Rahul Gandhi and Priyanka Gandhi: വന്‍ ട്വിസ്റ്റ് ! അമേത്തിയിലും റായ് ബറേലിയിലും നെഹ്‌റു കുടുംബത്തില്‍ നിന്നല്ലാത്ത സ്ഥാനാര്‍ഥികള്‍

ഇന്ത്യയില്‍ മുഴുവനായി കോണ്‍ഗ്രസിനു വേണ്ടി പ്രചാരണം നടത്താനാണ് പ്രിയങ്ക ഗാന്ധിയുടെ തീരുമാനം

WEBDUNIA
ചൊവ്വ, 30 ഏപ്രില്‍ 2024 (15:19 IST)
Rahul gandhi and Priyanka Gandhi: ഉത്തര്‍പ്രദേശിലെ അമേത്തി, റായ് ബറേലി മണ്ഡലങ്ങളില്‍ നെഹ്‌റു കുടുംബത്തില്‍ നിന്നല്ലാത്ത സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ്. അമേത്തിയില്‍ രാഹുല്‍ ഗാന്ധിയും റായ് ബറേലിയില്‍ പ്രിയങ്ക ഗാന്ധിയും മത്സരിക്കുമെന്നാണ് നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ട്. എന്നാല്‍ അമേത്തിയിലും റായ് ബറേലിയിലും ഇരുവരും സ്ഥാനാര്‍ഥികള്‍ ആകില്ലെന്നാണ് ടൈംസ് നൗ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 
 
ഇന്ത്യയില്‍ മുഴുവനായി കോണ്‍ഗ്രസിനു വേണ്ടി പ്രചാരണം നടത്താനാണ് പ്രിയങ്ക ഗാന്ധിയുടെ തീരുമാനം. അതുകൊണ്ടാണ് ഇത്തവണ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകാത്തത്. കേരളത്തിലെ വയനാട്ടില്‍ നിന്ന് രാഹുല്‍ ഗാന്ധി ജനവിധി തേടിയിരുന്നു. അതിനാല്‍ ഇരട്ട മണ്ഡലം വേണ്ട എന്ന നിലപാടിലാണ് കോണ്‍ഗ്രസ്. 
 
അഞ്ചാം ഘട്ടമായ മേയ് 20 നാണ് അമേത്തിയിലും റായ് ബറേലിയിലും വോട്ടെടുപ്പ് നടക്കേണ്ടത്. തിരഞ്ഞെടുപ്പിന് ഒരു മാസം പോലും ഇനി ശേഷിക്കുന്നില്ല. എന്നിട്ടും സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാന്‍ കഴിയാത്തത് കോണ്‍ഗ്രസിന്റെ കഴിവുകേടാണെന്ന് ബിജെപി ആരോപിക്കുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ലോകകപ്പാണ് വരുന്നത്, ഗില്ലിന്റെയും സൂര്യയുടെയും ഫോം ഇന്ത്യയ്ക്ക് ആശങ്ക നല്‍കുന്നതെന്ന് ദീപ് ദാസ് ഗുപ്ത

എന്തേ ഇടപെടാൻ വൈകി ?, ഇൻഡിഗോ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ ചോദ്യങ്ങളുമായി ഡൽഹി ഹൈക്കോടതി

ബ്രിട്ടീഷ് സീരീസ് പീക്കി ബ്ലൈന്‍ഡേഴ്‌സിലെ കഥാപാത്രങ്ങളെ പോലെ വസ്ത്രം ധരിച്ചതിന് നാലുയുവാക്കളെ താലിബാന്‍ അറസ്റ്റുചെയ്തു

എല്‍ഡിഎഫ് വന്‍ വിജയം നേടുമെന്ന് പിണറായി വിജയന്‍

അമേരിക്ക സുരക്ഷ ഉറപ്പുനല്‍കിയാല്‍ യുക്രെയിനില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറാണെന്ന് സെലന്‍സ്‌കി

എല്ലാം കാണുക

ഏറ്റവും പുതിയത്

ബിജെപി ഭരിക്കുന്നത് തടയാൻ നീക്കം?, പാലക്കാട് സഖ്യസാധ്യത തള്ളാതെ യുഡിഎഫും എൽഡിഎഫും

തെരെഞ്ഞെടുപ്പ് അലങ്കോലമാക്കാൻ ഇന്ത്യൻ മണ്ണ് ഉപയോഗിക്കുന്നുവെന്ന് ബംഗ്ലാദേശ്, മറുപടി നൽകി ഇന്ത്യ

തരൂരിനെ കോണ്‍ഗ്രസ് ഒതുക്കുന്നുവെന്ന് ട്വീറ്റ് എക്‌സില്‍ പങ്കുവെച്ച് ശശി തരൂര്‍

ക്ഷേത്രോത്സവത്തിന്റെ കൂപ്പണ്‍ വിതരണ ഉദ്ഘാടനത്തിന് അതിഥിയായി ദിലീപ്, പ്രതിഷേധം, തീരുമാനം മാറ്റി

പാനൂരില്‍ വടിവാള്‍ സംഘം അക്രമം നടത്തിയ സംഭവം; 5 സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

അടുത്ത ലേഖനം
Show comments