Webdunia - Bharat's app for daily news and videos

Install App

Loksabha Election 2024: രാഹുൽ ഗാന്ധി മത്സരിച്ചാൽ വയനാട്ടിൽ ബിജെപി സ്ഥാനാർഥിയാവുക ശോഭാ സുരേന്ദ്രൻ

WEBDUNIA
വെള്ളി, 23 ഫെബ്രുവരി 2024 (14:49 IST)
ശോഭാ സുരേന്ദ്രന്‍ വയനാട്ടില്‍ ബിജെപി സ്ഥാനാര്‍ഥിയായേക്കും. രാഹുല്‍ ഗാന്ധി മത്സരിക്കുകയാണെങ്കില്‍ വയനാട് മണ്ഡലത്തില്‍ പ്രമുഖ സ്ഥാനാര്‍ഥിയെ തന്നെ മത്സരിപ്പിക്കുമെന്ന് ബിജെപി നേരത്തെ വ്യക്തമാക്കിയിരുന്നു. ശോഭാ സുരേന്ദ്രന്‍ വയനാട് മത്സരിക്കുകയാണെങ്കില്‍ എം ടി രമേശ് കോഴിക്കോട് സ്ഥാനാര്‍ഥിയാകുമെന്നാണ് അറിയുന്നത്. സ്ഥാനാര്‍ഥി പട്ടിക സംസ്ഥാന ഘടകംദേശീയ നേതൃത്വത്തിന് ഉടന്‍ തന്നെ കൈമാറും.
 
വയനാടില്‍ രാഹുല്‍ ഗാന്ധി തന്നെ മത്സരിക്കുമെന്ന വാര്‍ത്തകള്‍ ശക്തമാകവെയാണ് ശോഭാ സുരേന്ദ്രനെ രംഗത്തിറക്കാന്‍ ബിജെപി തീരുമാനിച്ചത്. നേരത്തെ കോഴിക്കോടാണ് ശോഭാ സുരേന്ദ്രനെ പരിഗണിച്ചിരുന്നത്. വയനാട്ടില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി ആനി രാജ എത്തുമെന്ന് വന്നതോടെയാണ് കരുത്തയായ വനിതാ സ്ഥാനാര്‍ഥിയെന്ന നിലയില്‍ ശോഭ സുരേന്ദ്രന്റെ പേര് പരിഗണനയിലേക്ക് വന്നത്.
 
ആറ്റിങ്ങലില്‍ കേന്ദ്രമന്ത്രി വി മുരളീധരനും പാലക്കാട് സി കൃഷ്ണകുമാറും തൃശൂരില്‍ സുരേഷ് ഗോപിയും മത്സരിക്കുമെന്ന് ഏതാണ്ട് ഉറപ്പായി കഴിഞ്ഞു. തിരുവനന്തപുരത്ത് ആരെ മത്സരിപ്പിക്കുമെന്ന കാര്യത്തില്‍ ഇതുവരെയും തീരുമാനമായിട്ടില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മന്ത്രിമാര്‍ നേരിട്ടെത്തും; ജനങ്ങളുടെ പരാതികള്‍ പരിഹരിക്കാന്‍ താലൂക്കുതല അദാലത്ത് ഡിസംബറില്‍

ക്ലിനിക്കാൽ ചികിത്സ തേടി എത്തിയ യുവതിയെ പീഡിപ്പിച്ച അക്യൂപങ്ച്ചർ തെറാപ്പിസ്റ്റ് അറസ്റ്റിൽ

എല്ലാ പെണ്‍കുട്ടികളുടെയും ഫോണില്‍ ഈ ആപ്പ് നിര്‍ബന്ധമായും ഉണ്ടായിരിക്കണം!

ചൈനയില്‍ മണിക്കൂറില്‍ 650 കിലോമീറ്റര്‍ വേഗത്തില്‍ ട്രെയിനുകള്‍ ഓടുന്നു; ഇവിടെ കുറ്റി ഊരുന്നുവെന്ന് സജി ചെറിയാന്‍

ഇന്ത്യയിലും ജനനനിരക്ക് കുറയുന്നുവെന്ന് യു എൻ കണക്ക്, പ്രായമുള്ളവരുടെ എണ്ണം കൂടുന്നത് രാജ്യത്തിന് വെല്ലുവിളി, മുന്നിലുള്ളത് വലിയ പ്രതിസന്ധിയോ?

അടുത്ത ലേഖനം
Show comments