപ്പിയ്ക്കാന്‍ നല്ലതാണ്. എന്തെന്നാല്‍ ഓടക്കുഴല്‍ വായിച്ചായിരുന്നു കൃഷ്ണന്‍ ഗോക്കളേയും ബന്ധുമിത്രാദികളേയും ആകര്‍ഷിച്ചു തനിയ്ക്കടുത്തെത്തിച്ചിരുന്നതെന്നാണ് ചരിത്രം. പശുവുമൊത്തുള്ള കൃഷ്ണവിഗ്രഹമോ വിഗ്രഹത്തിനു സമീപത്തായി പശുവിന്റെ രൂപമോ വയ്ക്കുന്നത് നല്ലതാണ്. പശു 33 കോടി ദേവതകളെ പ്രതിനിധാനം ചെയ്യുന്നുവെന്നു പറയാം. 
 
കൃഷ്ണന്റെ അലങ്കാരമായാണ് മയില്‍പ്പീലി കണക്കാക്കുന്നത്. അതിനാല്‍ മയില്‍പ്പീലി കൃഷ്ണവിഗ്രഹത്തോടൊപ്പം വയ്ക്കുന്നതു സന്തോഷം പ്രധാനം ചെയ്യുമെന്നാണ് വിശ്വാസം. കൃഷ്ണന് ഏറെ പ്രിയങ്കരമായ ഒന്നാണ് കല്‍ക്കണ്ടം. അതുകൊണ്ടുതന്നെ കല്‍ക്കണ്ടം ഒരു ടിന്നിലടച്ച് കൃഷ്ണപ്രതിമയ്ക്കു സമീപം വയ്ക്കുന്നതും ഉത്തമമാണ്. കൃഷ്ണനാമം അടയാളപ്പെടുത്തിയ വൈജയന്തിമാല വിഗ്രഹത്തില്‍ ചാര്‍ത്തുന്നതും ഏറെ നല്ലതാണ്. 
  
വെണ്ണക്കണ്ണന്റെ വിഗ്രഹം വീട്ടില്‍ വയ്ക്കുന്നത് സന്താനഭാഗ്യം കൊണ്ടുവരുമെന്നാണ് വിശ്വാസം. ലഡു തിന്നുന്ന കണ്ണനായാലും മതിയെന്നും ശാസ്ത്രം പറയുന്നു. തറയിലോ കിടക്കയിലോ കട്ടിലിലോ മേശപ്പുറത്തോ ഒന്നും കൃഷ്ണവിഗ്രഹം വയ്ക്കരുത്. ലോഹം കൊണ്ടുളള വിഗ്രഹമാണെങ്കില്‍ ഇത് പോളിഷ് ചെയ്യണം. ഹരേ രാമ ഹരേ കൃഷ്ണ മന്ത്രങ്ങള്‍ ദിവസവും ഉരുവിടുന്നതും കൃഷ്ണനെ പ്രസാദിപ്പിയ്ക്കാന്‍ ഏറെ നല്ലതാണ്.

അനുബന്ധ വാര്‍ത്തകള്‍

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ശിവക്ഷേത്രങ്ങളില്‍ പൂര്‍ണപ്രദക്ഷിണം ചെയ്യാത്തതിന്റെ കാരണം ഇതാണ്

നിലവിളക്ക് കൊളുത്തേണ്ടത് എങ്ങനെയെന്നറിയാമോ

തുളസി ചെടിക്ക് ഇത്രയും ആരോഗ്യഗുണങ്ങളോ!

6 കഥകള്‍, 'മോഡേണ്‍ ലവ് ചെന്നൈ' വെബ് സീരീസ് ട്രെയിലര്‍ പുറത്ത്

ചെവി ചെറുതായിട്ടുള്ളവര്‍ കഠിനാധ്വാനികള്‍!

Happy Holi: പ്രഹ്ളാദ ഭക്തിയും ഹോളി ആഘോഷത്തിനു പിന്നിലെ ഐതീഹ്യവും

തിരുവാതിര നക്ഷത്രക്കാര്‍ക്ക് ഈമാസം ഗുണമുണ്ടാകാന്‍ ഇക്കാര്യങ്ങള്‍ ചെയ്യണം

ആരാണ് ഗോവിന്ദന്മാര്‍; പന്ത്രണ്ട് ശിവാലയങ്ങള്‍ ഇവയൊക്കെ

മഹാശിവരാത്രിയുമായി ബന്ധപ്പെട്ട് പുരാണങ്ങളിലെ രണ്ട് ഐതീഹ്യങ്ങള്‍ ഇവയാണ്

അടുത്ത ലേഖനം
Show comments