Webdunia - Bharat's app for daily news and videos

Install App

സിദ്ദിഖ് വഴിമാറുന്നു, രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുമോ? - ചെന്നിത്തല രണ്ടും കൽപ്പിച്ച്

കോൺഗ്രസ് പ്രസിഡന്റ് വയനാട്ടിൽ മത്സരിക്കണമെന്ന് ആവശ്യം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉന്നയിച്ചു.

Webdunia
ശനി, 23 മാര്‍ച്ച് 2019 (13:04 IST)
എഐസിസി അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട് മണ്ഡലത്തിൽ മത്സരിക്കണമെന്ന് സംസ്ഥാന കോൺഗ്രസ് ഘടകം കേന്ദ്രനേതൃത്വത്തോട് ആവശ്യപ്പെട്ടു. വയനാട്ടില്‍ മത്സരിക്കണമെന്ന് കെപിസിസി രാഹുലിനോട് ആവശ്യപ്പെട്ടെന്ന് ആവശ്യപ്പെട്ടെന്ന് മുതിര്‍ന്ന നേതാവ് ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. ഇക്കാര്യം രാഹുല്‍ പരിഗണിക്കുകയാണ്. അനുകൂല തീരുമാനം പ്രതീക്ഷിക്കുന്നു. മറുപടിക്കായി കാത്തിരിക്കുകയാണ്. സിദ്ദിഖിനെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു. രാഹുല്‍ ഗാന്ധി വയനാട്ടില്‍ വന്നാല്‍ പിന്മാറാമെന്ന് ടി സിദ്ദിഖും വ്യക്തമാക്കിയിട്ടുണ്ട്.
 
കോൺഗ്രസ് പ്രസിഡന്റ് വയനാട്ടിൽ മത്സരിക്കണമെന്ന് ആവശ്യം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉന്നയിച്ചു. ടി സിദ്ദിക്കുമായും കെപിസിസി പ്രസിഡന്റുമായും ഘടക കക്ഷി നേതാക്കളുമായും ഇക്കാര്യം സംസാരിച്ചിട്ടുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു. രാഹുൽ മത്സരിച്ചാൽ അഞ്ചു ലക്ഷം വോട്ടിനു ജയിക്കുമെന്ന് ചെന്നിത്തല പറഞ്ഞു. 

ലോക്സഭാ തെരഞ്ഞെടുപ്പിനുളള കോൺഗ്രസിന്റെ ഏഴാമത്തെ സ്ഥാനാർത്ഥി പട്ടികയിലും കേരളത്തിലെ വയനാട്, വടകര മണ്ഡലങ്ങൾ ഇടംപിടിച്ചിരുന്നില്ല. പ്രഖ്യാപനം വരും മുൻപ്  സംസ്ഥാന ഘടകം ഇതിൽ സ്ഥിരീകരണം നൽകിയത് എഐ‌സിസിക്ക് അതൃപ്തിയുളളതായി നേരത്തെ വാർത്തകൾ വന്നിരുന്നു. എന്നാൽ കോൺഗ്രസ് കേന്ദ്രനേതാക്കൾ തന്നെ ഈ വാർത്തകൾ നിഷേധിച്ചിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനം കടക്കെണിയിലെന്നത് വെറും ആക്ഷേപം മാത്രം: ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍

70 വയസുകാരന്റെ നായിക 40 വയസുകാരിയോ?, ThugLife വിവാദങ്ങളോട് പ്രതികരിച്ച് തൃഷ

ഇസ്രായേൽ കുട്ടികളെ കൊന്നൊടുക്കുന്നു,ഗാസയിൽ കൊല്ലപ്പെട്ട കുട്ടികളുടെ പേരെഴുതിയ ടീഷർട്ടുമായി കാൻ ഫിലിം ഫെസ്റ്റിവലിലെത്തി ജൂലിയൻ അസാഞ്ജ്

ദേശീയപാത തകര്‍ന്ന സംഭവം: കരാറുകാരായ കെഎന്‍ആര്‍ കണ്‍സ്‌ട്രേഷന്‍സിനെ ഡീബാര്‍ ചെയ്ത് കേന്ദ്ര ട്രാന്‍സ്‌പോര്‍ട്ട് മന്ത്രാലയം

ഗോള്‍ഡന്‍ ഡോം: ബഹിരാകാശത്ത് നിന്ന് വിക്ഷേപിക്കുന്ന മിസൈലുകളെ പ്രതിരോധിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Nilambur By Election 2025: നിലമ്പൂരില്‍ ബിജെപിക്ക് സ്ഥാനാര്‍ഥിയില്ല; കോണ്‍ഗ്രസിനെ സഹായിക്കാനെന്ന് ആക്ഷേപം

ഫ്രാങ്കോ മുളയ്ക്കലിനെതിരായ സമരത്തിനു നേതൃത്വം നല്‍കിയ സിസ്റ്റര്‍ അനുപമ സഭാവസ്ത്രം ഉപേക്ഷിച്ചു

Kerala Weather: തോരാപെയ്ത്തില്‍ അതീവ ജാഗ്രത; ഈ ജില്ലകളില്‍ അതിതീവ്ര മഴ

Kerala Weather: പെയ്തൊഴിയാതെ മഴ, സംസ്ഥാനത്ത് 8 ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ഹണിട്രാപ് : യുവാവിനു കാറും പണവും സ്വർണവും നഷ്ടപ്പെട്ടു

അടുത്ത ലേഖനം
Show comments