മോദിയുടെ മണ്ഡലമായ വാരണാസിയിൽ എതിരാളി പ്രിയങ്ക ഗാന്ധി?

അവരെ അവരുടെ കോട്ടയിൽ ചെന്ന് വെല്ലുവിളിച്ച് തോൽ‌പ്പിക്കണം? - മോദിയുടെ മണ്ഡലമായ വാരണാസിയിൽ മത്സരിക്കാനൊരുങ്ങി പ്രിയങ്ക ഗാന്ധി

Webdunia
വെള്ളി, 29 മാര്‍ച്ച് 2019 (08:51 IST)
പാർട്ടി ആവശ്യപ്പെടുകയാണെങ്കിൽ ലോൿസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി കഴിഞ്ഞ ദിവസമ അറിയിച്ചിരുന്നു. ഇപ്പോഴിതാ, പ്രവർത്തകരെ ആവേശത്തിലാഴ്ത്തുന്ന പ്രഖ്യാപനമാണ് പ്രിയങ്ക ഗാന്ധി നടത്തിയിരിക്കുന്നത്. മത്സരിക്കുകയാണെങ്കിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരണാസിയിൽ മത്സരിച്ചാലെന്താണെന്ന് പ്രിയങ്ക ചോദിക്കുന്നു.  
 
അമ്മ സോണിയാ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയിലെ പ്രചാരണത്തിനിടെയാണ് വാരണാസിയിൽ മത്സരിച്ചാൽ കൊള്ളാമെന്നുള്ള ആഗ്രഹം പ്രിയങ്ക അറിയിച്ചത്. പ്രചാരണത്തിനിടെ റായ്ബറേലിയില്‍ മത്സരിക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രിയങ്കയോട് അഭ്യര്‍ഥിച്ചിരുന്നു. അപ്പോള്‍ എന്തുകൊണ്ട് വാരാണസിയില്‍ മത്സരിച്ചുകൂട എന്നാണ് പ്രിയങ്ക ഇവർക്ക് മറുപടി നൽകിയത്. 
 
യുപിയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായ പ്രിയങ്ക ഇതാദ്യമായിട്ടാണ് മത്സരിക്കുന്നതിന് സന്നദ്ധത അറിയിച്ചിരിക്കുന്നത്. പ്രിയങ്ക യുപിയില്‍ നിന്നോ മറ്റ് സംസ്ഥാനങ്ങളിലോ നിന്ന് ജനവിധി തേടുമോയെന്ന ചോദ്യവും ഇതിനകം കോണ്‍ഗ്രസില്‍ ശക്തമായിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

യുഎസ് വിസ നിരസിച്ചതിനെ തുടര്‍ന്ന് വനിതാ ഡോക്ടര്‍ ജീവനൊടുക്കി

ഇന്ത്യന്‍ റെയില്‍വേ മുതിര്‍ന്ന പൗരന്മര്‍ക്ക് നല്‍കുന്ന ഈ ആനുകൂല്യങ്ങളെ പറ്റി അറിയാമോ

കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോര്‍ കൊച്ചിയില്‍ പിടിയില്‍

'ശബരിമല ഡ്യൂട്ടി കഴിഞ്ഞ് തിരിച്ചുവരൂ, യഥാര്‍ത്ഥ പണി കാണിച്ചുതരാം'; ഭീഷണി മുഴക്കിയ പോലീസ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറിയെ സസ്പെന്‍ഡ് ചെയ്തു

ക്രെഡിറ്റ് കാര്‍ഡ് ക്ലോസ് ചെയ്യാന്‍ പോവുകയാണോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

അടുത്ത ലേഖനം
Show comments