Webdunia - Bharat's app for daily news and videos

Install App

മോദിക്കെതിരായ പരാമർശം; രാഹുൽ ഗാന്ധിയോട് വിശദീകരണം തേടി സുപ്രീംകോടതി

അടുത്ത ചൊവ്വാഴ്ചക്കു മുമ്പ് രാഹുൽ ഗാന്ധി വിശദീകരണം നൽകണം.

Webdunia
തിങ്കള്‍, 15 ഏപ്രില്‍ 2019 (15:32 IST)
റഫേൽ വിധിയുമായി ബന്ധപ്പെട്ട്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരായ പരാമർശങ്ങളിൽ സുപ്രീം കോടതി രാഹുൽ ഗാന്ധിയോട് വിശദീകരണം തേടി. റഫേൽ കേസിൽ പുതിയ രേഖകൾ പരിശോധിക്കുമെന്ന സുപ്രീം കോടതി വിധി രാഹുൽ വളച്ചൊടിച്ചെന്ന പരാതിയുമായി ബിജെപിയാണ് കോടതിയെ സമീപിച്ചത്. അടുത്ത ചൊവ്വാഴ്ചക്കു മുമ്പ് രാഹുൽ ഗാന്ധി വിശദീകരണം നൽകണം.
 
കാവൽക്കാരൻ കള്ളൻ തന്നെയെന്ന്​ സുപ്രീംകോടതി കണ്ടെത്തിയെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ വിവാദ പരാമർശം. ബി.ജെ.പി എം.പി മീനാക്ഷി ലേഖിയാണ് ഇതിനു എതിരെ കോടതിയെ സമീപിച്ചത്. പറയാത്ത കാര്യം രാഹുൽ കോടതിയുടെ പേരിൽ കെട്ടി വയ്ക്കുന്നതായി മീനാക്ഷി ലെവിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ മുകുൾ റോത്തഗി ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രിക്ക് എതിരെ സുപ്രീം കോടതി പരാമർശമൊന്നും നടത്തിയിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. പിന്നെ ഏതു സാഹചര്യത്തിലാണ് പ്രസംഗമെന്നു രാഹുൽ വിശദീകരിക്കണം. ഈ മാസം 22നു മുൻപ് മറുപടി നൽകണം.
 
രാഹുലിന്റേതായി മാധ്യമങ്ങളിൽ വന്ന പ്രസ്‌താവനയിലെ പരാമർശം കോടതിവിധിയെ ദുർവ്യാഖ്യാനം ചെയ്യലാണെന്ന് സുപ്രീംകോടതി വാക്കാൽ നിരീക്ഷിച്ചു. രാഹുലിന് എതിരെ കോടതിയലക്ഷ്യത്തിന് നടപടി വേണമെന്നാണ് ബിജെപി ആവശ്യം.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

ഇടുക്കി, കോട്ടയം,പത്തനംതിട്ട ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്, അതിതീവ്ര മഴ നാളെയും തുടരും

എന്താണ് ബ്ലൈന്‍ഡ് സ്‌പോട്ടുകള്‍, വാഹനം ഓടിക്കുന്നവര്‍ ഇക്കാര്യം അറിഞ്ഞില്ലെങ്കില്‍ പണി കിട്ടും!

മുതിര്‍ന്നവരില്‍ മഞ്ഞപ്പിത്തം ഗുരുതരമാകാന്‍ സാധ്യത

തെക്കന്‍ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി: മെയ് 21 വരെ കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത

യുവാവിൻ്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു: രണ്ട് സുഹൃത്തുക്കൾ അറസ്റ്റിൽ

അടുത്ത ലേഖനം
Show comments