Lok Sabha Election 2024: തൃശൂരില്‍ ചിത്രം തെളിഞ്ഞു; എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി സുനില്‍ കുമാര്‍ തന്നെ, ത്രികോണ പോരാട്ടത്തിനു കളമൊരുങ്ങി

തൃശൂര്‍ മുന്‍ എംഎല്‍എയും ഒന്നാം പിണറായി മന്ത്രിസഭയിലെ അംഗവുമായിരുന്നു സുനില്‍ കുമാര്‍

WEBDUNIA
വെള്ളി, 23 ഫെബ്രുവരി 2024 (08:11 IST)
Lok Sabha Election 2024: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള തൃശൂര്‍ മണ്ഡലത്തിലെ ചിത്രം തെളിഞ്ഞു. മൂന്ന് മുന്നണികളുടെയും സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ തീരുമാനമായി. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി വി.എസ്.സുനില്‍ കുമാറും യുഡിഎഫ് സ്ഥാനാര്‍ഥിയായി ടി.എന്‍.പ്രതാപനും മത്സരിക്കും. എന്‍ഡിഎയ്ക്കു വേണ്ടി സുരേഷ് ഗോപി മത്സരിക്കുമെന്ന് നേരത്തെ തീരുമാനമായിരുന്നു. ത്രികോണ പോരാട്ടത്തിനാണ് തൃശൂരില്‍ കളമൊരുങ്ങുന്നത്. 
 
തൃശൂരിലെ സിറ്റിങ് എംപിയാണ് പ്രതാപന്‍. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് മാറിനില്‍ക്കാന്‍ പ്രതാപന്‍ ആഗ്രഹിച്ചിരുന്നെങ്കിലും പാര്‍ട്ടി നേതൃത്വത്തിനു വഴങ്ങിയാണ് തുടര്‍ച്ചയായ രണ്ടാം തവണയും തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിക്കാന്‍ പ്രതാപന്‍ സമ്മതം മൂളിയത്. സംസ്ഥാന അധ്യക്ഷന്‍ കെ.സുധാകരന്‍ ഒഴികെ മറ്റെല്ലാ കോണ്‍ഗ്രസ് സിറ്റിങ് എംപിമാരും ഇത്തവണയും മത്സരിക്കാനാണ് സാധ്യത. സിറ്റിങ് എംപിമാര്‍ മത്സരിക്കണമെന്നാണ് എഐസിസി നേതൃത്വത്തിന്റെ നിലപാട്. 
 
തൃശൂര്‍ മുന്‍ എംഎല്‍എയും ഒന്നാം പിണറായി മന്ത്രിസഭയിലെ അംഗവുമായിരുന്നു സുനില്‍ കുമാര്‍. സിപിഎമ്മുമായി അടുത്ത ബന്ധമുള്ള സിപിഐ നേതാവ് കൂടിയാണ് സുനില്‍ കുമാര്‍. തൃശൂര്‍ തിരിച്ചുപിടിക്കാന്‍ സുനില്‍ കുമാറിനെ പോലെ ജനകീയനായ നേതാവ് വേണമെന്ന് മുന്നണി നേതൃത്വം വിലയിരുത്തി. സുരേഷ് ഗോപിയെ മുന്‍നിര്‍ത്തി തിരഞ്ഞെടുപ്പിനായുള്ള പ്രവര്‍ത്തനങ്ങള്‍ ബിജെപി ആരംഭിച്ചു കഴിഞ്ഞു. അതേസമയം ആരായിരിക്കും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെന്ന് ഉറപ്പായിട്ടില്ല. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹമാസിന് 4 ദിവസത്തെ സമയം തരാം, അല്ലെങ്കിൽ കാത്തിരിക്കുന്നത് ദുഃഖകരമായ അന്ത്യം, മുന്നറിയിപ്പുമായി ട്രംപ്

ഫിലിപ്പിന്‍സില്‍ വന്‍ഭൂചലനം: മരണം 27 കടന്നു, 120 പേര്‍ക്ക് പരിക്ക്

പേട്രിയറ്റിനായി ഹൈദരാബാദിലെത്തി മമ്മൂട്ടി, വരവേൽക്കാൻ അനുരാഗ് കശ്യപും, പുതിയ സിനിമ പ്രതീക്ഷിക്കാമോ എന്ന് ആരാധകർ

വനിതാ ലോകകപ്പിൽ ഇന്ത്യക്ക് വിജയതുടക്കം, ശ്രീലങ്കയ്ക്കെതിരെ 59 റൺസ് വിജയം

എച്ച് 1 ബി വിസ ഫീസ് വർധന നിലവിലെ വിസ ഉടമകളെ ബാധിക്കില്ല, ഉത്തരവ് വിശദീകരിച്ച് അമേരിക്കൻ പ്രസ് സെക്രട്ടറി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗവര്‍ണറുടെ സുരക്ഷാ ഡ്യൂട്ടിക്കിടെ മദ്യപിച്ചതായി കണ്ടെത്തിയ പോലീസുകാരനെതിരെ വകുപ്പുതല നടപടി സ്വീകരിക്കും

6 മാസത്തിനകം ഇവിക്കും പെട്രോൾ വണ്ടികൾക്കും ഒരേ വിലയാകും: നിതിൻ ഗഡ്കരി

ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ 12 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് മരുന്ന് നല്‍കരുത്: ആരോഗ്യമന്ത്രി

കണ്ണൂരില്‍ തെരുവുനായ ആക്രമണത്തിനെതിരെ ബോധവല്‍ക്കരണ നാടകം; നടനെ സ്റ്റേജില്‍ കയറി കടിച്ച് തെരുവുനായ

ബിഹാറിൽ വോട്ടെടുപ്പ് 2 ഘട്ടങ്ങളിൽ, നവംബർ 6,11 തീയ്യതികളിൽ, വോട്ടെണ്ണൽ 14ന്

അടുത്ത ലേഖനം
Show comments