Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഷേക്‍സ്പിയര്‍ നാടകങ്ങള്‍ ഓണ്‍‌ലൈനില്‍

ഷേക്‍സ്പിയര്‍ നാടകങ്ങള്‍ ഓണ്‍‌ലൈനില്‍
ലണ്ടന്‍ , വ്യാഴം, 3 ഏപ്രില്‍ 2008 (19:03 IST)
WDFILE
സാഹിത്യകുലപതി വില്യം ഷേക്‍സ്പിയറിന്‍റെ നാടകങ്ങള്‍ ഇനി വൈകാതെ ഓണ്‍‌ലൈനില്‍ ആസ്വദിക്കാം!. 1641 നു മുമ്പ് അദ്ദേഹം രചിച്ച നാടകങ്ങള്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കുള്ള ശ്രമത്തിലാണ് ബ്രിട്ടണിലെ ഓക്സ്‌ഫോര്‍ഡ് സര്‍വകലാശാലയും അമേരിക്കയിലെ ഫോല്‍ഗര്‍ ഷേക്‍സ്പിയര്‍ ലൈബ്രറിയും.

സൌജന്യമായിട്ട് ഇവ സാഹിത്യപ്രേമികള്‍ക്ക് ആസ്വദിക്കാം. ഷേക്‍സ്‌പിയര്‍ നാടകങ്ങള്‍ ആദ്യമായി പ്രസിദ്ധീകരിച്ചത് അദ്ദേഹത്തിന്‍റെ സുഹൃത്തുക്കളായ ജോണ്‍ ഹെമിങ്ങ്‌സ്, ഹെന്‍‌റി കോണ്‍‌ഡെല്ലുമാണ്.

ഭൂരിഭാഗം ഷേക്‍സ്പിയര്‍ നാടകങ്ങളുടെയും യഥാര്‍ത്ഥപ്രതി എളുപ്പം പൊടിയുന്ന പേപ്പറുകളിലാണ് . ഇവ ഡിജിറ്റല്‍ ഫോര്‍മാറ്റിലാക്കി ഓണ്‍‌ലൈനില്‍ ലഭ്യമാക്കുമ്പോള്‍ യഥാര്‍ത്ഥ ഷേക്‍സ്പിയര്‍ രചനകള്‍ ആസ്വാദകര്‍ക്ക് വായിക്കുവാനുള്ള അവസരമാണ് ലഭിക്കുക.

ഷേക്‍സ്പിയറിന്‍റേതായി 38 നാടകങ്ങളും 154 സോണറ്റുകളും രണ്ട് ദീര്‍ഘ കാവ്യങ്ങളുമാണ് ഇന്ന് ലഭ്യമായിട്ടുള്ളത്. അദ്ദേഹത്തിന്‍റെ നാടകങ്ങള്‍ ലോകത്തിലെ ഒട്ടു മിക്ക ഭാഷകളിലേക്കും വിവര്‍ത്തനം ചെയ്തിട്ടുണ്ട്.

ഷേക്‍സിപിയറിന്‍റെ പ്രധാന നാടകങ്ങള്‍ 1592 നുശേഷമാണ് പുറത്തുവന്നത്. എവരി മാന്‍ ഇന്‍ ഹിസ് ഹ്യൂമര്‍ 1598 ലാണ് പുറത്തുവന്നത്.

Share this Story:

Follow Webdunia malayalam