'ഉലകം ചുറ്റം വാലിബന്‍ രാജ്യത്തെ കര്‍ഷക ആത്മഹത്യകളും സമരങ്ങളും കാണുന്നില്ല'; മോദിക്കെതിരെ രൂക്ഷ വിമർശനവുമായി വിഎസ്

തിരുവനന്തപുരത്ത് വട്ടിയൂര്‍ക്കാവ് നിയമസഭാമണ്ഡലം തെരഞ്ഞെടുപ്പ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Webdunia
തിങ്കള്‍, 8 ഏപ്രില്‍ 2019 (09:26 IST)
പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ വിഎസ് അച്യുതാനന്ദൻ. മോദി ആർഎസ്എസ് നിയോഗിച്ച കാവൽക്കാരനാണെന്നും ആ കാവൽക്കാരൻ ഇന്ത്യയെ കൊള്ളയടിക്കുകയാണെന്നും വിഎസ് പറഞ്ഞു. കാവൽക്കാരന്റെ സുരക്ഷ ലഭിക്കുന്നത് സമ്പന്നർക്കു മാത്രമാണെന്നും വിഎസ് പറഞ്ഞു. 
 
തിരുവനന്തപുരത്ത് വട്ടിയൂര്‍ക്കാവ് നിയമസഭാമണ്ഡലം തെരഞ്ഞെടുപ്പ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഇന്ത്യയുടെ കാവല്‍ക്കാരന് രാജ്യത്ത് എന്താണ് സംഭവിക്കുന്നത് എന്ന് അറിയില്ല.
 
ഉലകം ചുറ്റം വാലിബന്‍ രാജ്യത്തെ കര്‍ഷക ആത്മഹത്യകളും സമരങ്ങളും കാണുന്നില്ലെന്നും വി എസ് കുറ്റപ്പെടുത്തി. സംഘപരിവാറിനെ കഴിഞ്ഞ തവണ അധികാരത്തിലെത്തിച്ചത് കോണ്‍ഗ്രസ് സര്‍ക്കാരിന്റെ അഴിമതിയാണ്. ബിജെപിയെ അധികാരത്തില്‍ നിന്നും മാറ്റി നിര്‍ത്താന്‍ ജനങ്ങള്‍ ഒന്നിക്കണമെന്നും അച്യുതാനന്ദൻ കൂട്ടിച്ചേർത്തു.
 
രാജ്യത്തെ പരിസ്ഥിതി പ്രവർത്തകർ, എഴുത്തുകാർ എന്നിവരൊന്നും വാ തുറക്കാതിരിക്കാൻ കാവൽക്കാരൻ കാവലുണ്ടെന്നും വിഎസ് പറഞ്ഞു. ദളിതരെയും മറ്റു മതസ്ഥരെയും കൊന്നൊടുക്കാൻ മോദി 55 ഇഞ്ച് നെഞ്ച് വിരിച്ച് കാത്തുനിൽക്കുകയാണെന്നും ഇന്ത്യയിൽ എന്ത് സംഭവിക്കുന്നുവെന്ന് മാത്രം കാവൽക്കാരൻ അറിഞ്ഞതായി നടിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ജൂണ്‍ 15 മുതല്‍, ആശാ വര്‍ക്കര്‍മാരുടെ ഓണറേറിയം 3000 രൂപ വര്‍ദ്ധിപ്പിച്ചു: മുഖ്യമന്ത്രി

സ്മാര്‍ട്ട് ഫോണ്‍ ഇടയ്ക്കിടെ സ്വിച്ച് ഓഫ് ചെയ്യണം; നിരവധി ഗുണങ്ങള്‍

സത്യപ്രതിജ്ഞാ ചടങ്ങിന്റെ ആഘോഷത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് കുട്ടി മരിച്ചു

'ശ്രീ വിഡി സതീശന്‍ജിക്ക് അഭിനന്ദനങ്ങള്‍'; പുതിയ കേരള സര്‍ക്കാരിന് പൂര്‍ണ്ണ പിന്തുണ ഉറപ്പുനല്‍കി പ്രധാനമന്ത്രി

റഷ്യയുടെ S-500 പ്രൊമേത്യൂസ്: മുഴുവൻ ടെക്നോളജിയും നൽകാമെന്ന് റഷ്യ, വമ്പൻ വാഗ്ദാനം

അടുത്ത ലേഖനം
Show comments