Webdunia - Bharat's app for daily news and videos

Install App

'ഞാൻ ബ്രാഹ്മണനാണ്, എനിക്ക് കാവൽക്കാരനാകാൻ കഴിയില്ലെന്ന് സുബ്രഹ്മണ്യൻ സ്വാമി

ഒരു തമിഴ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സുബ്രഹ്മണ്യന്‍ സ്വാമി താന്‍ ബ്രാഹമണനാണെന്നും അതുകൊണ്ട് ചൗക്കിദാര്‍ ആകാന്‍ കഴിയില്ലെന്നും പറഞ്ഞതെന്ന് ‘ഇന്ത്യടുഡേ’ റിപ്പോര്‍ട്ട് ചെയ്യുന്നു

Webdunia
തിങ്കള്‍, 25 മാര്‍ച്ച് 2019 (11:23 IST)
ബിജെപിയുടെ സോഷ്യല്‍ മീഡിയ കാമ്പയിനായ ‘മേംഭീ ചൗക്കിദാറി’ന്റെ ഭാഗമായി ചൗക്കിദാര്‍ എന്ന് തന്റെ പേരിന് മുന്നില്‍ ചേര്‍ക്കാത്തത് താന്‍ ബ്രാഹ്മണനായത് കൊണ്ടാണെന്ന് ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമി. ഒരു തമിഴ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സുബ്രഹ്മണ്യന്‍ സ്വാമി താന്‍ ബ്രാഹമണനാണെന്നും അതുകൊണ്ട് ചൗക്കിദാര്‍ ആകാന്‍ കഴിയില്ലെന്നും പറഞ്ഞതെന്ന് ‘ഇന്ത്യടുഡേ’ റിപ്പോര്‍ട്ട് ചെയ്യുന്നു
 
രാജ്യത്തെ അഴിമതിയ്ക്കും, സാമൂഹ്യതിന്മകള്‍ക്കുമെതിരെ എല്ലാ ജനങ്ങളും കാവല്‍ക്കാരനാവാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ആവശ്യപ്പെട്ട് ആഴ്ചകള്‍ പിന്നിടുമ്പോളാണ് ബ്രാഹ്മണനായത് കൊണ്ട് കാവല്‍ക്കാരനാവാന്‍ കഴിയില്ലെന്ന വിശദീകരണവുമായി ബിജെപി നേതാവ് തന്നെ രംഗത്തെത്തിയിരിക്കുന്നത്. ബ്രാഹ്മണനായത് കൊണ്ട് തനിക്ക് കാവല്‍ക്കാരനാവാന്‍ കഴിയില്ല. ബ്രാഹമണര്‍ക്ക് കാവല്‍ക്കാരാവാന്‍ കഴിയില്ല, അത് സത്യമാണ്. ഞാന്‍ കാവല്‍ക്കാര്‍ ചെയ്യേണ്ട കാര്യങ്ങള്‍ക്ക് ഉത്തരവിടും. അതാണ് നിയമിക്കപ്പെട്ട കാവല്‍ക്കാരില്‍ നിന്ന് എല്ലാവരും പ്രതീക്ഷിക്കുന്നത്. ഇതായിരുന്നു സുബ്രഹ്മണ്യ സ്വാമിയുടെ പ്രതികരണം.
 
റഫേല്‍ ഇടപാടില്‍ മോദി സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങളില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പതിവായി ഉപയോഗിച്ചിരുന്ന പരാമര്‍ശമാണ് ചൗക്കിദാര്‍ ചോര്‍ ഹെ എന്നത്. കോണ്‍ഗ്രസിന്റെയും പ്രതിപക്ഷത്തിന്റെയും ഈ ആരോപണം മറികടക്കാനാണ് നരേന്ദ്ര മോഡിയും ബിജെപിയും ചൗക്കിദാര്‍ കാമ്പയിന് തുടക്കമിട്ടത്. കാമ്പയിന്റെ ഭാഗമായി മോഡിയടക്കമുള്ള പ്രധാന ബിജെപി നേതാക്കള്‍ എല്ലാവരും ട്വിറ്ററില്‍ പേരിന് മുന്‍പായി ചൗക്കിദാര്‍ എന്നു ചേര്‍ക്കുകയും ചെയ്തിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമലയില്‍ തിരക്ക് വര്‍ധിക്കുന്നു; അയ്യപ്പഭക്തന്മാരെ 'ഹാപ്പി'യാക്കി പൊലീസ്

വീണ്ടും മഴ വരുന്നേ..! ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റിനു സാധ്യത, ഓറഞ്ച് അലര്‍ട്ട്

അനര്‍ഹമായി ക്ഷേമ പെന്‍ഷന്‍ വാങ്ങിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് എംവി ഗോവിന്ദന്‍

മണിക്കൂറുകള്‍ക്കുള്ളില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഹിസ്ബുള്ള; തിരിച്ചടിച്ച് ഇസ്രായേല്‍

ആലപ്പുഴയില്‍ നവജാത ശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവം: പ്രത്യേക സംഘം അന്വേഷിക്കും

അടുത്ത ലേഖനം
Show comments