Webdunia - Bharat's app for daily news and videos

Install App

തൃശൂരിൽ തിരെഞ്ഞെടുപ്പിന് കൊടിയേറ്റം, സുനിൽ കുമാർ പത്രിക നൽകി, മുരളീധരനും സുരേഷ് ഗോപിയും നാളെ

WEBDUNIA
ബുധന്‍, 3 ഏപ്രില്‍ 2024 (13:49 IST)
Sunil Kumar,LDF Candidate,Loksabha Elections
സംസ്ഥാനത്ത് ശക്തമായ ത്രികോണ മത്സരം നടക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന തൃശൂരില്‍ ഇടതു സ്ഥാനാര്‍ഥിയായ സുനില്‍കുമാര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. വരണാധികാരയായ കളക്റ്റര്‍ കൃഷ്ണതേജയുടെ ക്യാമ്പിനിലെത്തിയാണ് സുനില്‍ കുമാര്‍ പത്രിക നല്‍കിയത്. യുഡിഎഫ് സ്ഥാനാര്‍ഥി കെ മുരളീധരനും ബിജെപി സ്ഥാനാര്‍ഥിയായ സുരേഷ് ഗോപിയും നാളെയാണ് പത്രിക സമര്‍പ്പിക്കുക.
 
മന്ത്രി കെ രാജന്‍, മുന്‍മന്ത്രി കെ പി രാജേന്ദ്രന്‍, സിപിഎം ജില്ലാ സെക്രട്ടറി എം എം വര്‍ഗീസ് തുടങ്ങി മുതിര്‍ന്ന ഇടതുനേതാക്കള്‍ പത്രിക സമര്‍പ്പിക്കാനെത്തിയ സുനില്‍കുമാറിനെ അനുഗമിച്ചു. നിലവില്‍ കോണ്‍ഗ്രസിന്റെ കൈയിലുള്ള മണ്ഡലം തിരിച്ചുപിടിക്കുന്നതിനൊപ്പം സുരേഷ് ഗോപിയെ കൂടി തോല്‍പ്പിക്കുക എന്ന ഇരട്ടിദൗത്യമാണ് സിനില്‍ക്കുമാറിനുള്ളത്.
 
സിപിഐയുടെ കൈയ്യിലായിരുന്ന മണ്ഡലം കഴിഞ്ഞ തെരെഞ്ഞെടുപ്പില്‍ ടി എന്‍ പ്രതാപനാണ് പിടിച്ചെടുത്തത്. ഇക്കുറി ടി എന്‍ പ്രതാപന്‍ നേരത്തെ തന്നെ പ്രചാരണം തുടങ്ങിയെങ്കിലും വടകരയില്‍ നിന്നും മുരളീധരനെ തൃശൂരിലെത്തിക്കാനായിരുന്നു എ ഐസിസിയുടെ തീരുമാനം. ത്രികോണമത്സരം നടക്കുന്ന മണ്ഡലത്തില്‍ കരുണാകരന്റെ മകന്‍ എന്ന ബ്രാന്‍ഡും തൃശൂര്‍ ലീഡറുടെ തട്ടകമാണെന്ന വികാരവും മുതലെടുക്കാനാണ് സ്ഥാനാര്‍ഥിത്വത്തിലൂടെ കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

എച്ച് 1 ബി വിസ ഫീസ് വർധന നിലവിലെ വിസ ഉടമകളെ ബാധിക്കില്ല, ഉത്തരവ് വിശദീകരിച്ച് അമേരിക്കൻ പ്രസ് സെക്രട്ടറി

ഇടതുപക്ഷത്ത് മുഖ്യമന്ത്രിയായി തുടരാന്‍ യോഗ്യന്‍ പിണറായി മാത്രം; സര്‍ക്കാരിനെ പുകഴ്ത്തി വെള്ളാപ്പള്ളി നടേശന്‍

'30 പേഴ്‌സണൽ സ്റ്റാഫിനും സാലറി കൊടുക്കണമെന്ന് പറയുന്ന താരങ്ങളെ ഒഴിവാക്കുക'; തുറന്നടിച്ച് രഞ്ജിത്ത് ശങ്കർ

ഖത്തർ ആക്രമണം: ഇസ്രായേലിനെതിരെ അറബ് രാഷ്ട്രങ്ങൾ ഒറ്റക്കെട്ട്, എല്ലാവർക്കും എതിരായ ആക്രമണമായി കാണണമെന്ന് ഇറാഖ്

വിലക്ക് വകവെയ്ക്കാതെ രാഹുൽ നിയമസഭയിൽ, പിന്നിൽ കെപിസിസി അധ്യക്ഷൻ, പാർട്ടിക്കുള്ളിൽ വി ഡി സതീശൻ ഒറ്റപ്പെടുന്നു?

എല്ലാം കാണുക

ഏറ്റവും പുതിയത്

എനിക്ക് ഡോക്ടറാവണ്ട, നീറ്റിൽ 99.99 ശതമാനം മാർക്ക് നേടി നീറ്റ് പാസായ 19 കാരൻ ജീവനൊടുക്കി

ഗാസയില്‍ സംഘര്‍ഷം അവസാനിപ്പിച്ചാല്‍ മാത്രമേ ട്രംപിന് നൊബേല്‍ സമ്മാനം ലഭിക്കുകയുള്ളുവെന്ന് ഇമ്മാനുവല്‍ മാക്രോണ്‍

പാകിസ്ഥാൻ സ്വന്തം ജനങ്ങളെ ബോംബിട്ട് കൊല്ലുന്നവർ, ഇന്ത്യക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു, യുഎന്നിൽ കത്തിക്കയറി ഇന്ത്യ

പലസ്തീന് രാഷ്ട്രപദവി നൽകുന്നത് ഹമാസ് ഭീകരതയെ അംഗീകരിക്കുന്നത് പോലെ, ഇസ്രായേലിനായി രംഗത്തെത്തി ട്രംപ്

ലൈംഗികാരോപണങ്ങള്‍ നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ ഒരു മാസത്തെ ഇടവേളയ്ക്കു ശേഷം പാലക്കാട്

അടുത്ത ലേഖനം
Show comments