Webdunia - Bharat's app for daily news and videos

Install App

തുടരാൻ ഇന്നസെന്റ്, പിടിച്ചടക്കാൻ ബെന്നി ബഹനാൻ; ചാലക്കുടിയുടെ ചങ്ങാതിയാവാൻ മൂന്നാമനും! - ആര് നേടും?

പരമ്പരാഗതമായി യുഡിഎഫിനൊപ്പം ശക്തിയുള്ള മണ്ഡലത്തിൽ 2014ൽ ഇന്നസെന്‍റ് നേടിയത് അട്ടിമറി വിജയമായിരുന്നു.

Webdunia
വെള്ളി, 29 മാര്‍ച്ച് 2019 (15:16 IST)
തൃശ്ശൂർ ജില്ലയിലെ കയ്പമംഗലം, കൊടുങ്ങല്ലൂർ, ചാലക്കുടി എന്നി മൂന്ന് നിയമസഭാമണ്ഡലങ്ങളും എറണാകുളം ജില്ലയിലെ ആലുവ, അങ്കമാലി,പെരുമ്പാവൂർ, കുന്നത്തുനാട് എന്നീ നാല് നിയമസഭാമണ്ഡലങ്ങളും ഉൾപ്പെടുന്നതാണ് ചാലക്കുടി ലോക്സഭാ മണ്ഡലം. പ്രധാന മുന്നണികളെല്ലാം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതോടെ കനത്ത പോരാട്ടമാണ് ചാലക്കുടി മണ്ഡലത്തിൽ നടക്കുന്നത്.
 
പരമ്പരാഗതമായി യുഡിഎഫിനൊപ്പം ശക്തിയുള്ള മണ്ഡലത്തിൽ 2014ൽ ഇന്നസെന്‍റ് നേടിയത് അട്ടിമറി വിജയമായിരുന്നു.കഴിഞ്ഞ തവണ പി സി ചാക്കോയും കെ പി ധനപാലനും പരസ്പരം തൃശൂർ, ചാലക്കുടി മണ്ഡലങ്ങൾ വെച്ചുമാറിയതാണ് രണ്ടു സ്ഥലത്തെയും തോൽവിക്ക് കാരണമായതെന്നാണ് യുഡിഎഫ് വിലയിരുത്തിയത്.2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ ആകെയുള്ള ഏഴ് നിയമസഭാ സീറ്റുകളിൽ നാലെണ്ണം യുഡിഎഫിനൊപ്പവും മൂന്നെണ്ണം എൽഡിഎഫിനൊപ്പവുമായിരുന്നു.
 
സിറ്റിങ് എം.പി ഇന്നസെന്റാണ് ഇടതു സ്ഥാനാർത്ഥി.  യുഡിഎഫ് കൺവീനർ ബെന്നി ബെഹനാനാണ് യുഡിഎഫ് സ്ഥാനാർത്ഥി. എൻഡിഎ സ്ഥാനാർത്ഥിയായി ബിജെപി ജനറൽ സെക്രട്ടറി എ.എൻ രാധാകൃഷ്ണനും ട്വന്‍റി ട്വന്‍റി സ്ഥാനാർത്ഥിയായി ജേക്കബ് തോമസ് കൂടി എത്തുന്നതോടെ ചാലക്കുടിയിൽ മത്സരം തീപാറും. മണ്ഡലത്തിൽ നടത്തിയ വികസനപ്രവർത്തനങ്ങളും പാർട്ടി ചിഹ്നത്തിലുള്ള മത്സരവും ഇത്തവണ ജയം കൊണ്ടുവരുമെന്ന പ്രതീക്ഷയിലാണ് ഇടതുമുന്നണി. എന്നാൽ പരമ്പരാഗതമായുള്ള വോട്ടുകൾ ഇത്തവണ വിജയമൊരുക്കുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. ശബരിമല വിഷയം മുൻനിർത്തിയുള്ള പ്രചാരണത്തിൽ എൻഡിഎയും കിഴക്കമ്പലം പഞ്ചായത്തിൽ നടത്തിയ വികസനപ്രവർത്തനങ്ങൾ എടുത്തുകാട്ടി നേട്ടമുണ്ടാക്കാമെന്ന് ട്വന്റി ട്വന്‍റിയും പ്രതീക്ഷിക്കുന്നു.
 
വികസനപ്രവർത്തനങ്ങളും ശബരിമല വിഷയവും കൊലപാതക രാഷ്ട്രീയവുമൊക്കെ സജീവ തെരഞ്ഞെടുപ്പ് വിഷയമാകുന്ന ചാലക്കുടിയിൽ പ്രളയ ദുരിതാശ്വാസപ്രവർത്തനങ്ങളും പ്രചാരണത്തിനിടെ ചർച്ചയാകും

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

മതവിശ്വാസം ഇല്ലാത്തവർക്ക് നോ കാസ്റ്റ് നോ റിലീജിയൻ സർട്ടിഫിക്കറ്റ് നൽകണം, സർക്കാരിനോട് മദ്രാസ് ഹൈക്കോടതി

അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ചവരിൽ മുൻ ഗുജറാത്ത് മുഖ്യമന്ത്രിയും?, എയർ ഇന്ത്യയ്ക്ക് യാതൊരു സുരക്ഷയുമില്ല, ട്വിറ്ററിൽ വൈറലായി ബോയ്കോട്ട് എയർ ഇന്ത്യ ഹാഷ്ടാഗ്

അഹമ്മദാബാദ് ആകാശദുരന്തം: വിമാനത്തിലുണ്ടായിരുന്ന 242 പേരും മരണപ്പെട്ടു

HoneyMoon Murder Case: ഹോം സ്റ്റേയിൽ താലിമാല ഉപേക്ഷിച്ചത് നിർണായകമായി, ഹണിമൂൺ കൊലപാതകത്തിൻ്റെ ചുരുളഴിഞ്ഞത് ഇങ്ങനെ

ടീപ്പോയിലെ ചില്ല് തകര്‍ന്ന് കാലില്‍ തുളച്ചുകയറി; കൊല്ലത്ത് അഞ്ചുവയസുകാരന്‍ രക്തം വാര്‍ന്ന് മരിച്ചു

അടുത്ത ലേഖനം
Show comments