Webdunia - Bharat's app for daily news and videos

Install App

Lok Sabha Election 2024: രാഹുല്‍ മാങ്കൂട്ടത്തില്‍ മത്സരിച്ചേക്കും, പരിഗണിക്കുന്നത് ആലപ്പുഴയില്‍

2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ എ.എം.ആരിഫാണ് വിജയിച്ചത്

WEBDUNIA
ഞായര്‍, 4 ഫെബ്രുവരി 2024 (07:45 IST)
Lok Sabha Election 2024: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കും. ആലപ്പുഴയില്‍ നിന്ന് രാഹുലിനെ മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ജയിച്ച ഏക സീറ്റാണ് ആലപ്പുഴ. ഇത്തവണ അവിടെയും വെല്ലുവിളി ഉയര്‍ത്താനാണ് കോണ്‍ഗ്രസ് തീരുമാനം. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ജനപ്രീതിയുള്ള നേതാവാണ് രാഹുലെന്നും തിരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ ജയം ഉറപ്പെന്നുമാണ് പാര്‍ട്ടി വിലയിരുത്തല്‍. 
 
2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ എ.എം.ആരിഫാണ് വിജയിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാനെ 6,065 വോട്ടുകള്‍ക്ക് തോല്‍പ്പിക്കുകയായിരുന്നു. കഴിഞ്ഞ തവണ നേരിയ വോട്ട് വ്യത്യാസത്തില്‍ നഷ്ടപ്പെട്ട സീറ്റ് ഇത്തവണ രാഹുല്‍ മാങ്കൂട്ടത്തിലൂടെ തിരിച്ചുപിടിക്കാന്‍ പറ്റുമെന്ന് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നു. 
 
കണ്ണൂരില്‍ കെ.സുധാകരന്‍ ഒഴികെ മറ്റെല്ലാ സിറ്റിങ് എംപിമാരും കോണ്‍ഗ്രസിനായി ഇത്തവണ മത്സരരംഗത്തുണ്ടാകും. സിപിഎമ്മിനായി ആലപ്പുഴയില്‍ എ.എം.ആരിഫും മത്സരിക്കില്ല. തോമസ് ഐസക്കിനെയാണ് സിപിഎം ആലപ്പുഴയില്‍ പരിഗണിക്കുന്നത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

യുവതി മരിച്ച വിവരം അറിഞ്ഞിട്ടും അല്ലു അര്‍ജുന്‍ തിയറ്ററില്‍ ഇരുന്ന് സിനിമ കാണല്‍ തുടര്‍ന്നു; തെളിവുകളുമായി പൊലീസ്

തൃശൂര്‍ പൂരം കലക്കല്‍: തിരുവമ്പാടി ദേവസ്വത്തിനെതിരെ എഡിജിപിയുടെ റിപ്പോര്‍ട്ട്, ലക്ഷ്യം ലോക്‌സഭാ തിരഞ്ഞെടുപ്പ്

ലോകത്തിലെ ഏറ്റവും വിദ്യാഭ്യാസമുള്ള രാജ്യം ഏതെന്ന് അറിയാമോ

ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ നരേന്ദ്രമോദിക്ക് ഉയര്‍ന്ന സിവിലിയന്‍ ബഹുമതി നല്‍കി കുവൈത്ത്

പെണ്‍കുട്ടിയോട് ഒറ്റയ്ക്ക് വീട്ടില്‍ വരാന്‍ നിര്‍ദ്ദേശിച്ച് ജയിലര്‍; നടുറോഡില്‍ ചെരിപ്പൂരി ജയിലറുടെ കരണക്കുറ്റി പൊട്ടിച്ച് പെണ്‍കുട്ടി

അടുത്ത ലേഖനം
Show comments