തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിനു മുൻപേ വിലപേശലുമായി ശിവസേന; മൂന്ന് കേന്ദ്രമന്ത്രിമാർ വേണം

നിലവില്‍ പതിനെട്ട് എംപിമാരുള്ള ശിവസേനയ്ക്ക് ഒരു കേന്ദ്രമന്ത്രി മാത്രമാണുള്ളത്.

Webdunia
വ്യാഴം, 23 മെയ് 2019 (07:06 IST)
തെരഞ്ഞെടുപ്പ് ഫലം എത്തുവാൻ മണിക്കൂറുകൾ മാത്രം ശേഷിക്കേ കേന്ദ്രത്തിന്റെ മൂന്ന് മന്ത്രിസ്ഥാനം വേണമെന്ന് ബിജെപിയോട് ആവശ്യപ്പെട്ട് ശിവസേന. നിലവില്‍ പതിനെട്ട് എംപിമാരുള്ള ശിവസേനയ്ക്ക് ഒരു കേന്ദ്രമന്ത്രി മാത്രമാണുള്ളത്.
 
ചൊവ്വാഴ്ച ന്യൂഡല്‍ഹിയില്‍ എന്‍ഡിഎ ഘടകകക്ഷികള്‍ക്കായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ സംഘടിപ്പിച്ച വിരുന്നിനിടെയാണ് സേന അധ്യക്ഷന്‍ ഉദ്ദവ് താക്കറെ ഇക്കാര്യം ആവശ്യപ്പെട്ടതെന്നാണ് സൂചന. 
 
വിരുന്നില്‍ മുതിര്‍ന്ന നേതാവ് സുഭാഷ് ദേശായിയെ അയക്കാനാണ് ഉദ്ദവ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ അമിത് ഷാ നേരിട്ട് വിളിച്ച് അഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്ന് ഉദ്ദവും മകന്‍ ആദിത്യതാക്കറെയും സുഭാഷ് ദേശായിയും യോഗത്തില്‍ പങ്കെടുക്കുകയായിരുന്നു.
 
2014 കാബിനറ്റ് മന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തിരുന്ന ബിജെപി അതുപാലിച്ചില്ല. പിന്നീട് ഒരു സഹമന്ത്രി സ്ഥാനം നല്‍കാമെന്ന് അറിയിച്ചെങ്കിലും ശിവസേന അതുനിരസിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹിസ്ബുള്ളയുടെ ചീഫ് ഓഫ് സ്റ്റാഫിനെ വധിച്ചെന്ന് ഇസ്രയേല്‍

സ്ഥാനാര്‍ത്ഥികളെയും ഉദ്യോഗസ്ഥരെയും ഭീഷണിപ്പെടുത്തുന്നു; കണ്ണൂരില്‍ സിപിഎം ചെയ്യുന്നത് അവരുടെ ഗുണ്ടായിസമാണെന്ന് വി ഡി സതീശന്‍

ശബരിമല സ്വര്‍ണക്കൊള്ള: റിമാന്‍ഡില്‍ കഴിയുന്ന പത്മകുമാറിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ എസ്‌ഐടി ഇന്ന് അപേക്ഷ നല്‍കും

തോരാമഴ: സംസ്ഥാനത്ത് തെക്കന്‍ ജില്ലകളില്‍ ഇന്നും മഴ കനക്കും

Kerala Weather: സംസ്ഥാനത്ത് ശക്തമായ മഴയ്ക്കു സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments