Select Your Language

Notifications

webdunia
webdunia
webdunia
webdunia

മോഹന്‍ കുമാറിന്‍റെ പുതിയ നോവല്‍ - ഏഴാമിന്ദ്രിയം

മോഹന്‍ കുമാറിന്‍റെ പുതിയ നോവല്‍ - ഏഴാമിന്ദ്രിയം
തിരുവനന്തപുരം: , തിങ്കള്‍, 7 ജൂലൈ 2008 (20:21 IST)
WDWD
പ്രസിദ്ധ നോവലിസ്റ്റ് കെ.വി.മോഹന്‍ കുമാറിന്‍റെ ഏഴാമിന്ദ്രിയം എന്ന പുതിയ നോവല്‍ തിരുവനന്തപുരം പ്രസ്സ് ക്ലബ്ബ് ഹാളില്‍ നടന്ന ചടങ്ങില്‍ വിഖ്യാത ചലച്ചിത്രകാരന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പ്രകാശനം ചെയ്തു.

സൂര്യാ കൃഷ്ണമൂര്‍ത്തിയാണ് പുസ്തകം ഏറ്റുവാങ്ങിയത്. സംവിധായകനും ഫോട്ടോഗ്രാഫറുമായ ശിവന്‍ ചടങ്ങില്‍ അദ്ധ്യക്ഷനായിരുന്നു. എ.ചന്ദ്രശേഖര്‍ പുസ്തകം പരിചയപ്പെടുത്തി.
webdunia
SasiWD


വളരെ സവിശേഷമായ ആഖ്യാന ശൈലിയും ഇതിവൃത്തവുമുള്ള നോവലാണ് ഏഴാമിന്ദ്രിയമെന്നും അത് ഒരു പ്രത്യേക മാനസികാവസ്ഥയിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടുപോകുമെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. മോഹന്‍ കുമാര്‍ എഴുതി സൈന്‍ ബുക്സ് പ്രസിദ്ധീകരിച്ച ശ്രാദ്ധശേഷം എന്ന നോവലിന്‍റെ മൂന്നാം പതിപ്പും ചടങ്ങില്‍ പ്രകാശനം ചെയ്തു.

പ്രമുഖ വാസ്തുശില്‍പ്പി ജി.ശങ്കര്‍, പത്രപ്രവര്‍ത്തകരായ മലയിന്‍‌കീഴ് ഗോപാലകൃഷ്ണന്‍, വി.വി.വേണുഗോപാല്‍, സി.റഹീം, തിരക്കഥാകൃത്ത് ദേവരാജന്‍, കെ.ദിലീപ് കുമാര്‍. സി.എ .ജയപ്രകാശ് എന്നിവര്‍ സംസാരിച്ചു.


Share this Story:

Follow Webdunia malayalam