Webdunia - Bharat's app for daily news and videos

Install App

'ഒരു വനിതയേയും വേദനിപ്പിക്കാറില്ല, സ്തീകൾ കൂടുതലായി പൊതുരംഗത്തു വരണം എന്ന നിലപാടാണ് എനിക്കുള്ളത്'; വിവാദത്തിൽ വിശദീകരണവുമായി വിജയരാഘവൻ

പ്രസ്താവന വളച്ചൊടിച്ചത് മാധ്യമങ്ങളാണ്.

Webdunia
ചൊവ്വ, 2 ഏപ്രില്‍ 2019 (12:42 IST)
ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി രമ്യാ ഹരിദാസിനെതിരായ പരാമർശത്തിൽ വിശദീകരണവുമായി ഇടതുമുന്നണി കൺവീനർ എ വിജയരാഘവൻ. രമ്യ ഹരിദാസിനെതിരെ  അശ്ലീല പരാമര്‍ശം നടത്തിയിട്ടില്ല. പ്രസ്താവന വളച്ചൊടിച്ചത് മാധ്യമങ്ങളാണ്. കോൺഗ്രസും ലീഗും തെരഞ്ഞെടുപ്പിൽ തോൽക്കുമെന്നാണ് ഉദ്ദേശിച്ചത്. അതിനെ തെറ്റായി വ്യാഖ്യാനിക്കുകയാണ് ചെയ്തതെന്നും എ വിജയരാഘവൻ വിശദീകരിച്ചു. 
 
ആരെ കുറിച്ചും മോശമായി സംസാരിക്കുന്ന സ്വഭാവം സിപിഎമ്മിനില്ല, ഇടത് മുന്നണിക്കും ഇല്ല. സ്ത്രീകൾ പൊതു രംഗത്ത് വരണം എന്ന അഭിപ്രായം ഉള്ളയാളാണ് താനെന്നും എ വിജയരാഘവൻ പറഞ്ഞു. പ്രത്യേക വനിതയെ ഉദ്ദേശിച്ച് മോശം പരാമര്‍ശം നടത്തില്ല. വീട്ടിൽ ഭാര്യയും പൊതു രംഗത്ത് പ്രവര്‍ത്തിക്കുന്ന ആളാണ്. ആരെയും വിഷമിപ്പിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും അതു  കൊണ്ടുതന്നെ അധിക്ഷേപിക്കപ്പെട്ടെന്ന് രമ്യ ഹരിദാസ് കരുതേണ്ടതില്ലെന്നും വിജയരാഘവൻ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

ബിഎസ്‌സി നഴ്സിംഗ്- പാരാമെഡിക്കല്‍ ഡിഗ്രി കോഴ്സുകളിലേക്കുള്ള പ്രവേശനം: അപേക്ഷിക്കാനുള്ള അവസാന തിയതി ജൂണ്‍ 15

എത്ര മദ്യം നിങ്ങള്‍ക്ക് വീട്ടില്‍ സൂക്ഷിക്കാന്‍ അനുമതിയുണ്ട്; രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ അളവുകള്‍ ഇങ്ങനെ

നാലുവര്‍ഷ ബിരുദ പദ്ധതി അടുത്ത അധ്യയന വര്‍ഷംമുതല്‍; പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കുള്ള ഓറിയന്റേഷന്‍ പ്രോഗ്രാമിന്റെ ഉദ്ഘാടനം കഴിഞ്ഞു

K.Sudhakaran: കെ.സുധാകരന്‍ അധ്യക്ഷ സ്ഥാനത്തു തുടരുന്നതില്‍ അതൃപ്തി; ഒരു വിഭാഗം നേതാക്കള്‍ ഹൈക്കമാന്‍ഡിനെ പരാതി അറിയിച്ചു

നാലുവയസുകാരിക്ക് വിരലിന് പകരം നാവില്‍ ശസ്ത്രക്രിയ ചെയ്ത സംഭവം: കുടുംബത്തിന്റെ മൊഴി ഇന്നെടുക്കും

അടുത്ത ലേഖനം
Show comments