Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബഷീര്‍ സ്‌മാരക സാഹിത്യ ക്യാമ്പ്

ബഷീര്‍ സ്‌മാരക സാഹിത്യ ക്യാമ്പ്
വീട്ടിക്കുത്ത് സാംസ്‌കാരിക നിലയത്തിന്‍റെ ആഭിമുഖ്യത്തില്‍ 2008 ഏപ്രില്‍ രണ്ടാം വാരത്തില്‍ നിലമ്പൂരില്‍ ബഷീര്‍ സ്‌മാരക സംസ്ഥാനതല സാഹിത്യക്യാമ്പ് സംഘടിപ്പിക്കുന്നു. 15 നും 30 നും ഇടയില്‍ പ്രായമുള്ള എഴുത്തുകാര്‍ക്ക് കഥ, കവിത, ലേഖനം, എന്നീ മേഖലകളില്‍ പുതിയ പ്രവണതകളും പുതിയ എഴുത്തും പരിചയപ്പെടുത്താനുദ്ദേശിച്ച് നടത്തുന്ന ത്രിദിന ക്യാമ്പില്‍, സാഹിത്യ-സാംസ്‌കാരിക രംഗങ്ങളിലെ പ്രഗല്ഭര്‍ പങ്കെടുക്കും.

ക്യാമ്പില്‍ പങ്കെടുക്കാനാഗ്രഹിക്കുന്ന എഴുത്തുകാര്‍ രണ്ട് സ്വന്തം രചനകള്‍ അയക്കുക. തെരഞ്ഞെടുക്കപ്പെടുന്നവരെ പിന്നീട് വിവരമറിയിക്കും. രജിസ്‌ട്രേഷന്‍ ഫീസ് ഉണ്ടായിരിക്കും.

സൃഷ്‌ടികള്‍ അയക്കേണ്ട വിലാസം:സെക്രട്ടറി, വീട്ടിക്കുത്ത് സാംസ്‌കാരിക നിലയം, നിലമ്പൂര്‍ 679 329.
ഫോണ്‍:98475 13213

Share this Story:

Follow Webdunia malayalam