Webdunia - Bharat's app for daily news and videos

Install App

ദേശാഭിമാനിക്ക് മറുപടി ജനങ്ങൾ നൽകും: ഉമ്മൻ ചാണ്ടി

കോൺഗ്രസിന്‍റെ മുഖ്യശത്രു ബിജെപി തന്നെയാണ്.

Webdunia
തിങ്കള്‍, 1 ഏപ്രില്‍ 2019 (17:02 IST)
രാഹുൽ ഗാന്ധിയെ ആക്ഷേപിച്ച സിപിഎം മുഖപത്രത്തിന് ആ ഭാഷയിൽ മറുപടി പറയാനില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ഉമ്മൻ ചാണ്ടി. അതിനുള്ള മറുപടി ഈ മാസം 23ന് ജനങ്ങൾ നൽകുമെന്ന് ഉമ്മൻ ചാണ്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
 
ബിജെപിയുടെ ഭാഷ കടമെടുത്താണ് രാഹുൽ ഗാന്ധിയെ സിപിഎം ആക്ഷേപിക്കുന്നത്. ഈ ഭാഷയിൽ മറുപടി നൽകുമെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. കോൺഗ്രസിന്‍റെ മുഖ്യശത്രു ബിജെപി തന്നെയാണ്. അക്കാര്യത്തിൽ സംശയമില്ല. എന്നാൽ പ്രധാനമായി എതിർക്കേണ്ടത് ബിജെപിയെ ആണ് എന്ന് എൽഡിഎഫിന് ഇപ്പോഴും ഉറപ്പില്ലെന്നും ഉമ്മൻചാണ്ടി പറഞ്ഞു. ദുഃഖങ്ങളിലെല്ലാം കേരളത്തിനൊപ്പം നിന്ന നേതാവാണ് രാഹുൽ. കേരളത്തോട് അദ്ദേഹത്തിനുള്ള പ്രത്യേക താല്പര്യം കൂടിയാണ് സ്ഥാനാര്‍ത്ഥിത്വ തീരുമാനത്തിന് കാരണം. രാഹുലിന്‍റെ വയനാട് സ്ഥാനാര്‍ത്ഥിത്വം ദേശീയ രാഷ്ട്രീയത്തിൽ വലിയ നേട്ടമാകുമെന്നും ഉമ്മൻചാണ്ടി കൊച്ചിയിൽ പറ‍ഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments