കുളിക്കുമ്പോള്‍ ദേഹത്ത് ഉരയ്ക്കാറുണ്ടോ?

ലൂഫ്, ഇഞ്ച എന്നിവ നാരുകളുള്ള പദാര്‍ത്ഥമാണ്. ഓരോ തവണ കുളിക്കുമ്പോഴും ഇത് നനയുന്നു

രേണുക വേണു
ബുധന്‍, 25 ഡിസം‌ബര്‍ 2024 (09:10 IST)
ശരീരം വൃത്തിയായി സൂക്ഷിക്കാന്‍ ദിവസവും രണ്ട് നേരം കുളിക്കേണ്ടത് അത്യാവശ്യമാണ്. അതേസമയം കുളിക്കുമ്പോള്‍ നാം കാണിക്കുന്ന ചില മണ്ടത്തരങ്ങള്‍ നമ്മുടെ ശരീരത്തിനു ദോഷം ചെയ്യും. അതിലൊന്നാണ് ലൂഫ്, ഇഞ്ച എന്നിവ ഉപയോഗിച്ചു ദേഹം ഉരച്ചു കുളിക്കുന്നത്. ശരീരം വൃത്തിയാകുമെന്ന് കരുതിയാണ് പലരും ഇങ്ങനെ ചെയ്യുന്നത്. എന്നാല്‍ ഇത് നിങ്ങളുടെ ചര്‍മ്മത്തിനു കൂടുതല്‍ ദോഷം ചെയ്യും. 
 
ലൂഫ്, ഇഞ്ച എന്നിവ നാരുകളുള്ള പദാര്‍ത്ഥമാണ്. ഓരോ തവണ കുളിക്കുമ്പോഴും ഇത് നനയുന്നു. സ്ഥിരമായി അങ്ങനെ വെള്ളത്തില്‍ കുതിര്‍ന്നിരിക്കുമ്പോള്‍ നിങ്ങളുടെ ലൂഫിലും ഇഞ്ചയിലും ബാക്ടീരിയ വളരാന്‍ സാധ്യതയുണ്ട്. ശരീരത്തില്‍ ചെറിയ മുറിവുകള്‍ ഉള്ള സമയത്ത് ഇത്തരത്തിലുള്ള ലൂഫ്, ഇഞ്ച എന്നിവ ഉപയോഗിച്ചാല്‍ അണുബാധയ്ക്ക് സാധ്യത കൂടുതലാണ്. 
 
നിങ്ങളുടെ ചര്‍മം വളരെ സെന്‍സിറ്റീവ് ആണ്. ഇഞ്ച, ലൂഫ് പോലുള്ള വസ്തുക്കള്‍ ഉപയോഗിച്ചു ഉരയ്ക്കുമ്പോള്‍ ചര്‍മത്തിന്റെ മൃദുലത നഷ്ടപ്പെടുന്നു. കാഠിന്യമുള്ള വസ്തുക്കള്‍ ഉപയോഗിച്ചു വൃത്തിയാക്കുമ്പോള്‍ ചര്‍മം അതിവേഗം വരണ്ടതാകാന്‍ സാധ്യതയുണ്ട്. വരണ്ട ചര്‍മമുള്ളവര്‍ ഒരിക്കലും ഇഞ്ച, ലൂഫ് പോലുള്ള സാധനങ്ങള്‍ ഉപയോഗിക്കരുത്. നിങ്ങളുടെ ശരീരവും ചര്‍മവും വൃത്തിയാക്കാന്‍ കൈകള്‍ തന്നെ ധാരാളം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

മുംബൈ സ്വദേശിനിയുടെ വ്‌ലോഗ് വൈറലായതിനെ തുടര്‍ന്ന് മൂന്നാറില്‍ രണ്ട് ടാക്‌സി ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

കുട്ടികളിലെ മാനസിക പ്രശ്‌നങ്ങളെ അവഗണിക്കരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

Bhavana; 'എനിക്ക് വേണ്ടി അവരുണ്ടാകും': സിനിമയിലെ സൗഹൃദങ്ങളെ കുറിച്ച് ഭാവന

തണുത്ത വെള്ളമാണോ ചൂടുവെള്ളമാണോ കുളിക്കാന്‍ നല്ലത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ കുട്ടികളിലെ ഭക്ഷണ അലര്‍ജിയണെന്ന് കരുതാം

ഗര്‍ഭകാലത്തെ ഹൃദയ സംബന്ധമായ രോഗങ്ങള്‍

തലമുടി മുതൽ കരളിനെ വരെ കാക്കും ചെമ്പരത്തി; ഗുണങ്ങളറിയാം

ഡിഷ് വാഷ് ബാര്‍ ഉപയോഗിക്കുമ്പോള്‍ കൈകളില്‍ പൊള്ളല്‍ തോന്നാറുണ്ടോ?

ഇടക്കിടെ ബാത്‌റൂമില്‍ പോകേണ്ടി വരും; ദിവസവും കോഫി കുടിക്കുന്നതുകൊണ്ടുള്ള ഗുണവും ദോഷവും

അടുത്ത ലേഖനം
Show comments