സോണിയയുടെ റായ് ബറേലിയില്‍ രാഹുല്‍ സ്ഥാനാര്‍ഥി; അമേത്തി ഉപേക്ഷിച്ചു, പകരം കിഷോരി ലാല്‍ ശര്‍മ

ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിനു ഏറ്റവും ഉറപ്പുള്ള മണ്ഡലമാണ് റായ് ബറേലി

WEBDUNIA
വെള്ളി, 3 മെയ് 2024 (09:09 IST)
Mallikarjun Kharge and Rahul gandhi

സസ്‌പെന്‍സുകള്‍ക്ക് ഒടുവില്‍ റായ് ബറേലി, അമേത്തി മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധി റായ് ബറേലിയിലും കിഷോരി ലാല്‍ ശര്‍മ അമേത്തിയിലും മത്സരിക്കും. പ്രിയങ്ക ഗാന്ധി തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല. അമേത്തിയില്‍ മത്സരിക്കാന്‍ സന്നദ്ധനല്ലെന്ന് രാഹുല്‍ നേരത്തെ പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിരുന്നു. 
 
2004 മുതല്‍ 2014 വരെയുള്ള ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ അമേത്തിയില്‍ നിന്ന് ജയിച്ച കോണ്‍ഗ്രസ് നേതാവാണ് രാഹുല്‍ ഗാന്ധി. 2019 ലെ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ സ്മൃതി ഇറാനിയോട് തോറ്റത് വന്‍ തിരിച്ചടിയായി. ഇത്തവണയും അമേത്തിയില്‍ മത്സരിച്ച് മണ്ഡലം തിരിച്ചുപിടിക്കുമെന്നാണ് കോണ്‍ഗ്രസ് കരുതിയത്. എന്നാല്‍ അമേത്തിയില്‍ മത്സരിക്കാന്‍ താല്‍പര്യമില്ലെന്ന് രാഹുല്‍ പാര്‍ട്ടി നേതൃത്വത്തെ അറിയിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് 2004 മുതല്‍ അമ്മ സോണിയ ഗാന്ധി ജയിച്ചുവരുന്ന റായ് ബറേലി മണ്ഡലത്തിലേക്ക് രാഹുല്‍ മാറിയത്. 
 
ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിനു ഏറ്റവും ഉറപ്പുള്ള മണ്ഡലമാണ് റായ് ബറേലി. പരാജയ ഭീതിയെ തുടര്‍ന്നാണ് രാഹുല്‍ അമേത്തി വിട്ട് റായ് ബറേലിയിലേക്ക് പോയതെന്ന പ്രചാരണം ബിജെപി വരും ദിവസങ്ങളില്‍ രാഷ്ട്രീയ ആയുധമാക്കും. മാത്രമല്ല കേരളത്തിലെ വയനാട്ടില്‍ നിന്നും രാഹുല്‍ ജനവിധി തേടിയിട്ടുണ്ട്. വയനാട്ടിലും റായ് ബറേലിയിലും ജയിച്ചു വരികയാണെങ്കില്‍ രാഹുല്‍ ഒരു മണ്ഡലം ഉപേക്ഷിക്കേണ്ടി വരും. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശ പൊതുതിരഞ്ഞെടുപ്പ്: നവംബര്‍ 4നും 5നും വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം

കുറുമ്പ് ലേശം കൂടുന്നുണ്ട്, ഇന്ത്യൻ പ്രദേശങ്ങളെ ഉൾപ്പെടുത്തിയ ഭൂപടം തുർക്കിക്കും കൈമാറി ബംഗ്ലാദേശ്, പ്രതികരിക്കാതെ ഇന്ത്യ

കുപ്പിവെള്ളത്തിന് 100 രൂപ, കോഫിക്ക് 700 രൂപ; മള്‍ട്ടിപ്ലക്സ് തിയേറ്ററുകളിലെ ഉയര്‍ന്ന നിരക്കിനെ വിമര്‍ശിച്ച് സുപ്രീം കോടതി

'കമ്മാര സംഭവ'ത്തെയും ദിലീപിനെയും തഴഞ്ഞ അതേ സര്‍ക്കാര്‍; വേടന് അവാര്‍ഡ് നല്‍കിയതില്‍ വിമര്‍ശനം

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

അടുത്ത ലേഖനം
Show comments